കൊച്ചി: മുഖ്യമന്ത്രിയുടെ അവഗണനയിൽ പ്രതികരിച്ച് കെ.എസ്.യു. സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. ഇതൊരു രാഷ്ട്രീയ പരിപാടി അല്ലെന്നും അതുകൊണ്ടുതന്നെ ഇതിൽ രാഷ്ട്രീയ പരാമർശങ്ങളിലേക്ക് കടക്കേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണുമ്പോൾ ചിരിക്കുകയെന്നത് താൻ പഠിച്ച രാഷ്ട്രീയമാണെന്നും അദ്ദേഹം തന്നെ കണ്ടിട്ടുണ്ടോ ഇല്ലയോ എന്നറിയില്ലെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ചെറിയ വീഴ്ചയുണ്ടായി. സർക്കാർ അത് തിരുത്തണമെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് കെഎസ്യു ചെയ്തത്. അതിനെ വിമർശനമായി കാണേണ്ടതില്ല. അത് തെറ്റാണെന്ന് സർക്കാരിന് തോന്നുന്നുണ്ടെങ്കിൽ ആ തെറ്റുകൾ ആവർത്തിക്കാൻ തന്നെയാണ് തീരുമാനം. അദ്ദേഹം കാണാൻ സാധിക്കാത്തത് ഒരു തെറ്റായി ഞാൻ കാണുന്നില്ല. ഇനിയും മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കുകയും ആശങ്കകൾ പങ്കുവയ്ക്കുകയും ചെയ്യും’- അലോഷ്യസ് സേവ്യർ പറഞ്ഞു.തേവര സേക്രട്ട് ഹാർട്ട് കോളേജിലെ പരിപാടിയിൽ മുഖ്യമന്ത്രിയും അലോഷ്യസ് സേവ്യയറും പങ്കെടുത്തിരുന്നു. വേദിയിൽ സംസാരിച്ചതിനുശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി അലോഷ്യസ് സേവ്യറിനെ കാണാതെ മടങ്ങുകയായിരുന്നു. കാണാനായി അലോഷ്യസ് കാത്തുനിന്നെങ്കിലും അത് ശ്രദ്ധിക്കാതെ മുഖ്യമന്ത്രി മടങ്ങി.
നെന്മാറ ഇരട്ടക്കൊലപാതക കേസ് : നരാധപന് വധശിക്ഷയോ? ശിക്ഷാവിധി ഇന്ന്!


സിജെപി പ്രതിഷേധങ്ങൾക്ക് എതിരെ കേരളത്തിൽ കേസെടുത്ത സംഭവം; പ്രതികരിച്ച് രമേശ് ചെന്നിത്തല







