യുഎസ് പ്രസിഡന്റ് ലൈംഗികമായി പീഡിപ്പിച്ചു; നഷ്ടപരിഹാരത്തിനു കോടതി ഉത്തരവ്

ന്യൂയോർക്ക് :എന്നും വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെയുള്ള ലൈംഗിക പരാതിയിൽ നഷ്ടപരിഹാരത്തിന് ഇത്തരവിട്ട് കോടതി. പത്രപ്രവർത്തക ഇ.ജീൻ കരോളിന് നഷ്ടപരിഹാരത്തുക കൈമാറണമെന്നാണ് കോടതി ഉത്തരവ്. പലിശ സഹിതം ഏകദേശം 58 ലക്ഷം ഡോളർ (ഏകദേശം 55 കോടി രൂപ) ഉടൻ നൽകാനാണ് ഫെഡറൽ ജഡ്ജ് ലൂയിസ് കപ്ലാൻ ഉത്തരവിട്ടത്.

30 വർഷം മുന്പ് ഒരു ഡിപ്പാർട്മെന്റ് സ്റ്റോറിലെ വസ്ത്രം മാറുന്ന മുറിയിൽവച്ച് ട്രംപ് ലൈംഗികമായി  പീഡിപ്പിക്കുകയായിരുന്നെന്നാണ് സ്ത്രീ വ്യക്തമാക്കിയത്. ഇത് 2019 ൽ പ്രസിദ്ധീകരിച്ച അവരുടെ ഓർമക്കുറിപ്പി‍ലൂടെയായിരുന്നു  വെളിപ്പെടുത്തിയത്.

ട്രംപ് സമർപ്പിച്ച അപ്പീൽ പരിഗണിക്കാൻ കഴിഞ്ഞ മാസം യുഎസ് സുപ്രീം കോടതി വിസമ്മതിച്ചതോടെയാണ് തുക കൈമാറാൻ കോടതി നിർദേശിച്ചത്. എന്നാൽ, തുക കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ട്രംപ് വീണ്ടും അപ്പീൽ സമീപിച്ചെങ്കിലും ആ ഹർജിയും തള്ളുകയായിരുന്നു കോടതി.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.