കൊല്ലം : മധുരം പങ്കുവെക്കേണ്ട വിവാഹവേദി ഒടുവിൽ ഐസ്ക്രീമിന്റെ പേരിൽ ‘തല്ലുമേടായി’ മാറി. കൊല്ലം പള്ളിമുക്കിൽ കല്യാണസൽക്കാരത്തിനിടെയുണ്ടായ കൂട്ടത്തല്ലിൽ വധു കുഴഞ്ഞുവീഴുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുഴഞ്ഞു വീണ വധുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.30ന് പള്ളിമുക്ക് ഇരവിപുരം റോഡിലുള്ള ഒരു ഒാഡിറ്റോറിയത്തിൽ ആയിരുന്നു സംഭവം. സൽക്കാരം നടക്കുന്നതിനിടയിലാണ് ഐസ്ക്രീം ചോദിച്ചെത്തിയവർക്ക് കൂടുതൽ ഐസ്ക്രീം നൽകിയില്ലെന്നതിന്റെ പേരിൽ ഒരു സംഘം ഐസ് ക്രീം എടുത്തു കൊണ്ടു പോകാൻ ശ്രമിച്ചത്. ഇതാണ് സംഘർഷാവസ്ഥയ്ക്കും
കുന്നംകുളം: പ്രവാസത്തിന്റെ കഷ്ടപ്പാടുകൾ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത് ഒരു പുതിയ തുടക്കത്തിനാണെന്ന് കരുതിയ നാടിനെ നടുക്കിക്കൊണ്ടാണ് തൃശ്ശൂർ കുന്നംകുളത്ത് നിന്ന് ആ ദാരുണ വാർത്തയെത്തിയത്.പഴഞ്ഞി എംഡി കോളേജിന് സമീപമുള്ള വീട്ടിൽ നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിൽ അച്ഛനും മകളും മരിച്ചു. പ്രവാസിയായിരുന്ന സിബിയും മകൾ അലീനയുമാണ് മരിച്ചത്. ഭാര്യയെയും മകനെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൾഫിലായിരുന്ന സിബി ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. കടുത്ത സാമ്പത്തി ബാധ്യതയാണ് കുടുംബത്തെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നാണ് പ്രാഥമിക
പാലക്കാട്: നാടിനെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ കുറ്റം ഇന്ന് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി പ്രഖ്യാപിച്ചു. 2025 ജനുവരി 27ന് അയൽവാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസും നാട്ടുകാരും ചേർന്ന് മലയിടുക്കുകളിൽ രണ്ട് ദിവസം നീണ്ട വൻ തെരച്ചിൽ നടത്തിയിരുന്നു. ഒടുവിൽ ജനുവരി 28ന് രാത്രി 11 മണിയോടെ പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്നാണ് ചെന്താമരയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പടിയിറങ്ങിയതിന് പിന്നാലെ പിണറായി വിജയന് തിരിച്ചടികളുടെ പരമ്പരായാണോ. ഉറ്റചങ്കുകള്‍ക്കും വിശ്വസ്തര്‍ക്ക് ഒന്നൊന്നായി പണി കിട്ടുകയാണ്. ഭരണം നഷ്ടമായതിന് പിന്നാലെ ആദ്യ ചോദ്യം മകള്‍ക്കു നേരെ. ഭരണത്തിലിരുന്നപ്പോഴും വീണ വിജയന്‍, എസ്എഫ്‌ഐഒ, ഇഡി എന്ന രീതിയില്‍ സജീവ ചര്‍ച്ചയുണ്ടായിരുന്നെങ്കിലും മണിക്കൂറുകളോളം ചോദ്യം ചെയ്യലിന് മുന്നില്‍ ഇരിക്കേണ്ട അവസ്ഥ വന്നിരുന്നില്ല. ഇടയ്ക്ക് വീണ കേസില്‍ മൊഴി കൊടുത്തു എന്ന തലവക്കെട്ടില്‍ ഒതുങ്ങിയത് ഒടുവില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതും ആദ്യം പ്രതിരോധം തീര്‍ത്ത സിപിഎം പിന്നീട് വീണ
നടൻ കൃഷ്ണകുമാറിന്റെ കുടുംബത്തിലെ ആഭ്യന്തര തർക്കങ്ങളും സോഷ്യൽ മീഡിയ പോരുകളും പുതിയൊരു തലത്തിലേക്ക്. നടി അഹാന കൃഷ്ണയ്ക്കും കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന ക്രൂരമായ സൈബർ ആക്രമണങ്ങൾക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്വന്തം അമ്മ വസന്തയ്‌ക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ തന്നെ രംഗത്തെത്തിയതായാണ് വിവരം. അന്തരിച്ച അച്ഛൻ എസ്. രംഗനാഥനെ അമ്മ വസന്ത ക്രൂരമായി മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഇതോടൊപ്പം പുറത്തുവിട്ട സിന്ധുവിന്റെ ചാറ്റുകളും ഇപ്പോൾ സൈബർ ലോകത്ത്
പാലക്കാട്: വാണിയംകുളത്ത് നിന്ന് ഒരേ കുടുംബത്തിലെ മൂന്ന് പേരെ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവം നാട്ടുകാരെയും ബന്ധുക്കളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് . വാണിയംകുളം കൃഷ്ണകൃപ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കഴിഞ്ഞ നാല് ദിവസമായി കാണാനില്ലെന്ന് പറഞ്ഞുകൊണ്ടാണ് ബന്ധുക്കൾ ഷൊർണൂർ പോലീസിൽ പരാതി നൽകിയത്. ഇവരുടെ വാണിയംകുളത്തുള്ള വീട് കഴിഞ്ഞ നാല് ദിവസമായി പൂർണ്ണമായും പൂട്ടിയിട്ട നിലയിലാണ്. ബന്ധുക്കൾ ഇവരെ ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വന്നതോടെയാണ് അയൽക്കാരെ
ചില ശബ്ദങ്ങൾ അങ്ങനെയാണ്… കേൾക്കുമ്പോൾ തന്നെ ഓർമ്മകൾ ഒരു മഴത്തുള്ളി പോലെ മനസ്സിലേക്ക് ഇറ്റുവീഴും. നമ്മളറിയാതെ നമ്മെ പഴയൊരു കാലത്തേക്ക്, ഓർമ്മകളുടെ നൊസ്റ്റാൾജിയയിലേക്ക് അത് കൈപിടിച്ചു നടത്തും. സന്തോഷം വന്നാലും സങ്കടം വന്നാലും മലയാളി ഇന്നും ആദ്യം തിരയുന്നത് ആ സ്വരമാധുര്യമാണ്. അതെ, ദശാബ്ദങ്ങളായി മലയാളികളുടെ അന്തരംഗങ്ങളെ സ്‌പർശിച്ച് നമുക്കായി പാടിയ തെന്നിന്ത്യയുടെ വാനമ്പാടി എസ്. ജാനകി! സംഗീതലോകത്തിന്റെ പടിയിറങ്ങി അവർ വിടവാങ്ങുമ്പോൾ ബാക്കിയാവുന്നത് ആ ശബ്ദത്തിലൂടെ നമ്മൾ അനുഭവിച്ചറിഞ്ഞ ഒരുപിടി നല്ല ഗാനങ്ങളും വികാരങ്ങളുമാണ്. മലയാളിയുടെ
കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയെ തുടർന്നുള്ള കേസിൽ യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ. അടൂർ പോലീസ് എറണാകുളത്തുനിന്നാണ് ഇയാളെ പിടികൂടിയത്. തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ യൂട്യൂബിലൂടെ വീഡിയോ ചെയ്തുവെന്ന് കാണിച്ചാണ് ശ്രീനാദേവി കുഞ്ഞമ്മ പോലീസിൽ പരാതി നൽകിയത്. കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം രാജൻ ജോസഫിനെതിരേ കേസെടുത്തിരുന്നു. തുടർന്ന് ഒളിവിൽ പോയ ഇയാളെ കഴിഞ്ഞദിവസം രാത്രിയോടെയാണ് പോലീസ് പിടികൂടിയത്. പോലീസ് സ്റ്റേഷനിൽ എത്താനോ ഹാജരാകാനോ
പാലക്കാട്: വാണിയംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കഴിഞ്ഞ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. വാണിയംകുളം ‘കൃഷ്ണകൃപ’ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ മുതലാണ് ഇവരെ കാണാതാകുന്നത്. ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുകയാണെന്നാണ് ഇവർ അയൽവാസികളെ അറിയിച്ചത്. എന്നാൽ, ബന്ധുവീടുകളിൽ അത്തരത്തിൽ യാതൊരു ചടങ്ങുകളും ഉണ്ടായിരുന്നില്ലെന്ന് അറിഞ്ഞതോടെ അയൽവാസികൾ മറ്റ് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ഷൊർണൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലൻഡിനെതിരായ അർജന്റീനയുടെ മത്സരം കാണാൻ ഗാലറിയിൽ നമ്മുടെ ലാലേട്ടനും. യു.എസിലെ കെൻസാസ് സിറ്റി സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരം കാണാൻ മോഹൻലാൽ നേരിട്ടെത്തി. മോഹൻലാൽ ഗാലറിയിൽ ഇരിക്കുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. സ്‌റ്റേഡിയത്തിന് പുറത്ത് മോഹൻലാൽ ആരാധകർക്കൊപ്പമെടുത്ത ചിത്രങ്ങളും പുറത്തുവന്നതോടെ അർജൻറീന ആരാധകരും ലാലേട്ടൻറെ ആരാധകരും സന്തോഷത്തിലാണ്. മത്സരത്തിന് മുമ്പായി താരങ്ങളുടെ വാം അപ്പിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുന്ന മോഹൻലാലിന്റെ വീഡിയോയും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ക്ലീൻഷേവും നീണ്ടമീശയുമായി അർജന്റീനയുടെ ജേഴ്‌സിയണിഞ്ഞാണ് എത്തിയത്. അർജന്റീന










