മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് ചുവടുവെക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ സ്നീക്ക് പീക്ക് പുറത്തിറങ്ങി. മോഹൻലാൽ തന്നെയാണ് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ ‘തളിരോമലേ…’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ചെറിയൊരു ഭാഗം പ്രേക്ഷകർക്കായി പങ്കുവെച്ചത്.
ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയാണ്. ഗാനത്തിന്റെ പൂർണ്ണരൂപം നാളെ വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്. വിസ്മയയ്ക്കൊപ്പം നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂടാതെ സായ് കുമാർ, ബോബി കുര്യൻ , ഗണേഷ് കുമാർ തുടങ്ങി താരനിരയും ചിത്രത്തിന്റെ ഭാഗമാണ്.
ആ ചിത്രങ്ങള്‍ പുറത്ത് വിട്ട് നടി, തുടയില്‍ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു മുഖത്തടിച്ചു, മുന്‍ കാമുകന്റെ ക്രൂരത വെളിപ്പെടുത്തല്‍
വൻ വിജയമായ ‘2018’ എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന ഈ ചിത്രം ഓണം റിലീസായി ആഗസ്റ്റ് 7-ന് തിയേറ്ററുകളിൽ എത്തും. ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിനായി വലിയ ആകാംക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്.


ആദ്യം സമൂസ പിന്നെ ട്രയിൻ ; ലോക്കോ പൈലറ്റിനു പുലിവാലാകും.







