ആലപ്പുഴ: നടന് വിനായകനെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. ആലപ്പുഴ മാവേലിക്കര പൊലീസാണ് താരത്തിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്.ആലപ്പുഴയില്‍ വെച്ച് നടന്ന ബാലാവകാശ കമ്മീഷന്റെ സിറ്റിംഗില്‍, പരാതി അന്വേഷിച്ച് കേസെടുക്കാന്‍ പൊലീസിന് കമ്മീഷന് കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെയാണ് മാവേലിക്കര പോലീസ് നടപടിയെടുത്തത്.
മുംബൈയില്‍ ജോലി ചെയ്യുന്ന മാവേലിക്കര തഴക്കര സ്വദേശിയായ വ്യക്തി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിനായകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതിക്കാരന്റെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രം വിനായകന് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. പെണ്‍കുട്ടിയുടെ ചിത്രം അനുവാദമില്ലാതെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനെതിരെയാണ് കുടുംബം ബാലാവകാശ കമ്മീഷനെ സമീപിച്ചത്.
ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് നിലവില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഈ കേസില്‍ നടന് വിനായകനെ പോലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി; ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു







