കുരുന്നുകളുടെ ജീവനെടുത്ത റെയിൽ ദുരന്തം; സ്കൂൾ വാനിൽ ട്രെയിൻ പാഞ്ഞുകയറി, നാല് പേർക്ക് ദാരുണാന്ത്യം

A train collided with a school van in West Bengal.

പശ്ചിമ ബംഗാൾ : പശ്ചിമ ബംഗാളിൽ സ്കൂൾ വാനിൽ ട്രെയിൻ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് വിദ്യാർത്ഥികളും ഒരു സൈക്കിൾ യാത്രികനും മരിച്ചു.നിരവധി വിദ്യാർത്ഥികൾക്ക് ​ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. മുർഷിദാബാദിലാണ് ദാരുണമായ സംഭവം നടന്നിരിക്കുന്നത്. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കവേ സ്കൂൾ വാനിൽ ട്രെയിൻ ഇടിക്കുകയായിരുന്നു. റെയിൽവേ ക്രോസ് തുറന്നുകിടന്നതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കുട്ടികളുമായി സ്കൂളിലേക്ക് പോകുകയായിരുന്ന വാൻ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ പാഞ്ഞുവന്ന ട്രെയിൻ ശക്തമായി ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ മുർഷിദാബാദ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്

. ഒരു എക്സ്പ്രസ് ട്രെയിൻ കടന്നുപോയതിന് തൊട്ടുപിന്നാലെ ഒരു പാസഞ്ചർ ട്രെയിൻ കൂടി വരാനുണ്ടായിരുന്നിട്ടും ഗേറ്റ് തുറന്നുകൊടുത്തെന്ന് ഒരു പോലീസ് ഉ​ദ്യോ​ഗസ്ഥൻ പറഞ്ഞു. ​ഗേറ്റ് തുറന്നുകിടക്കുന്നത് കണ്ട് സ്കൂൾ കുട്ടികളുമായി വന്ന വാനിന്റെ ഡ്രൈവർ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ചു. ഇതേസമയം തന്നെ ഒരു സൈക്കിൾ യാത്രക്കാരനും ട്രാക്കിലേക്ക് കയറി. ഈ സമയത്താണ് അതിവേഗത്തിൽ പാഞ്ഞുവന്ന നിംതിത-കത്വ ലോക്കൽ ട്രെയിൻ സ്കൂൾ വാനിലേക്ക് ഇടിച്ചുകയറിയതെന്നും അദ്ദേഹം അറിയിച്ചു.

ഇടിയുടെ ആഘാതത്തിൽ വാൻ പൂർണ്ണമായും തകർന്നു. വാഹനം ട്രാക്കിന്റെ ഒരു വശത്തേക്ക് തെറിച്ചുവീഴുകയും ചെയ്തു. ഇതോടെ കുട്ടികൾ വാനിനുള്ളിൽ കുടുങ്ങി. കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടുകയും അതിവേഗത്തിൽ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഗോവിന്ദ്പൂർ ഗ്രാമത്തിൽ നിന്നുള്ള മൂന്ന് സ്കൂൾ വിദ്യാർത്ഥികളും സൈക്കിൾ യാത്രക്കാരനും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ജംഷീദ് ഷെയ്ഖ് (50) ആണ് മരിച്ച സൈക്കിൾ യാത്രക്കാരൻ. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി അയച്ചിട്ടുണ്ട്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.