പാലക്കാട്: ജില്ലയിൽ കോളേജ് വിദ്യാർഥികളെ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികൾ പോലീസ് പിടിയിൽ. പാലക്കാട് കസബ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 146 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായത്.
പാലക്കാട് കുന്നത്തൂർമേട് സ്വദേശി ആകാശ്, കല്ലേപ്പുള്ളി സ്വദേശി വിഷ്ണുലാൽ എന്നിവരാണ് അറസ്റ്റിലായതെന്ന് കസബ പോലീസ് അറിയിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ജീപ്പിൽ കടത്തുകയായിരുന്ന ലഹരിമരുന്നാണ് പോലീസ് കണ്ടെടുത്തത്. പരിശോധനയ്ക്കിടെ പ്രതികൾ വാഹനത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഇവരെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.
ബംഗളൂരുവിൽ നിന്നാണ് പ്രതികൾ ലഹരിമരുന്ന് കേരളത്തിലേക്ക് എത്തിച്ചിരുന്നത്.
തുടർന്ന് പാലക്കാട്ടെ വിവിധ കോളേജ് വിദ്യാർഥികളെ കേന്ദ്രീകരിച്ച് ചില്ലറ വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ രീതി. അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ലഹരി കടത്ത് സംഘത്തിലെ കൂടുതൽ കണ്ണികളെ കണ്ടെത്താനായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി; എം ആർ അജിത് കുമാറിന് യുഡിഎഫ് ഭരണത്തിലും സംരക്ഷണമോ?


വിദ്യാർഥി കൺസെഷൻ നിരക്ക് വർധിപ്പിക്കാൻ വയനാട്ടിലെ സ്വകാര്യ ബസുടമകളുടെ തീരുമാനം; പത്താം തീയതി മുതൽ അനിശ്ചിതകാല സമരം







