ചെന്നൈ : മുരളി ഗോപിയുടെ രചനയിൽ തിയേറ്ററുകളിലെത്തിയ ‘അനന്തൻകാട്’ എന്ന മലയാള ചിത്രത്തിന് പിന്നാലെ പുതിയ വിവാദം. സിനിമയുടെ ചിത്രീകരണത്തിനായി കോടിക്കണക്കിന് രൂപയുടെ അത്യാധുനിക ക്യാമറ ഉപകരണങ്ങൾ വാടകയ്‌ക്കെടുത്ത് പണം നൽകാതെ വഞ്ചിച്ചെന്ന പരാതിയിൽ നടൻ ആര്യ, നിർമാതാവ് എസ്. വിനോദ് കുമാർ എന്നിവർക്കെതിരെ ഹൈദരാബാദ് ജൂബിലി ഹിൽസ് പൊലീസ് കേസെടുത്തു. മുരളി ഗോപി രചിച്ച ചിത്രം കഴിഞ്ഞ 25നാണ് തിയറ്ററിലെത്തിയത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘താഹെർ സിനി ടെക്’ എന്ന സ്ഥാപനത്തിലെ അക്കൗണ്ടന്റാണ് പരാതിക്കാരൻ. 2025 ഫെബ്രുവരിയിലായിരുന്നു സ്ഥാപനവുമായി കരാറിലേർപ്പെട്ടത്.
കുടിശിക ഉൾപ്പെടെ വാടക മുഴുവൻ നൽകാമെന്നു നിർമാണ പ്രതിനിധികളും നടൻ ആര്യയും ഉറപ്പു നൽകിയിരുന്നു. അത്യാധുനിക ഉപകരണങ്ങൾ ഹൈദരാബാദിൽ നിന്നു കേരളത്തിലേക്കുള്ള യാത്രാ ചെലവുൾപ്പെടെ മുടക്കി എത്തിച്ചു. കരാർ തുകയായ 2.12 കോടി രൂപയിൽ 1.80 കോടി രൂപ കുടിശികയാണ്. കുടിശിക ആവശ്യപ്പെട്ടതിനെ തുടർന്നു സിനിമയുടെ പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി.
ദുൽഖറിൻറെ പുതിയ ചിത്രം, ഫസ്റ്റ്ലുക്ക് പുറത്ത്,


ശ്രീനിവാസന്റെ ആ പഴയ കോമഡി ഓർമ്മയുണ്ടോ? ഒടുവിൽ അത് ലൈവായി ചെയ്ത് കാണിച്ച് ‘ധൂമകേതു’ ടീം!







