412 വോട്ടിന് ശേഷം ലൈറ്റ് ഓഫ്; സ്റ്റാലിൻ തോറ്റ മണ്ഡലത്തിൽ ഇവിഎം വിവാദം കത്തുന്നു; വിവിപാറ്റിൽ കൃത്രിമമെന്ന് ഡിഎംകെ, പരിശോധനയ്ക്കിടെ ഗുരുതര ആരോപണം!

കൊളത്തൂർ മണ്ഡലത്തിലെ ഇവിഎം-വിവിപാറ്റ് പരിശോധനയ്ക്കിടെ കൃത്രിമം ആരോപിച്ച് ഡിഎംകെ രംഗത്ത്
ചെന്നൈ : മുൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തോറ്റ കൊളത്തൂർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി ആരോപണം. തെളിവ് ഉൾപ്പടെ ഉന്നയിച്ചാണ് ഡിഎംകെ നേതാവായ എൻ.ആർ.ഇളങ്കോ എംപി രംഗത്തു വന്നിരിക്കുന്നത്. ഇവിഎം മെഷീനുകളുടെ പരിശോധന നടക്കുന്നതിനിടെയാണ് ഇത്തരം ഒരു  ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഡിഎംകെയുടെ പരാതിയെ തുടർന്നു 30നാണു 14 പോളിങ് ബൂത്തുകളിലെ മെഷീനുകളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധന ആരംഭിച്ചത്. 7 ദിവസത്തെ പരിശോധന നിലവിൽ 3 ദിവസം പിന്നിട്ടു. വിഷയത്തിൽ നിയമനടപടി സ്വീകരിക്കുമെന്നു നേതാക്കൾ അറിയിച്ചു.
500 മുതൽ 1400 വോട്ടുകൾ വരെ ചെയ്തുള്ള മോക്ക് പോളിൽ 412 വോട്ടിനു ശേഷം വിവിപാറ്റ് യന്ത്രത്തിൽ ലൈറ്റ് തെളിയുന്നില്ലെന്നാണു ഡിഎംകെ ഉന്നയിക്കുന്ന ആരോപണം. എന്നാൽ, സാങ്കേതിക പ്രശ്നം മാത്രമാണെന്നു ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ ജി.എസ്.സമീരൻ പറഞ്ഞു. പരിശോധനയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.
മെഷീനുകളുടെ കൺട്രോൾ യൂണിറ്റും വിവിപാറ്റ് വിവരങ്ങളും ഒത്തുനോക്കുന്നതിൽ വ്യക്തമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും ഡിഎംകെ പ്രതിനിധികൾ ആരോപിച്ചു. വോട്ടിങ് മെഷീനുകൾ പരിശോധിക്കാൻ നിർദിഷ്ട സമയപരിധിക്കുള്ളിൽ അപേക്ഷ നൽകിയിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായതായും പരാതിയുണ്ട്.
കാഞ്ചീപുരം ജില്ലയിലെ ഉത്തിരമേരൂർ മണ്ഡലത്തിൽ നടന്ന വോട്ടിങ് മെഷീൻ പരിശോധനയിലും പ്രശ്നങ്ങൾ കണ്ടെത്തിയതായി ഡിഎംകെ നേതാക്കൾ അറിയിച്ചു. കൊളത്തൂർ മണ്ഡലത്തിൽ ടിവികെ സ്ഥാനാർഥി വി.എസ്.ബാബുവിനോട് 8,795 വോട്ടുകൾക്കാണു സ്റ്റാലിൻ പരാജയപ്പെടുന്നത്. ഉത്തിരമേരൂരിൽ ഡിഎംകെ സ്ഥാനാർഥി കെ.സുന്ദർ 14,223 വോട്ടിനാണു ടിവികെ സ്ഥാനാർഥിയോടു പരാജയപ്പെട്ടത്.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.