മ്യൂണിക്: ഫോട്ടോഗ്രാഫർമാർ ഈ ചിത്രം പകർത്തിയിട്ട് ഏകദേശം രണ്ടു പതിറ്റാണ്ട് തികയാൻ പോകുന്നതേയുള്ളൂ. 2007 ഡിസംബറിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പണം സമാഹരിക്കുന്നതിന്റെ ഭാഗമായി യുനിസെഫുമായി സഹകരിച്ച് ഒരു സ്പാനിഷ് മാധ്യമം പുറത്തിറക്കിയ കലണ്ടറിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണിത്. അന്ന് സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ താരമായിരുന്ന അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി ഒരു കുട്ടിയെ കുളിപ്പിക്കുന്നതാണ് ചിത്രത്തിലുള്ളത്.
എന്നാൽ വർഷങ്ങൾക്കിപ്പുറം ആ കുഞ്ഞിനെ ഫുട്ബോൾ ലോകകപ്പിന്റെ ഫൈനലിൽ നേരിടാനൊരുങ്ങുകയാണ് മെസ്സി. അന്ന് അഞ്ച് മാസം മാത്രം പ്രായമുണ്ടായിരുന്നു കുഞ്ഞ് മറ്റാരുമല്ല, ബാഴ്സലോണയുടെയും സ്പാനിഷ് ദേശീയ ടീമിന്റെയും വലതു വിങ്ങിലെ വിശ്വസ്തൻ ലമിൻ യമാൽ. ഫ്രാൻസിനെ കീഴടക്കി സ്പെയിനും ഇംഗ്ലണ്ടിനെ കീഴടക്കി അർജന്റീനയും കലാശപ്പോരിന് ടിക്കറ്റെടുത്തതോടെ ഈ ചിത്രങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കൗതുകകരമായ യാദൃശ്ചിക സംഭവങ്ങളിലൊന്നായി ഈ ചിത്രങ്ങളും മെസ്സി–യമാൽ പോരാട്ടവും ആരാധകർ വിശേഷിപ്പിക്കുകയാണ്.
“ഒരു അമ്മയും അത് പറയില്ല!” രേണുവിനെതിരെ ആഞ്ഞടിച്ച് ഹെലൻ ഓഫ് സ്പാർട്ട.


ബിഗ്ബോസ് സീസൺ എട്ടിൽ ലാലേട്ടൻ എന്തിന് ‘ചാണക്യൻ’ എടുത്തു? ; ചർച്ചകൾക്കിടയിൽ ലാലേട്ടന്റെ പുത്തൻ ലുക്കും!; വിസ്മയയ്ക്ക് ഒപ്പം ലാലേട്ടൻ , ഈ ഓണം ബിഗ്ബോസിന്റെയും വിസ്മയയുടെയും “തുടക്കം”!







