ഇന്ത്യൻ സിനിമാലോകം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്സ്’ ട്രെയ്ലർ പുറത്തിറങ്ങി. ശനിയാഴ്ച രാത്രിയോടെ പുറത്തുവന്ന ട്രെയിലർ ആക്ഷനും വയലൻസും മാസ് ഡയലോഗുകളും ബ്രഹ്മാണ്ഡ ലൊക്കേഷനുകളും കൊണ്ട് സമ്പന്നമാണ്.
ചിത്രീകരണം ആരംഭിച്ചതിന്റെ രണ്ടാം വാർഷിക ദിനത്തിൽ പുറത്തിറങ്ങിയ ട്രെയിലറിൽ ഇതുവരെ കാണാത്ത മാസ് ലുക്കിലാണ് കന്നഡ സൂപ്പർതാരം യഷ് പ്രത്യക്ഷപ്പെടുന്നത്. ‘റായ’, ‘ടിക്കറ്റ്’ എന്നീ ഇരട്ടവേഷങ്ങളിലാണ് യഷ് ചിത്രത്തിലെത്തുന്നത്.
മലയാളി സംവിധായിക ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ പാൻ-ഇന്ത്യൻ ചിത്രത്തിൽ നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി, സുദേവ് നായർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. യഷും ഗീതു മോഹൻദാസും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗോപൻ ചിദംബരം മലയാളം പതിപ്പിന്റെ സംഭാഷണങ്ങൾ രചിച്ചപ്പോൾ രാജീവ് രവി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.
രവി ബസൂർ, വിശാൽ മിശ്ര, തനിഷ്ക് ബാഗ്ചി എന്നിവരാണ് സംഗീതം. ജെ.ജെ. പെറി, അൻപറിവ്, കെച്ച കംഫാക്ഡീ, അമൃത് സിംഗ് എന്നിവർ ചേർന്നാണ് സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത്.
കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ച ‘ടോക്സിക്’, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. കെ.വി.എൻ. പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമിച്ചിരിക്കുന്നത്
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


ജിതിൻ കെ. ജോസിന്റെ സംവിധാനത്തിൽ ജയസൂര്യ നായകനാകുന്ന ഫാന്റസി ചിത്രം ‘മായൻ’ ഓഗസ്റ്റ് 12-ന് ചിത്രീകരണം ആരംഭിക്കും.







