തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തിരുവനന്തപുരം ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണ കലശം ജൂലൈ 19 ഞായറാഴ്ച മുതല്‍ 24 വെള്ളിയാഴ്ച വരെ (1201 കര്‍ക്കിടകം 3 മുതല്‍ 8 വരെ) നടക്കും. ക്ഷേത്രതന്ത്ര പ്രാമുഖ്യത്തോടെ ക്ഷേത്രതന്ത്ര അഡ്മിനിസ്ട്രേറ്റീവ് ചുമതലയുള്ള ബ്രഹ്മശ്രീ നാരായണരു രാമരുവിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് പൂജാചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ജൂലൈ 24 വെള്ളിയാഴ്ച തുലാം രാശിയില്‍ ഉച്ചയ്ക്ക് 12.30 നും 12.52 നും മധ്യേയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ അഷ്ടബന്ധ ചാര്‍ത്തല്‍ ചടങ്ങ് നടക്കും. ദേവസ്വം കമ്മീഷണര്‍ ഓഫീസിലെ ഉത്തരവ് പ്രകാരം നടക്കുന്ന അഷ്ടബന്ധ നവീകരണ കലശപൂജയുടെ സമ്പൂര്‍ണ്ണ പൂജാച്ചെലവുകളും വഞ്ചിയൂര്‍ സുരേന്ദ്ര ഗ്രൂപ്പ് ഹോട്ടല്‍സ് (ഹോട്ടല്‍ പത്മ) ഉടമ സുകന്യ സുരേന്ദ്രന് ആണ് വഹിക്കുന്നത്.
അഷ്ടബന്ധ നവീകരണ കലശപൂജയുമായി ബന്ധപ്പെട്ട് മറ്റ് യാതൊരുവിധ പൊതുജനപ്പിരിവുകള്ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡോ ശ്രീകണ്ഠേശ്വരം ദേവസ്വമോ വ്യക്തികളെയോ സംഘടനകളെയോ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ശ്രീകണ്ഠേശ്വരം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അറിയിച്ചു. ചടങ്ങിന്റെ പേരില്‍ നടക്കുന്ന വ്യാജ പിരിവുകളില്‍ ഭക്തജനങ്ങള്‍ വഞ്ചിതരാകരുതെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


പണി വരുന്നുണ്ട് അവറാച്ചാ; ഇന്റർനെറ്റ് ഇല്ലെങ്കിലും എ.ഐ ക്യാമറ വർക്കിങ്







