അമ്പലപ്പുഴ : സ്കൂളിനും കോളേജിനും സമീപം വീട്ടിലും കടയിലുമായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുടെ ശേഖരം പൊലീസ് പിടികൂടി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. അമ്പലപ്പുഴ പടിഞ്ഞാറെ നടയിൽ മോഡൽ സ്കൂളിന് എതിർവശം, അമ്പലപ്പുഴ ഗൗരി സദനത്തിൽ രഞ്ജിത്ത് ലാലിന്റെ വീട്ടിലും കാറിലുമായി സൂക്ഷിച്ചിരുന്ന 12500 പായ്ക്കറ്റ് നിരോധിത ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഇയാളെ പിടികൂടാനായില്ല. അമ്പലപ്പുഴ പൊലീസ് കേസെടുത്തു.
നേരത്തെയും ഇയാളെ അമ്പലപ്പുഴ പൊലീസ് പുകയില ഉൽപ്പന്നങ്ങളുമായി പിടികൂടിയിട്ടുണ്ട്.വീടിനോട് ചേർന്നുള്ള കടമുറിയാണ് പുകയില ഉൽപ്പന്നങ്ങളുടെ ഗോഡൗണായി ഉപയോഗിച്ചിരുന്നത്. വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്ന് ഇയാൾ കച്ചവടം നടത്തുന്നതായി വിവരം ലഭിച്ചിരുന്നു. അടച്ചിട്ടിരുന്ന കടയുടെ പൂട്ട് പൊളിച്ചാണ് പൊലീസ് അകത്തുകയറി പരിശോധന നടത്തിയത്. 18 ചാക്കുകളിലായാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. ഇതിന് 10 ലക്ഷത്തോളം രൂപ വില വരും .
വിദ്യാർത്ഥികൾക്ക് നേരെ വെടിവെക്കാൻ അമിത് ഷാ നിർദേശം നൽകിയെന്ന് രാഹുൽ; എതിർത്ത് കിരൺ റിജിജു


പെണ്മക്കള് എന്ന് പറഞ്ഞിട്ടില്ല; മക്കള്‍ക്ക് പകര്‍ന്നു നല്‍കണമെന്നാണ് പറഞ്ഞത്; ‘അമ്മ മരിച്ചിട്ട് 27 വര്‍ഷം, ഇന്നും ആ രുചി നാവിലുണ്ട്’; സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് വി.ഡി. സതീശന്; ഇല്ലാത്ത കാര്യങ്ങൾ ഊതിവീർപ്പിച്ചാൽ നിങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടും







