തിരുവനന്തപുരം: മാലിന്യം വലിച്ചെറിയാനുള്ളതല്ല, പണമുണ്ടാക്കാനുള്ളതാണെന്ന് തെളിയിക്കുകയാണ് ഇപ്പോൾ കേരളം. മാലിന്യം ശേഖരിച്ച ഹരിതകർമസേനയ്ക്ക് ഇങ്ങനെ കിട്ടിയത് 40.06 കോടി രൂപ. കഴിഞ്ഞ അഞ്ചുവർഷത്തെ വരുമാനമാണിത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഖരമാലിന്യം മൂല്യവർധിത ഉത്പന്നങ്ങളാക്കിയ ക്ലീൻകേരള കമ്പനി വഴിയാണ് ഹരിതകർമസേന ഈ നേട്ടം കൊയ്തത്.
മലപ്പുറം ജില്ലയിലെ ഒരുഹരിതകർമ സേനാംഗത്തിന് മാസം അറുപതിനായിരത്തിലധികം രൂപവരെ പ്രതിഫലമായി കിട്ടിയിട്ടുമുണ്ട്. അജൈവമാലിന്യം ക്ലീൻകേരള കമ്പനിവഴി വിറ്റാണ് ഹരിതകർമസേനയ്ക്ക് വേതനം നൽകിയത്. 2025-26 സാമ്പത്തികവർഷം കമ്പനിയുടെ ഏകദേശ വിറ്റുവരവ് 66.40 കോടിരൂപ, ലാഭം 10.16 കോടിയും. 66.40 കോടിയിൽ 12 കോടിയോളം രൂപ ഈ വർഷം ഹരിതകർമസേനയ്ക്ക് ലാഭമായി നൽകിയതാണ്. ഇങ്ങനെ കഴിഞ്ഞ അഞ്ചുവർഷങ്ങളിലായി 40 കോടി രൂപ കിട്ടി.
2021-ന് ശേഷമായിരുന്നു ക്ലീൻകേരള കമ്പനി ഇടപെടൽ ശക്തമാക്കിയത്. പ്രവർത്തനംതുടങ്ങി ഇതുവരെ ശേഖരിച്ച 2,80,491 ടൺ അജൈവമാലിന്യത്തിൽ 80 ശതമാനവും സംഭരിച്ചത് ഈ വർഷങ്ങളിലാണ്.
3,079 മെട്രിക് ടൺ ഷ്രെഡഡ് പ്ലാസ്റ്റിക് തദ്ദേശസ്ഥാപനങ്ങൾക്കും പൊതുമരാമത്ത് വകുപ്പിനും റോഡ് നിർമിക്കാൻ നൽകി. ഇതുപയോഗിച്ച് 7,249 കിലോമീറ്റർ റോഡു പണിതു.
മന്ത്രി സമ്മാനിച്ച സൈക്കിൾ; രണ്ടാഴ്ചത്തെ കാത്തിരിപ്പിനൊടുവിൽ രക്ഷന്റെ മുഖത്ത് ചിരി വിരിഞ്ഞു
സാനിറ്ററി മാലിന്യസംസ്കരണത്തിന് കൊല്ലം, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ മേഖലാപ്ലാന്റുകളും വരും. പ്ലാസ്റ്റിക്കിനെ ഗ്രാന്യൂളാക്കുന്ന ആദ്യ പൊതുമേഖലാ സംരംഭമായ പത്തനംതിട്ട കുന്നന്താനം ഹരിതപാർക്കും കമ്പനിയുടെ നേതൃത്വത്തിലുണ്ട്.


EXCLUSIVE പോലീസില്‍ വന്‍ അഴിച്ചുപണി ഉടന്‍; ഡിവൈഎസ്പി-സിഐ തലത്തില്‍ അടിയന്തര സ്ഥലമാറ്റത്തിന് നിര്‍ദ്ദേശം നല്കി രമേശ് ചെന്നിത്തല; രണ്ടു ദിവസത്തിനുള്ളില്‍ പട്ടിക പുറത്തിറങ്ങും







