‘ആശംസയൊക്കെ കൊള്ളാം, എന്നാലും ട്രെയ്‌ലർ എവിടെ ?’; ‘ഐ ​ആം ​ഗെയിം’ സഹനിർമാതാവിനോട് ദുൽഖർ

നടൻ ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘ഐ ആം ​ഗെയി’മിന്റെ ട്രെയ്‌ലറിനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ദുൽഖറിന്റെ പിറന്നാൾ ദിനം കൂടിയായ ജൂലൈ 28 ന് ട്രെയ്‌ലർ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ ട്രെയ്‌ലർ കാത്തിരുന്ന ആരാധകർക്ക് നിരാശയായിരുന്നു ഫലം.

ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് സാങ്കേതിക തകരാറുകൾ കാരണം മാറ്റി വച്ചിരിക്കുകയാണ്. ദുൽഖറിന്റെ ജന്മദിനത്തോടനുബന്ധിച്ച് ജൂലൈ 28 വൈകുന്നേരം 6:00 മണിക്ക് ട്രെയിലർ പുറത്തിറക്കുമെന്നായിരുന്നു അണിയറപ്രവർത്തകർ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

‘പിറന്നാൾ ആശംസകൾക്ക് വളരെ നന്ദി, പക്ഷേ ട്രെയിലർ എവിടെ ജോം?” എന്നായിരുന്നു തമാശരൂപേണ ദുൽഖർ ചോദിച്ചത്. താരത്തിന്റെ ഈ ചോദ്യം നിമിഷങ്ങൾക്കകം വൈറലാവുകയും ചെയ്തു.‘പിറന്നാൾ ആശംസകൾക്ക് വളരെ നന്ദി, പക്ഷേ ട്രെയിലർ എവിടെ ജോം?” എന്നായിരുന്നു തമാശരൂപേണ ദുൽഖർ ചോദിച്ചത്. താരത്തിന്റെ ഈ ചോദ്യം നിമിഷങ്ങൾക്കകം വൈറലാവുകയും ചെയ്തു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.