വാഷിങ്ടൺ : അതിവേഗം വളരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയെ വീണ്ടും സുരക്ഷാഭീഷണി. പ്രമുഖ AI കമ്പനി Anthropic നടത്തിയ സൈബർ സുരക്ഷാ പരിശോധനയ്ക്കിടെ, കമ്പനിയുടെ മൂന്ന് AI മോഡലുകൾ ചില സ്ഥാപനങ്ങളുടെ സെർവറുകളിൽ അനധികൃതമായി പ്രവേശിച്ചതായി തെളിഞ്ഞിരിക്കുകയാണ്.
എന്നാൽ AI മോഡലുകൾ സ്വയം തീരുമാനിച്ച് ഹാക്കിങ് നടത്തിയതല്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. Cybersecurity testing ന്റെ ഭാഗമായി നടത്തിയ പരീക്ഷണത്തിനിടെയാണ് സംഭവം ഉണ്ടായത്. പരിശോധനയ്ക്കായി ഒരുക്കിയ സംവിധാനത്തിൽ ഉണ്ടായ പിഴവിനെ തുടർന്ന് മോഡലുകൾക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ internet access ലഭിച്ചതാണ് പ്രശ്നമായത്.
AI മോഡലുകളുടെ കഴിവുകൾ പരിശോധിക്കാൻ നടത്തുന്ന സുരക്ഷാ പരീക്ഷണങ്ങളിൽ സാധാരണയായി നിയന്ത്രിത സാഹചര്യങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത്തവണ ഉണ്ടായ വീഴ്ച കാരണം Claude മോഡലുകൾക്ക് ചില യഥാർത്ഥ സംവിധാനങ്ങളുമായി ഇടപഴകാൻ സാധിച്ചു.
ഇതിന് പിന്നാലെ AI മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ശക്തമായി. കൂടുതൽ ശക്തമായ AI മോഡലുകൾ പുറത്തിറക്കാൻ Anthropic, OpenAI പോലുള്ള കമ്പനികൾ തമ്മിൽ കടുത്ത മത്സരം നടക്കുന്നതിനിടെയാണ് പുതിയ സംഭവം പുറത്തുവന്നിരിക്കുന്നത്.
സമാനമായി, OpenAI മോഡലുകൾക്കും സുരക്ഷാ പരിശോധനയ്ക്കിടെ Hugging Face സംവിധാനത്തിൽ അനുമതിയില്ലാത്ത പ്രവേശനം ഉണ്ടായ സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. AI മോഡലുകൾക്ക് നൽകുന്ന സ്വാതന്ത്ര്യവും അവയുടെ നിയന്ത്രണ സംവിധാനങ്ങളും സംബന്ധിച്ച് ഇതോടെ കൂടുതൽ ചോദ്യങ്ങൾ ഉയരുകയാണ്.
AI സാങ്കേതികവിദ്യയുടെ വളർച്ചയ്‌ക്കൊപ്പം അതിന്റെ ദുരുപയോഗ സാധ്യതകളും വർധിക്കുന്ന സാഹചര്യത്തിൽ, അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ AI സുരക്ഷാ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുമെന്നാണ് വിലയിരുത്തൽ.
എന്നാൽ നിലവിൽ യുഎസ് സർക്കാർ ഈ സംഭവത്തിൽ പ്രത്യേക നടപടി പ്രഖ്യാപിച്ചിട്ടില്ല. ഭാവിയിലെ AI വികസനത്തിനും സുരക്ഷാ ചട്ടങ്ങൾക്കും ഇത്തരം സംഭവങ്ങൾ വലിയ സ്വാധീനം ചെലുത്താനാണ് സാധ്യത.
AI മനുഷ്യനെ മറികടക്കുമോ എന്ന ചർച്ചകൾക്കിടയിൽ, AIയെ എങ്ങനെ സുരക്ഷിതമായി നിയന്ത്രിക്കാം എന്നതാണ് ഇനി ലോകത്തിന് മുന്നിലുള്ള പ്രധാന ചോദ്യം.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


“എന്തുകൊണ്ടാണ് ‘പ്രിയദർശിനി’ ഇത്ര ജനപ്രിയമായത്? ജനപിന്തുണയെക്കുറിച്ച് ഗതാഗതമന്ത്രിയുടെ നിർണായക പ്രതികരണം”







