എസ്.നിരഞ്ജന്
ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയുടെ മരണം: നടപടികൾ കർശനമാക്കി കേരളം, ഇന്ന് റീ-പോസ്റ്റ്മോർട്ടം.
കൊച്ചി: ലോകം ഇനി കാനഡയും മെക്സിക്കോയും ഒപ്പം അമേരിക്കയും ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ആവേശക്കരച്ചിലിലേക്ക് അമരുമ്പോള്‍, ഗാലറിയിലെ മലയാളി സാന്നിധ്യമായി മാറാന്‍ സൂപ്പര്‍താരം മോഹന്‍ലാലും. ലോകകപ്പിന്റെ ഏറ്റവും വാശിയേറിയ അവസാനഘട്ട പോരാട്ടങ്ങള്‍ക്ക് നേരിട്ട് സാക്ഷ്യം വഹിക്കാന്‍ മോഹന്‍ലാലും സുഹൃത്തുക്കളും അമേരിക്കയിലേക്ക് തിരിക്കുന്നു. ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിലിരുന്ന് ആസ്വദിക്കാനാണ് താരരാജാവിന്റെയും സംഘത്തിന്റെയും യാത്ര.
വ്യവസായ-മാധ്യമ രംഗത്തെ പ്രമുഖരായ അടുത്ത സുഹൃത്തുക്കളും മോഹന്‍ലാലിനൊപ്പമുണ്ട്. ദേവി ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമയും പ്രമുഖ വ്യവസായിയുമായ ബാലഗോപാല്‍, ഏഷ്യാനെറ്റ് മുന്‍ മാനേജിങ് ഡയറക്ടര്‍ കെ. മാധവന് എന്നിവരാണ് മോഹന്‍ലാലിനൊപ്പം അമേരിക്കന്‍ ലോകകപ്പ് യാത്രയില്‍ പങ്കുചേരുന്നത്. കലയും ബിസിനസും സൗഹൃദവും ഒത്തുചേരുന്ന ഈ യാത്രയ്ക്കായി മാസങ്ങള്‍ക്ക് മുന്‍പേ തന്നെ ഇവര്‍ ടിക്കറ്റുകളും യാത്രാരേഖകളും ഉറപ്പാക്കിയിരുന്നു.
മാണി സി. കാപ്പന് മന്ത്രിസ്ഥാനം കിട്ടില്ല; അഞ്ചുവര്‍ഷവും അനൂപ് ജേക്കബ് തന്നെ; യുഡിഎഫിന്റെ രാഷ്ട്രീയ കരുനീക്കങ്ങള്‍ ഇങ്ങനെ
കടുത്ത ഫുട്ബോള്‍ പ്രേമിയായ മോഹന്‍ലാല്‍ മുന്‍പും ലോകകപ്പ് വേദിയിലെത്തി മത്സരങ്ങള്‍ നേരിട്ട് കണ്ടിട്ടുണ്ട്. കഴിഞ്ഞ ഖത്തര്‍ ലോകകപ്പിലും നിര്‍ണ്ണായക മത്സരങ്ങള്‍ക്ക് സാക്ഷിയാകാന്‍ താരം എത്തിയിരുന്നു. ഇത്തവണ അമേരിക്കയിലെ അത്യാധുനിക സ്റ്റേഡിയങ്ങളില്‍ അരങ്ങേറുന്ന മെഗാ പോരാട്ടങ്ങളുടെ നേര്ക്കാഴ്ചയ്ക്കായുള്ള കാത്തിരിപ്പിലാണ് അദ്ദേഹം.
സിനിമയിലെ തിരക്കുകളില്‍ നിന്നും കുറച്ചുദിവസത്തെ അവധിയെടുത്താണ് മോഹന്‍ലാലിന്റെ ഈ കായികയാത്ര. ഫുട്ബോള്‍ ഇതിഹാസങ്ങളുടെ വമ്പന്‍ പോരാട്ടങ്ങള്‍ കാണുന്നതിനൊപ്പം അമേരിക്കയിലെ സുഹൃത്തുക്കളുമായുള്ള ഒത്തുചേരലുകളും ഈ യാത്രയുടെ ഭാഗമായി ഉണ്ടാകും. സൂപ്പര്‍താരത്തിന്റെ സാന്നിധ്യം അമേരിക്കന്‍ ഗാലറികളിലെ മലയാളി ആരാധകര്‍ക്കും ഇരട്ടി ആവേശമാകും സമ്മാനിക്കുക.









