സ്വകാര്യ സർവകലാശാലകളുടെ എണ്ണം വർധിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എഡ്യൂക്കേഷൻ റിപ്പോർട്ട്, സർക്കാർ സർവകലാശാല പിന്നിൽ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ പത്ത് വർഷത്തിനിടെ സർക്കാർ സർവകലാശാലകളേക്കാൾ നാലിരട്ടി വേഗത്തിൽ സ്വകാര്യ സർവകലാശാലകൾ വളരുന്നു.  കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എഡ്യൂക്കേഷൻ (AISHE) പുറത്തുവിട്ട റിപ്പോർട്ടിലാണിത് പറയുന്നത്.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 550-ലധികം പുതിയ സർവകലാശാലകളാണ് രാജ്യത്ത് ആരംഭിച്ചത്. ഇതിൽ ഭൂരിഭാഗവും സ്വകാര്യ മേഖലയിലാണ്. 14 കാലയളവിൽ ഇന്ത്യയിൽ 219 സ്വകാര്യ സർവകലാശാലകൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ 2023-24 ആയപ്പോഴേക്കും ഇത് 546 ആയി ഉയർന്നു. അതേസമയം, ഇതേ കാലയളവിൽ സർക്കാർ സർവ്വകലാശാലകളുടെ എണ്ണം 504-ൽ നിന്ന് 733 ആയി മാത്രമാണ് ഉയർന്നത് (45 ശതമാനം വർധനവ്).

2013-14ൽ രാജസ്ഥാനായിരുന്നു ഈ പട്ടികയിൽ മുന്നിൽ. എന്നാൽ പുതിയ കണക്കുകൾ പ്രകാരം 67 സ്വകാര്യ സർവകലാശാലകളുമായി ഗുജറാത്ത് ഒന്നാം സ്ഥാനത്തെത്തി. 52 സ്ഥാപനങ്ങളുമായി മധ്യപ്രദേശ് രണ്ടാമതും, ഉത്തർപ്രദേശ് (45), മഹാരാഷ്ട്ര (42) എന്നിവ തൊട്ടടുത്ത സ്ഥാനങ്ങളിലുമുണ്ട്. അതേസമയം സർക്കാർ സർവകലാശാലകളുടെ എണ്ണത്തിൽ ഉത്തർപ്രദേശും (58) കർണാടകയുമാണ് (51 ) മുന്നിൽ നിൽക്കുന്നത്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.