ജയ്പൂർ: ആശ്രിതനിയമനത്തിലൂടെ ഗവൺമെന്റ് ജോലി ലഭിക്കുന്നതിന് ബന്ധുക്കളോടൊപ്പം അമ്മയെ കൊലപ്പെടുത്തിയ ആയുഷിയും (23) അറസ്റ്റിൽ.
തട്ടുകടയിൽ കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമിച്ച യുവതി പിടിയിൽ; പോലീസിനെ വിവരമറിയിച്ചത് യുവതിയുടെ സുഹൃത്ത്
പ്രതാപ് നഗർ സ്വദേശിയായ നീരജ് ശർമ്മയെ (45) കൊലപ്പെടുത്തിയ കേസിലാണ് യുവതിയും ബന്ധുക്കളുമാണ് അറസ്റ്റിലായത്. നീരജയുടെ സഹോദരൻ രാകേശിന് തോന്നിയ സംശയത്തിലാണ് യുവതി പിടിയിലാവുന്നത്.
അപകടമരണമാണെന്ന് വരുത്തിതീർക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് സഹോദരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. അമ്മയെ കൊല്ലാനായി ഏഴ് ലക്ഷം രൂപയാണ് ആയുഷി ചെലവാക്കിയത്. സംഭവത്തിൽ ആയുഷിയ്ക്ക് പുറമെ ആറ് ബന്ധുക്കളും അറസ്റ്റിലായി. ഒരു വർഷം മുൻപ് സർക്കാർ ജോലിയിലിരിക്കവെയാണ് നീരജ് ശർമ്മയുടെ ഭർത്താവ് വിജയ് കുമാർ ശർമ്മ മരിച്ചത്.
കാനഡയിൽ ഇന്ത്യൻ യുവതിയെ ക്രൂരമായി കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; 22കാരനായ പങ്കാളി അറസ്റ്റിൽ
പിന്നാലെ ആശ്രിത നിയമനം വഴി നീരജയ്ക്ക് ജയ്പൂരിലെ കോടതിയിൽ ലോവർ ഡിവിഷൻ ക്ലർക്കായി ജോലി ലഭിക്കുകയുണ്ടായി. അമ്മയുടെ മരണശേഷം ആശ്രിതനിയമനത്തിലൂടെ ജോലി തനിക്ക് ലഭിക്കുമെന്നായിരുന്നു ആയുഷിയുടെ പ്രതീക്ഷ.അമ്മയുടെ സ്വത്തുക്കളും തനിക്ക് ലഭിക്കുമെന്ന് ആയുഷി വിശ്വസിച്ചു. ഒളിവിലുള്ള മറ്റൊരു പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.









