ന്യൂഡൽഹി:പ്രധാനമന്ത്രിക്കെതിരായ അപകീർത്തികരമായ ഉള്ളടക്കങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹി പോലീസ് വിവിധ ടെക് കമ്പനികൾക്ക് നോട്ടീസ് അയച്ചു. പ്രധാനമന്ത്രിക്ക് നേരെ വധഭീഷണി മുഴക്കുന്നതും അദ്ദേഹത്തിന്റെ മാതാവിനെ ഉൾപ്പെടെ മോശമായി ആക്ഷേപിക്കുന്നതുമായ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് നടപടി.
ഡൽഹി പോലീസിന്റെ സോഷ്യൽ മീഡിയ നിരീക്ഷണ വിഭാഗമാണ് ഇത്തരം പോസ്റ്റുകൾ കണ്ടെത്തിയത്. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില സോഷ്യൽ മീഡിയ ഹാൻഡിലുകളിൽനിന്നാണ് പ്രധാനമന്ത്രിക്കെതിരെ ഭീഷണി സ്വരത്തിലുള്ള പോസ്റ്റുകൾ ആദ്യം ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ, തുടർന്ന് നടത്തിയ പരിശോധനയിൽ ഇന്ത്യക്കുള്ളിൽനിന്ന് ഇത്തരത്തിലുള്ള പോസ്റ്റുകൾ പ്രചരിക്കുന്നതായി കണ്ടെത്തിയെന്നും ഡെൽഹി പോലീസ് പറയുന്നു.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ നടന് വിനായകനെതിരെ മാവേലിക്കര പോലീസ് കേസെടുത്തു
വിജയഗാഥയുമായി രണ്ട് വർഷം; ‘കൽക്കി’ സിനിമാറ്റിക് യൂണിവേഴ്സ് അടുത്ത ഘട്ടത്തിലേക്ക്







