ന്യൂഡൽഹി : ഫേസ്ബുക്കിൽ (Facebook) നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ മെറ്റാ (Meta) മേധാവി മാർക്ക് സക്കർബർഗ് മൂന്ന് ദിവസത്തിനകം മാപ്പ് പറയണമെന്ന് അന്ത്യ ശാസനം നൽകി കേന്ദ്ര ഐ ടി പാർലമെന്ററി സമിതി. രാജ്യത്തെ സാങ്കേതികവിദ്യ (Technology News) നിയമങ്ങൾ കർശനമായി പാലിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ബാധ്യസ്ഥരാണെന്ന് സമിതി വ്യക്തമാക്കി. മാപ്പ് പറഞ്ഞില്ലെങ്കിൽ ഐ ടി നിയമത്തിലെ (IT Act) സെക്ഷൻ 79 (3) പ്രകാരം മെറ്റയ്ക്ക് ലഭിക്കുന്ന നിയമപരിരക്ഷ റദ്ദാക്കുമെന്നും സമിതി മുന്നറിയിപ്പ് നൽകി.
ജൂലൈ 23ന് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാർഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പങ്കുവെച്ച വീഡിയോ ഫേസ്ബുക്കിൽ നിന്ന് ഏകദേശം അഞ്ച് മണിക്കൂറോളം നീക്കം ചെയ്തിരുന്നു. സാങ്കേതിക തകരാർ കാരണമാണ് ഇത് സംഭവിച്ചതെന്ന മെറ്റയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം വ്യക്തമാക്കി.
കൂടാതെ വ്യാജ നിക്ഷേപ ആപ്പുകൾ വഴി 48 ലക്ഷം രൂപ തട്ടിയ കേസിൽ ഗൂഗിൾ ഇന്ത്യ മേധാവിക്കെതിരെ ഹൈദരാബാദ് സൈബർ പോലീസ് സ്വീകരിച്ച നടപടികളും സമിതി വിലയിരുത്തി. സാമ്പത്തിക തട്ടിപ്പുകൾക്ക് അവസരമൊരുക്കുന്ന ടെക് കമ്പനികൾക്കെതിരെ സമാനമായ കർശന നടപടികൾ വേണമെന്നും നിർദേശമുയർന്നു. മെറ്റ പ്രതിനിധികൾക്ക് പുറമെ ഗൂഗിൾ, എക്സ്, സ്നാപ്പ്ചാറ്റ്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ പ്രതിനിധികളുമായും ഐ ടി മന്ത്രാലയം ചർച്ചകൾ നടത്തിവരികയാണ്.
“അമിത് ഷാ പാർലമെന്റ് സമുച്ചയത്തിൽ വരുന്നുണ്ട്, പക്ഷെ സഭയിലേക്ക് കയറില്ല” ; വിടാതെ പ്രതിപക്ഷം! പാർലമെന്റ് വീണ്ടും സ്തംഭിച്ചു; ഇന്ന് നിർണായക മന്ത്രിസഭായോഗം


പ്രധാനമന്ത്രി മോദി ഈ രാജ്യത്തിന്റെ രാജാവാണ്. അദ്ദേഹത്തിന്റെ മുന്നിൽ ഞങ്ങൾ ഒന്നുമല്ല; പ്രധാനമന്ത്രിക്കു നന്ദിയുമായി കൗമാരക്കാരിയുടെ അമ്മ, സോഷ്യൽ മീഡിയ കേസിൽ കേസ് പിൻവലിക്കണമെന്ന അഭ്യർഥന!







