കൊച്ചി : അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട ഡോ റാമിന്റെ അറസ്റ്റില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഡോ.റാമിനെ രക്ഷിക്കാന്‍ പോലീസ് അണിയറയില്‍ നീക്കം നടത്തിയതായി സംശയം. പോലീസ് ഉന്നതരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചോദ്യങ്ങളുമായി ഹൈക്കോടതി എത്തിയതോടെ ആഭ്യന്തര വകുപ്പ് പ്രതിക്കൂട്ടിലായി. പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന ഹൈക്കോടതി നിരീക്ഷണം പോലീസ് സംവിധാനങ്ങളെ വന്‍ നാണക്കേടിലാക്കി. ഗൂഡാലോചനയാണ് ഹൈക്കോടതി സംശയിക്കുന്നത്.
കേസിലെ മുഖ്യപ്രതി ഡോ. റാം മൂന്ന് മാസം നീണ്ട ഒളിവുജീവിതത്തിനൊടുവിലാണ് പൊലീസ് കസ്റ്റഡിയിലായത്. കര്‍ണാടകയില്‍ നിന്നാണ് ഇയാളെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
കഴിഞ്ഞ ഒരാഴ്ചയിലേറെയായി കണ്ണൂരില്‍ നിന്നുള്ള പ്രത്യേകാന്വേഷണ സംഘം റാമിന് വേണ്ടി കര്‍ണാടകയിലും ഇയാളുടെ ജന്മനാടായ ആന്ധ്രപ്രദേശിലും വിശദമായ തെരച്ചില്‍ നടത്തിവരികയായിരുന്നു.മുന്‍കൂര്‍ ജാമ്യത്തിനായി തലശ്ശേരി സെഷന്‍സ് കോടതിയേയും, ഹൈക്കോടതിയേയും, സുപ്രീം കോടതിയേയും സമീപിച്ചെങ്കിലും പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നില്ല. പ്രതിയെ പിടികൂടാത്തതില്‍ അന്വേഷണ സംഘത്തിനെതിരേ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം റാമിന് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയത്.
ടെലിഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാന പരിശോധന. പ്രതിയുടെ അമ്മ ഉള്‍പ്പെടെയുള്ളവര്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു.
കണ്ണൂര്‍ ചക്കരക്കല്ല് പോലീസ് സ്റ്റേഷനിലാണ് റാമിനെതിരേയുള്ള എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിതിന്‍രാജിനെ മാനസികമായി പീഡിപ്പിക്കുകയും റാഗിങ് നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യങ്ങള്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ജാതീയമായി അധിക്ഷേപിച്ചു എന്നതടക്കമുള്ള കുറ്റകൃത്യങ്ങളും എഫ്.ഐ.ആറിലുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.


മണ്ണ് തിന്നാനും മടിയില്ലാതെ പഠിച്ചു മാർക്ക് വാങ്ങിയവർ ; ഉന്നത വിദ്യാഭ്യാസ രംഗത്ത് വമ്പൻ മാറ്റങ്ങൾ പ്രസംഗിക്കുന്നവർ ഇത് കാണുന്നില്ലേ? ;സെക്രട്ടറിയേറ്റിന് മുന്നിലെ ‘മണ്ണ് സമരവും’ ഉന്നത വിദ്യാഭ്യാസ പരിഷ്കാരങ്ങളും!
ശബരിമല സ്വർണക്കൊള്ള കേസ്: പി.എസ്. പ്രശാന്തും എ. അജികുമാറും ഇന്ന് കോടതിയിൽ







