കൻസാസ് സിറ്റി: സ്വിറ്റ്സർലൻഡിനെതിരായ 2026 ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജന്റീന കളിക്കാർ കറുത്ത ആംബാൻഡ് ധരിച്ചെത്തിയത് എന്തുകൊണ്ടെന്നാണ് കാണികൾ ആദ്യനിമിഷങ്ങളിൽ തിരഞ്ഞത്. മുൻ അർജന്റീന ഇന്റർനാഷണൽ അന്റോണിയോ റാറ്റിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണിത്. ടീമിലെ അംഗങ്ങളും പരിശീലകരുമടക്കം എല്ലാവരും കറുത്ത ബാൻറ് ധരിച്ചതോടെയാണ് ആരാധകർക്കിടയിൽ ഇത് ചർച്ചക്ക് വഴിയൊരുക്കിയത്.
കള്ളന് കപ്പലില്‍ തന്നെ, സ്വരാജിന്റെ വാദം തള്ളി കള്ളന് വിജയന്, വി.എസിനെ വെട്ടി അന്നും ഇന്നും
“റാറ്റ” എന്ന് വിളിപ്പേരുള്ള റാറ്റിൻ, 1956 നും 1970 നും ഇടയിൽ ബോക്ക ജൂനിയേഴ്‌സിനായി 382 മത്സരങ്ങളിൽ കളിച്ചു, 28 ഗോളുകൾ നേടുകയും നാല് ലീഗ് കിരീടങ്ങൾ നേടുകയും ചെയ്തു. 1963 കോപ്പ ലിബർട്ടഡോറസ് ഫൈനലിലെത്താൻ ബ്യൂണസ് അയേഴ്‌സ് ക്ലബ്ബിനെ സഹായിക്കുകയും ചെയ്തു.1959 മുതൽ 1969 വരെ അദ്ദേഹം അർജന്റീനയെ പ്രതിനിധീകരിച്ചു, 1962, 1966 ലോകകപ്പുകളിൽ കളിച്ചു. ഈ ലോകകപ്പിൽ കളിച്ച് നാട്ടിലേക്ക് മടങ്ങിയ ഉടൻ അന്തരിച്ച ദക്ഷിണാഫ്രിക്കൻ ഇന്റർനാഷണൽ ജെയ്ഡൻ ആഡംസിന് ആദരാഞ്ജലി അർപ്പിക്കാൻ കളി ആരംഭിക്കുന്നതിന് മുമ്പ് ഒരു മിനിറ്റ് മൗനമാചരിക്കുകയും ചെയ്തു.
പെല്ലറ്റ് ആ ശരീരത്തിൽ തറച്ചു, ശസ്ത്രക്രിയ വേണ്ടിവന്നു; പെല്ലറ്റ് ഗൺ പ്രയോഗത്തിന് മാർഗനിർദേശം വേണമെന്ന് സുപ്രീം കോടതി, RAF-ന്റെ ആയുധ രേഖ സൂക്ഷിക്കാൻ നിർദേശം









