പത്തനംതിട്ട: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട്, കാസർകോട് ജില്ലകളിൽ അവധി പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ ഇന്ന് കണ്ണൂർ, എറണാകുളം, തൃശൂർ ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരവും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻനിർത്തി പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ഓഗസ്റ്റ് 7, വെള്ളി) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ മഞ്ഞ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”
You May Also Like
സർക്കാരിന് മനസാക്ഷിയില്ലേ ? 9 ദിവസം പിന്നിട്ടിട്ടും മൂന്ന് മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല; എങ്ങുമെത്താതെ രക്ഷാപ്രവർത്തനം
സർക്കാരിന് മനസാക്ഷിയില്ലേ ? 9 ദിവസം പിന്നിട്ടിട്ടും മൂന്ന് മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല; എങ്ങുമെത്താതെ രക്ഷാപ്രവർത്തനം


കുന്നംകുളത്ത് നിയന്ത്രണംവിട്ട സ്വകാര്യബസ് നിരവധി വാഹനങ്ങളിൽ ഇടിച്ചുതെറിപ്പിച്ചു; രണ്ടുപേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്.







