തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർത്ഥികൾ അടക്കമുള്ളവർ വ്യാജ ലോൺ ആപ്പ്, മ്യൂൾ അക്കൗണ്ട് (Mule Account) തട്ടിപ്പുകൾക്ക് ഇരയാകുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (SLBC). തിരുവനന്തപുരം കാനറ ബാങ്കിൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (PIB) അധ്യക്ഷതയിൽ ചേർന്ന പ്രതിമാസ ഇന്റർ മീഡിയ പബ്ലിസിറ്റി കോർഡിനേഷൻ കമ്മിറ്റി (IMPCC) യോഗത്തിലാണ് കാനറ ബാങ്ക് ജനറൽ മാനേജരും എസ്.എൽ.ബി.സി കൺവീനറുമായ സന്തോഷ് വി.എസ് മുന്നറിയിപ്പ് നൽകിയത്.
സൈബർ തട്ടിപ്പുകൾക്കെതിരെ കോളേജുകൾ കേന്ദ്രീകരിച്ച് എസ്.എൽ.ബി.സിയുടെ നേതൃത്വത്തിൽ വ്യാപക ബോധവൽക്കരണ ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നുണ്ട്. ബാങ്ക് വിവരങ്ങൾ, എ.ടി.എം പിൻ (PIN), ഒ.ടി.പി (OTP) എന്നിവ ആരുമായും പങ്കുവെക്കരുതെന്നും അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വ്യാജ ആപ്പുകൾ ഫോണിൽ ഡൗൺലോഡ് ചെയ്യരുതെന്നും ബാങ്കിംഗ് അധികൃതർ നിർദ്ദേശിച്ചു.
യോഗത്തിലെ മറ്റ് പ്രധാന വിവരങ്ങൾ:
-
ഇ.സി.എൽ.ജി.എസ് 5.0 (ECLGS): പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീമിനെക്കുറിച്ച് ബോധവൽക്കരണം സംഘടിപ്പിച്ചു.
-
എം.എസ്.എം.ഇ (MSME) വികസനം: കേരളത്തിലെ ചെറുതും ഇടത്തരം സംരംഭങ്ങളെ ശക്തിപ്പെടുത്താൻ കാനറ ബാങ്ക്, നബാർഡ് (NABARD), സിഡ്ബി (SIDBI) എന്നിവയുമായി സഹകരിച്ച് കണ്ണൂരിലും കാസർകോട്ടും ബാങ്കർമാർക്കായി ദേശീയ തല ശേഷിവികസന യോഗങ്ങൾ നടപ്പിലാക്കി.
പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി യോഗത്തിൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ വിവിധ സ്ഥാപന മേധാവികളും ചടങ്ങിൽ സംബന്ധിച്ചു.


“സംസ്ഥാന പദവി ചോദിക്കുമ്പോഴെല്ലാം എന്തുകൊണ്ട് ആക്രമണം?”; കുൽഗാം ഭീകരാക്രമണത്തിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ഫാറൂഖ് അബ്ദുള്ള
ഐ.സി.എ.ആർ.- സി.ടി.സി.ആർ.ഐ. 63-ാമത് സ്ഥാപക ദിനാഘോഷം ജൂലൈ 27-ന്; ഉദ്ഘാടനം അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം ഐ.എ.എസ് നിർവ്വഹിക്കും







