‘ആവേശത്തിൽ ഞാൻ അത് ചെയ്യില്ല!’ വിരമിക്കൽ തീരുമാനത്തിൽ സഹോദരിയെ തിരുത്തി റൊണാൾഡോ പറഞ്ഞത് കേട്ടോ?
ഡാലസ്:ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ സ്പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് പോർച്ചുഗൽ പുറത്തായതിനു പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മടക്കം കണ്ണീരോടെ.. മത്സരശേഷം റൊണാൾഡോ മൈതാനത്ത് പൊട്ടിക്കരയുന്ന കാഴ്ച ഫുട്ബോൾ പ്രേമികളുടെ നെഞ്ചുലച്ചു.
2006-ൽ തന്റെ ആദ്യ ലോകകപ്പ് കളിച്ച റൊണാൾഡോ, ഈ ലോകകപ്പ് തന്റെ അവസാനത്തേതായിരിക്കുമെന്ന് മത്സരത്തിന് മുൻപ് തന്നെ പ്രഖ്യാപിച്ചിരുന്നു.
അന്ന് മെസ്സിയുടെ കൈകളിൽ, ഇന്ന് ഫൈനലിൽ എതിരാളി; ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അത്ഭുത ട്വിസ്റ്റ്!
മത്സരത്തിന്റെ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ വികാരാധീനനായ റൊണാൾഡോ മൈതാനത്ത് നിൽക്കുകയും പിന്നീട് കണ്ണീരടക്കാൻ ഏറെ കഷ്ടപ്പെടുകയും ചെയ്തു.
സ്പാനിഷ് കൗമാരതാരം ലമിൻ യമാൽ, റൊണാൾഡോയുടെ അടുത്തെത്തി അദ്ദേഹത്തെ ആലിംഗനം ചെയ്തു. സ്പെയിൻ താരങ്ങളെയും പോർച്ചുഗലിലെ സഹതാരങ്ങളെയും അഭിനന്ദിച്ച ശേഷമാണ് അദ്ദേഹം ടണലിലൂടെ മടങ്ങിയത്.
ഈ ലോകകപ്പിൽ മൂന്ന് ഗോളുകൾ റൊണാൾഡോ നേടിയിരുന്നു. തന്റെ 20 വർഷത്തെ കരിയറിൽ ലോകകപ്പ് കിരീടം മാത്രം അദ്ദേഹത്തിന് നേടാനായില്ല.
2006-ലെ സെമി ഫൈനൽ പ്രവേശനമാണ് അദ്ദേഹത്തിന്റെ ലോകകപ്പിലെ ഏറ്റവും മികച്ച നേട്ടം.









