കൊല്ലം : മധുരം പങ്കുവെക്കേണ്ട വിവാഹവേദി ഒടുവിൽ ഐസ്ക്രീമിന്റെ പേരിൽ ‘തല്ലുമേടായി’ മാറി. കൊല്ലം പള്ളിമുക്കിൽ കല്യാണസൽക്കാരത്തിനിടെയുണ്ടായ കൂട്ടത്തല്ലിൽ വധു കുഴഞ്ഞുവീഴുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുഴഞ്ഞു വീണ വധുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.30ന് പള്ളിമുക്ക് ഇരവിപുരം റോഡിലുള്ള ഒരു ഒാഡിറ്റോറിയത്തിൽ ആയിരുന്നു സംഭവം.
സൽക്കാരം നടക്കുന്നതിനിടയിലാണ് ഐസ്ക്രീം ചോദിച്ചെത്തിയവർക്ക് കൂടുതൽ ഐസ്ക്രീം നൽകിയില്ലെന്നതിന്റെ പേരിൽ ഒരു സംഘം ഐസ് ക്രീം എടുത്തു കൊണ്ടു പോകാൻ ശ്രമിച്ചത്. ഇതാണ് സംഘർഷാവസ്ഥയ്ക്കും തമ്മിൽത്തല്ലിലും കലാശിച്ചതെന്ന് പറയുന്നു.
സംഘർഷത്തിനിടെ ഏതാനും പേർക്ക് നിസ്സാര പരുക്കേറ്റു. പള്ളിമുക്ക് ഇരവിപുരം റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. എന്നാൽ യുവാക്കൾ തമ്മിലുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നും ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും ഇരവിപുരം പൊലീസ് പറഞ്ഞു.
കുണ്ടറ സിയാദിന്റെ അസ്വാഭാവിക മരണം: പോലീസിന് ഗുരുതര വീഴ്ചകൾ; ആശുപത്രി രേഖകളും സ്റ്റേഷനിൽ നിന്ന് മുക്കി


വിഴിഞ്ഞം ഓഹരി വിൽപന; അനുമതി തേടി അദാനി സമീപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി







