ആലപ്പുഴ : ഉസ്ബെക്കിസ്ഥാനിൽ മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ കേരളത്തില്‍ കേസെടുത്തു. വണ്ടാനം മെഡിക്കൽ കോളേജിൽ ഇന്‍ രാവിലെ 11 മണിയോടെ റീ പോസ്റ്റ്മോര്‍ട്ടം നടക്കും. കൊല്ലപ്പെട്ട സാവരിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് റീ പോസ്റ്റ്മോര്‍ട്ടം നടക്കുന്നത്.
പെണ്‍കുട്ടിയുടെ ശരീരത്തില്‍ വേറെയും മുറിവുകളുണ്ടെന്നാണ് കുടുംബം പറയുന്നത്. പ്രതി പെരിന്തല്‍മണ്ണ സ്വദേശിയായ സദറുല്‍ അനം മുന്‍പും ഉപദ്രവിച്ചിരുന്നതായാണ് സംശയം. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ബസന്ത് റീപോസ്റ്റ്മോര്‍ട്ടം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. സദറുല്‍ അനമിനെതിരെ കൊലക്കുറ്റം ചുമത്തിയാണ് ഹരിപ്പാട് പോലീസ് കേസെടുത്തത്. സദറുല്‍ അനം നിലവില്‍ ഉസ്ബെക്കിസ്ഥാൻ പോലീസിന്റെ കസ്റ്റഡിയിലാണ്.
സാവരിയയുടെ ഹോസ്റ്റലിലെ സഹപാഠികള്‍ ബുഖാറ പൊലീസിന് മൊഴിയിൽ പ്രതി നേരത്തെയും സാവരിയയെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നുവെന്ന് പറയുകയുണ്ടായി .പെണ്‍കുട്ടി താഴെ വീണു എന്ന് പറഞ്ഞാണ് പ്രതി ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം കുറ്റം സമ്മതിച്ചിരുന്നില്ല. ഉസ്ബെക്കിസ്ഥാന്റെയും ഇന്ത്യയുടെയും നയതന്ത്ര കരാര്‍ അനുസരിച്ച് പ്രതിയും ഇരയും ഇന്ത്യയില്‍ നിന്നുളളവര്‍ ആയതിനാൽ കേസ് വിട്ടുനല്‍കാന്‍ ഇന്ത്യയ്ക്ക് ആവശ്യപ്പെടാനാകും. വിചാരണയടക്കമുളള നടപടികള്‍ ഇന്ത്യയിലാകാനാണ് സാധ്യത. പ്രതിയുടെ കുടുംബവും വിചാരണ കേരളത്തിലാക്കണം എന്നാണ് ആവശ്യപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെത്തിച്ച മൃതദേഹം 11 മണിക്ക് പോസ്റ്റ്മോര്‍ട്ടം ചെയ്യും. വൈകുന്നേരം നാലുമണിക്ക് സംസ്കരിക്കും
സോഷ്യൽ മീഡിയ വഴി അപകീർത്തിപ്പെടുത്താൻ ശ്രമം; ശ്വേതാ മേനോനും ലക്ഷ്മിപ്രിയക്കുമെതിരെ പരാതിയുമായി നടി അൻസിബ


രാഹുൽ ഈശ്വർ മുതൽ പ്രിയങ്കയും നാഗദേവിയും വരെ; ഒളിവിൽ പോയ തൊപ്പിയും ബിഗ് ബോസ് സീസൺ 8-ലേക്കോ? എത്തുന്നത് വമ്പൻ താരനിരയോ?







