ലഹരിക്കെതിരെ ദക്ഷിണേന്ത്യൻ സഖ്യം; ‘ഓപ്പറേഷൻ തൂഫാൻ’ വിജയമാക്കാൻ സംസ്ഥാനങ്ങൾ കൈകോർക്കുന്നു

തിരുവനന്തപുരം :  ലഹരി വിരുദ്ധ വേട്ടയ്ക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പരസ്പരം കൈ കോർക്കുന്നു.സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ചിട്ടുള്ള ‘ഓപ്പറേഷൻ തൂഫാൻ’ന്റെ ഭാഗമായി സംസ്ഥാന ആഭ്യന്തര മന്ത്രി വിളിച്ചുചേർത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുടെ യോഗത്തിലാണ് ഈ തീരുമാനം.

കേരളത്തിനു പുറമേ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്നാട്,കർണാടക, തെലുങ്കാന, ആന്ധ്രപ്രദേശ്,പോണ്ടിച്ചേരി എന്നിവിടങ്ങളിൽനിന്നുള്ള പോലീസ് മേധാവികൾ യോഗത്തിൽ പങ്കെടുത്തു.തമിഴ്നാട്,പോണ്ടിച്ചേരി എന്നിവിടങ്ങളിൽനിന്ന് ഡി ജി പി മാരും കർണാടകത്തിൽനിന്ന് എഡിജിപിയും തെലുങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്ന് ലഹരി വിരുദ്ധ സേനയുടെ ചുമതലയുള്ള ഐജിമാരുമാണ് യോഗത്തിൽ പങ്കെടുത്തത്.ഇതിന് പുറമേ കേന്ദ്ര ഏജൻസികളായ കസ്റ്റംസ്, റവന്യൂ ഇന്റലിജൻസ്, എയർപോർട്ട് നർകോട്ടിക് കൺട്രോൾ ബ്യൂറോ, ഇന്റലിജൻസ് ബ്യൂറോ, റെയിൽവേ സംരക്ഷണ സേന എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഒരു സ്ഥിരം സംവിധാനം ഉണ്ടാക്കാൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.പോലീസ് സൂപ്രണ്ടിന്റെ റാങ്കിലുള്ള ഒരു നോഡൽ ഓഫീസറെ നിയോഗിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.പ്രവർത്തന പുരോഗതി ഇടയ്ക്കിടെ യോഗംചേർന്ന് വിലയിരുത്തും.

കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, പോലീസ് ഉപദേഷ്ടാവും മുൻ ഡി ജി പി യുമായ എ ഹേമചന്ദ്രൻ,മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരും സംബന്ധിച്ചു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.