ആക്രമണത്തിന് പിന്നാലെ പ്രത്യാക്രമണം, ധാരണാപത്രം ലംഘിച്ചു

ടെഹ്‌റാൻ: ഒമാൻ തീരത്തിന് സമീപം ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന എണ്ണകപ്പലുകൾക്കുനേരെ നടന്ന ആക്രമണങ്ങൾക്ക് മറുപടിയായി ഇറാനെതിരെ പ്രത്യാക്രമണം നടത്തി അമേരിക്ക.

‘ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടിയായാണ് യു.എസ്. ആക്രമണങ്ങൾ. ക്വിഷ് ദ്വീപ്, ബന്ദർ അബ്ബാസ്, സിരിക്ക് എന്നിവിടങ്ങളിൽ ആക്രമണമുണ്ടായെന്നും ആളപായമില്ലെന്നും ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണങ്ങൾക്ക് മുമ്പ്, ഇറാനുമേലുള്ള എണ്ണ ഉപരോധം താൽക്കാലികമായി പിൻവലിച്ചുള്ള ഇളവ് അമേരിക്കൻ ട്രഷറി റദ്ദാക്കിയിരുന്നു.

ഉപരോധം പുനഃസ്ഥാപിച്ച നടപടിയും ആക്രമണങ്ങളും കഴിഞ്ഞ മാസം ഒപ്പുവെച്ച അമേരിക്ക-ഇറാൻ മെമ്മോറാണ്ടത്തിന്റെ ലംഘനമാണിതെന്നും ഇറാൻ അറിയിച്ചിട്ടുണ്ട്. ഈ നീക്കം ധാരണാപത്രത്തിന്റെ ലംഘനമാണെന്നെന്നും യുഎസ് സർക്കാരിന്റെ വിശ്വാസ്യതയില്ലായ്മ തെളിയിക്കുന്ന നടപടിയാണെന്നും ഇറാനിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകൾ നടന്നുവരുന്നതിനിടെയാണ് ഇത്തരത്തിൽ ആക്രമണം നടന്നത്. മൃതദേഹം ഇറാനിലെ ചടങ്ങുകൾക്ക് ശേഷം ചൊവ്വാഴ്ചയാണ് ഇറാഖിലെ നജാഫിലെത്തിച്ചത്. ഹോർമുസ് കടലിടുക്കിലെ ആക്രമണങ്ങൾ താൽക്കാലികമായി നിർത്താൻ അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ ഒരാഴ്ചത്തെ കരാർ അവസാനിച്ചതിന് പിന്നാലെയാണ് ഈ ആക്രമണങ്ങൾ നടന്നത്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.