ഹൈദരാബാദ്: ഇന്ത്യയിലെ മുൻനിര സംഗീതസംവിധായകരിൽ ഒരാളായ ദേവി ശ്രീ പ്രസാദ് (DSP) ആദ്യമായി പ്രധാന വേഷത്തിൽ അഭിനയരംഗത്തേക്ക് കടക്കുന്നു. അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ, നായകനായി അരങ്ങേറ്റം കുറിക്കുന്ന ‘യെല്ലമ്മ’ എന്ന പാൻ-ഇന്ത്യൻ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ‘പാർഷി’ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തിൽ അദ്ദേഹം അവതരിപ്പിക്കുന്നത്.
സാധാരണ വേഷത്തിൽ കൈയിൽ ഒരു കിരീടവുമായി നിൽക്കുന്ന ദേവി ശ്രീ പ്രസാദിന്റെ ഫസ്റ്റ് ലുക്ക് ലളിതവും ഹൃദയസ്പർശിയുമായ ഒരു കഥാപാത്രത്തെയാണ് സൂചിപ്പിക്കുന്നത്. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിനായി സംഗീതമൊരുക്കുന്നതും ദേവി ശ്രീ പ്രസാദ് തന്നെയാണ്. മോഷൻ പോസ്റ്ററിലെ പശ്ചാത്തല സംഗീതം ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.
ദിൽ രാജുവിന്റെ ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ‘ബലഗം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വേണു യെൽദണ്ടി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും യെല്ലമ്മയ്ക്കുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പി.ആർ.ഒ: പ്രതീഷ് ശേഖർ.



വിജയ് വാങ്ങിയത് റെക്കോർഡ് പ്രതിഫലം; ‘ജനനായകൻ’ താരങ്ങൾക്ക് എത്ര ലഭിച്ചു? അഭിനയിച്ച എല്ലാവർക്കും കോടികളോ ?
തൻറെ മക്കളെ അധിക്ഷേപിക്കുന്നവർക്ക് മറിപടിയുമായി ഖുഷ്ബു, പിന്തുണച്ച് രാധികയും







