ഐ.സി.എ.ആർ.- സി.ടി.സി.ആർ.ഐ. 63-ാമത് സ്ഥാപക ദിനാഘോഷം ജൂലൈ 27-ന്; ഉദ്ഘാടനം അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം ഐ.എ.എസ് നിർവ്വഹിക്കും

തിരുവനന്തപുരം: കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരം ശ്രീകാര്യത്ത് പ്രവർത്തിക്കുന്ന ഐ.സി.എ.ആർ.- കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ 63-ാമത് സ്ഥാപക ദിനാഘോഷം 2026 ജൂലൈ 27-ന് സംഘടിപ്പിക്കുന്നു. സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറിയും കാർഷിക ഉൽപ്പാദന കമ്മീഷണറുമായ ശ്രീ. മിൻഹാജ് ആലം ഐ.എ.എസ്. ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.

സംസ്ഥാന കാർഷിക വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ശ്രീ. ടി. വി. സുഭാഷ് ഐ.എ.എസ്. മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ഐ.സി.എ.ആർ.- സി.ടി.സി.ആർ.ഐ. ഡയറക്ടർ ഡോ. ജി. ബൈജു അധ്യക്ഷത വഹിക്കും.

പുതിയ വിളയിനങ്ങളും സാങ്കേതികവിദ്യകളും പുറത്തിറക്കും

കഴിഞ്ഞ ഒരു വർഷത്തെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന നേട്ടങ്ങളും, ഗവേഷണം, നവീകരണം, സാങ്കേതികവിദ്യ കൈമാറ്റം എന്നിവയ്ക്കായുള്ള ഭാവി മാർഗ്ഗരേഖയും ചടങ്ങിൽ അവതരിപ്പിക്കും. അതോടൊപ്പം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ പ്രസിദ്ധീകരണങ്ങൾ, പുതുതായി വികസിപ്പിച്ചെടുത്ത വിളയിനങ്ങൾ, മെച്ചപ്പെടുത്തിയ ഉൽപ്പാദന സാങ്കേതികവിദ്യകൾ എന്നിവയും ചടങ്ങിൽ പുറത്തിറക്കും.

ഗവേഷണങ്ങളും വിപുലീകരണ പ്രവർത്തനങ്ങളും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ പങ്കാളിത്ത സ്ഥാപനങ്ങളുമായി ധാരണാപത്രങ്ങൾ ഒപ്പുവെക്കും. കാർഷിക മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ പുരോഗമന കർഷകർ, ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവരെ ചടങ്ങിൽ ആദരിക്കും.

“കർഷക-ശാസ്ത്രജ്ഞ മുഖാമുഖം”

ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ കണ്ടുപിടുത്തങ്ങൾ ഉൾപ്പെടുത്തിയ സാങ്കേതിക പ്രദർശനം, തത്സമയ പ്രദർശനങ്ങൾ എന്നിവയ്ക്ക് പുറമെ കിഴങ്ങുവർഗ്ഗ വിളകളുടെ കൃഷിരീതികളിലെ മികച്ച അനുഭവങ്ങളും അറിവുകളും പങ്കുവെക്കുന്നതിനായി “കർഷക-ശാസ്ത്രജ്ഞ മുഖാമുഖം” പരിപാടിയും സംഘടിപ്പിക്കും. പട്ടികജാതി ഉപപദ്ധതി (SCSP), പട്ടികവർഗ്ഗ ഉപപദ്ധതി (TSP), ഓൾ ഇന്ത്യ കോഓർഡിനേറ്റഡ് റിസർച്ച് പ്രോജക്ട് (AICRP) എന്നിവയ്ക്ക് കീഴിൽ പിന്തുണ ലഭിക്കുന്ന നിരവധി കർഷകരും ചടങ്ങിൽ പങ്കാളികളാകും.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.