നാസിക് : വിനോദയാത്രയ്ക്കിടെ പീഡനശ്രമം എതിർത്ത യുവതിയെയും കുടുംബത്തെയും യുവാക്കളുടെ സംഘം 20 കിലോമീറ്ററോളം പിന്തുടർന്ന് ആക്രമിച്ചു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ഇഗത്പുരിയിലുള്ള ബാവ്‌ലി ഡാം വെള്ളച്ചാട്ടത്തിനു സമീപമാണ് സംഭവം. കേസിൽ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ഞായറാഴ്ച വിനോദസഞ്ചാരത്തിനെത്തിയ എട്ടംഗ കുടുംബത്തിനാണ് ദുരനുഭവം ഉണ്ടായത്. ഭക്ഷണം കഴിച്ചും വെള്ളത്തിൽ കളിച്ചും സമയം ചെലവഴിച്ച ശേഷം മടങ്ങാൻ ഒരുങ്ങവെ, അവിടെയുണ്ടായിരുന്ന രണ്ടു യുവാക്കൾ യുവതിയെ വിളിച്ച് ശല്യപ്പെടുത്താൻ തുടങ്ങിയെന്നാണ് പരാതി. വിസിലടിച്ചും അശ്ലീലവാക്കുകൾ പറഞ്ഞും യുവാക്കൾ പെരുമാറിയതോടെ യുവതിയുടെ ഭർത്താവ് ഇടപെട്ടു.പൊതുസ്ഥലത്തുവെച്ച് സ്ത്രീയെ ശല്യപ്പെടുത്തുന്നതിനെ ചോദ്യം ചെയ്തതോടെ യുവാക്കൾ പ്രകോപിതരാവുകയും കുടുംബത്തെ അധിക്ഷേപിക്കാൻ തുടങ്ങുകയും ചെയ്തു.
സമീപത്തെ ഭക്ഷണശാലകൾ നടത്തുന്ന ചിലരും ഇവരോടൊപ്പം ചേർന്നതോടെ പത്തോ പന്ത്രണ്ടോ പേരടങ്ങുന്ന സംഘമായി ഇത് വളർന്നു.സ്ഥലം വിടാൻ ശ്രമിച്ച കുടുംബത്തിന്റെ വാഹനത്തെ സംഘം കാറിലും ബൈക്കിലുമായി ഏകദേശം 20 കിലോമീറ്ററോളം പിന്തുടർന്നു. ഇരുമ്പുവടി ഉപയോഗിച്ച് വാഹനത്തിന്റെ ചില്ല് അടിച്ചു തകർത്ത സംഘം, കാറിന്റെ മുൻഭാഗവും പിൻഭാഗവും കേടുവരുത്തി. കുട്ടികളടക്കമുള്ളവർ വാഹനത്തിലുണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. സംഭവത്തിന്റെ ദൃശ്യങ്ങൾ കുടുംബാംഗങ്ങൾ തന്നെ പകർത്തിയിരുന്നു.
ഇത് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം ശ്രദ്ധയിലെത്തിയത്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിയാൻ പൊലീസിന് സാധിച്ചത്.ഇഗത്പുരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ആറുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇതിൽ രണ്ടുപേരാണ് മുഖ്യ പ്രതികളെന്ന് പൊലീസ് അറിയിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്കും സംഭവം വഴിവെച്ചിട്ടുണ്ട്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


തിരുവനന്തപുരത്ത് അര്‍ദ്ധരാത്രിയില്‍ അച്ഛന് നേരെ മക്കളുടെ ക്രൂരത! വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ബൈക്കില്‍ പാഞ്ഞു; കാരണം പണമോ?







