വൈക്കിങ്സിനെ വീഴ്ത്തി ഇംഗ്ലണ്ട്, വൈക്കിങ് റോ ആഘോഷങ്ങൾക്ക് സമാപനം

നിമിഷനേരം കൊണ്ട് തൻറെ ശരീരഘടനയാലും തിളങ്ങുന്ന സ്വർണമുടികൊണ്ടും ആരാധകഹൃദയം കീഴടക്കിയ ഹാളണ്ടിനും നേർവേക്കും തിരിച്ചടി നൽകിയാണ് ഇംഗ്ലണ്ട് നാലാം തവണയും ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിലെത്തുന്നത്. വൈക്കിങ് റോ ആഘോഷങ്ങളും എർലിങ് ഹാളണ്ടിന്റെ ഗോളടിമേളവും പ്രതിരോധിച്ചാണ് 2-1ന് വിജയം നേടിയത്. ജൂഡ് ബെല്ലിങ്ങാമിന്റെ ഡബിൾ ഗോളാണ് ഇംഗ്ലണ്ടിന് തുണയായത്. നോർവേയുടെ സൂപ്പർ താരം എർലിങ് ഹാളണ്ടിന് ഒരു സാധ്യതയും നൽകാതിരുന്ന ഇംഗ്ലിഷ് പ്രതിരോധ നിരയുടെ മികവ് മത്സരം തന്നെ മാറ്റിമറിച്ചു. ഓരോ തവണയും വിജയത്തിന് ശേഷം വൈക്കിങ്

‘എന്ന വിലൈ’ കേരളത്തിലെത്തിത്തുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസിലൂടെ, നായിക നിമിഷ സജയൻ

നിമിഷ സജയൻ, തമിഴ് നടൻ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സജീവ് പാഴൂർ ഒരുക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രമായ ‘എന്ന വിലൈ’ റിലീസിന് ഒരുങ്ങുകയാണ്. ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസിലൂടെയാണ്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.കലാമയ സിനിവേഴ്സ്, റോമിയോ പിക്ചേഴ്സ് എന്നീ ബാനറുകളിൽ മലയാളിയായ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സോഷ്യോ- പൊളിറ്റിക്കൽ ത്രില്ലർ

സെമിയിൽ ചുവടുറപ്പിച്ച് ഇംഗ്ലണ്ട്: നോർവേ മടങ്ങി

മയാമി: നോർവേ – ഇംഗ്ലണ്ട് ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ട് (2-1) നോർവേയെ വീഴ്ത്തി. 36-ാം മിനിറ്റിൽ ആൻഡ്രിയാസ് ഷെൽഡറപ്പാണ് നോർവേക്കായി ആദ്യം ഗോൾ നേടിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ ജൂഡ് ബെല്ലിങ്ങാം ഇംഗ്ലണ്ട് വല കുലുക്കി സമനില പിടിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിനു നിമിഷങ്ങൾക്കു മുൻപ് ക്യാപ്റ്റൻ ഹാരി കെയ്‌ൻ വീണ്ടും നോർവീജിയൻ വല ചലിപ്പിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. രണ്ടാം പകുതിയിൽ 55-ാം മിനിറ്റിൽ ടോർബോൺ

ലോകകപ്പ് കളിച്ച ദക്ഷിണാഫ്രിക്കൻ താരം മരണപ്പെട്ടതെങ്ങനെ? എന്താവും മരണകാരണം?

കേപ്ടൗൺ: ഫിഫ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കായി ബൂട്ടണിഞ്ഞ മധ്യനിരതാരം ജെയ്ഡൻ ആഡംസ് അന്തരിച്ചു. ടീം ലോകകപ്പിൽനിന്ന് പുറത്തായി ഏതാനും ദിവസങ്ങൾക്കുശേഷമാണ് 25-കാരന്റെ മരണം. നോക്കൗട്ടിലെത്തിയെങ്കിലും ആതിഥേയരായ കാനഡയോട് പരാജയപ്പെട്ട് ടൂർണമെന്റിൽ നിന്ന് പുറത്താവുകയായിരുന്നു. ടൂർണമെന്റിലെ ദക്ഷിണാഫ്രിക്കയുടെ ഗ്രൂപ്പ് മത്സരങ്ങളിൽ മൂന്നിലും ഈ 25 വയസ്സുകാരൻ കളിച്ചിരുന്നു. ദക്ഷിണ കൊറിയയെ 1–0ന് തോല്‍പിച്ച മത്സരത്തിലും താരം പകരക്കാരനായി കളത്തിലുണ്ടായിരുന്നു. ശനിയാഴ്ച രാവിലെയോടെ കേപ്ടൗണിലെ വീട്ടിൽ ആഡംസിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ലോകകപ്പിൽ ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തിനു മണിക്കൂറുകൾക്ക് മുൻപ് ജെയ്ഡൻ ആഡംസിന്റെ

യുദ്ധഭീതിയിൽ ഹോർമുസ്: അടിയന്തര ചരക്കുനീക്കവുമായി ഇറാൻ; സിഗ്നലുകൾ അണച്ച് ‘ഡാർക്ക് നാവിഗേഷൻ’!

ടെഹ്റാൻ: യുഎസുമായുള്ള സൈനിക സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ, ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽപ്പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള തങ്ങളുടെ ചരക്കുനീക്കം ഇറാൻ അതിവേഗത്തിലാക്കി. യുഎസ് ഉപരോധങ്ങൾ കടുപ്പിക്കുന്നതിന് മുൻപായി പരമാവധി അസംസ്‌കൃത എണ്ണയും പ്രകൃതിവാതകവും രാജ്യാന്തര വിപണിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാന്റെ ഈ അടിയന്തര നീക്കം. അന്താരാഷ്ട്ര കപ്പൽ ചാനലുകൾക്ക് പകരം തങ്ങളുടെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) പൂർണ്ണ നിയന്ത്രണത്തിലുള്ള തീരദേശ പാതകളിലൂടെയാണ് ഇറാൻ ഇപ്പോൾ കപ്പലുകൾ കടത്തിവിടുന്നത്. മേഖലയിലെ വ്യോമാക്രമണങ്ങളിൽ നിന്നും അന്താരാഷ്ട്ര

ആഘോഷയാത്രയ്ക്കിടെ ദുരന്തം; വിയറ്റ്നാമിൽ ബോട്ട് മറിഞ്ഞ് 15 ഇന്ത്യക്കാർ മരിച്ചു

വിയറ്റ്നാം : വിയറ്റ്നാമിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ഫൂ ക്വോക്ക് ദ്വീപിന് സമീപം ശനിയാഴ്ച ഉണ്ടായ ദാരുണമായ ബോട്ട് അപകടത്തിൽ 15 ഇന്ത്യൻ വിനോദസഞ്ചാരികൾ മരണപ്പെട്ടു. ‘ഓഷ്യൻ പേൾ ഐലൻഡ് കമ്പനി’ ഓപ്പറേറ്റ് ചെയ്തിരുന്ന സ്പീഡ് ബോട്ടിൽ 32 ഇന്ത്യൻ വിനോദസഞ്ചാരികളും 4 വിയറ്റ്നാമീസ് ജീവനക്കാരുമുൾപ്പെടെ ആകെ 36 പേരാണ് ഉണ്ടായിരുന്നത്. ഹോൺ മേ റൂട്ട് ദ്വീപിൽ നിന്നുള്ള വിനോദയാത്രയ്ക്ക് ശേഷം സഞ്ചാരികളുമായി ആൻ തോയ് തുറമുഖത്തേക്ക് മടങ്ങുകയായിരുന്ന ബോട്ട് അപകടത്തിൽപ്പെടുകയായിരുന്നു. ഹോൺ മേ റൂട്ട് എൻഗോയ്

പഴയ കണക്കുകൾ തീർക്കാൻ എംബാപ്പെ, തടയാൻ യമാൽ

ദോഹ: ഫുട്ബോൾ ലോകത്തെ രണ്ട് വൻശക്തികൾ ലോകകപ്പിന്റെ സെമി ഫൈനൽ പോരാട്ടത്തിൽ നേർക്കുനേർ ഏറ്റുമുട്ടുന്നു. യൂറോപ്യൻ ഫുട്ബോളിലെ ചിരവൈരികളായ ഫ്രാൻസും സ്പെയിനും കളത്തിലിറങ്ങുമ്പോൾ, ഫുട്ബോൾ പ്രേമികൾ ഉറ്റുനോക്കുന്നത് കിലിയൻ എംബാപ്പെയും ലെമീൻ യമാലും തമ്മിലുള്ള ആവേശകരമായ നേർക്കുനേർ പോരാട്ടത്തിലേക്കാണ്. ഫ്രഞ്ച് നായകൻ എംബാപ്പെയെ സംബന്ധിച്ച് ഇത് കേവലമൊരു സെമി ഫൈനൽ മാത്രമല്ല, മറിച്ച് തനിക്കുണ്ടായ മുൻകാല തോൽവികൾക്ക് മറുപടി നൽകാനുള്ള സുവർണ്ണാവസരം കൂടിയാണ്. ​രാജ്യാന്തര വേദിയിൽ ഫ്രാൻസും സ്പെയിനും തമ്മിലുള്ള പോരാട്ടം ഇപ്പോൾ മറ്റൊരു ‘എൽ ക്ലാസിക്കോ’

1986-ലും ഇവർ ഇത് തന്നെയാണ് പറഞ്ഞത്! അർജന്റീനയെ ഫിഫ സഹായിക്കുന്നുവെന്ന ആരോപണങ്ങൾ തള്ളി സ്കലോനി;

ഡാലസ്: 2026 ഫിഫ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ വിജയിപ്പിക്കാൻ ഫിഫയും റഫറിമാരും വഴിവിട്ട് സഹായിക്കുന്നുവെന്ന ആരോപണങ്ങൾ പരിശീലകൻ ലയണൽ സ്കലോനി പൂർണ്ണമായി തള്ളി. സ്വിറ്റ്സർലൻഡുമായുള്ള നിർണായക ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം വിമർശകർക്കെതിരെ പ്രതികരിച്ചത്. തങ്ങൾ വീണ്ടും ലോകകിരീടം ചൂടുന്നത് കാണാൻ ആഗ്രഹിക്കാത്തവരാണ് ഇത്തരം അടിസ്ഥാനരഹിതമായ കഥകൾ ചമയ്ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. റൗണ്ട് ഓഫ് 16-ൽ ഈജിപ്തിനെതിരെ അർജന്റീന നേടിയ നാടകീയമായ 3-2 വിജയത്തിന് ശേഷമാണ് ഈ വിവാദങ്ങൾ ഉയർന്നത്. മത്സരത്തിൽ

ദാതിയയിൽ നരോത്തം മിശ്രയെ വെട്ടി ബി.ജെ.പി! പ്രകോപിതരായി അണികൾ; പാർട്ടി ഭാരവാഹികൾ കൂട്ടത്തോടെ രാജിവെച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ ദാതിയ നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ജില്ലയിൽ വ്യാപക അക്രമം. മുൻ സംസ്ഥാന ആഭ്യന്തര മന്ത്രിയുമായ ബി.ജെ.പി നേതാവും നരോത്തം മിശ്രയ്ക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ അനുയായികൾ തെരുവ് യുദ്ധം അഴിച്ചുവിട്ടു. പ്രധാന ദേശീയപാത മണിക്കൂറുകളോളം ഉപരോധിച്ച ജനക്കൂട്ടം പൊലീസിന് നേരെ കല്ലെറിഞ്ഞു. അക്രമത്തിൽ ദാതിയ എസ്.പി മയൂർ ഖണ്ഡേൽവാൽ ഉൾപ്പെടെ എട്ടോളം പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റു. മുൻ കോൺഗ്രസ് എം.എൽ.എ രാജേന്ദ്ര ഭാരതി തട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെട്ട്

ഡോർട്മുണ്ടിലെ കൂട്ടുകാർ ഇന്ന് എതിരാളികൾ; ഹാലൻഡും ബെല്ലിങ്ഹാമും നേർക്കുനേർ, ഇന്ന് അവസാനിക്കുക ആരുടെ ലോകകപ്പ് സ്വപ്നം?

മിയാമി : ഇന്ന് ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ വേദിയിൽ ഇംഗ്ലണ്ടും നോർവേയും കൊമ്പുകോർക്കുമ്പോൾ ഫുട്ബോൾ ലോകം കാത്തിരിക്കുന്നത് വെറുമൊരു പോരാട്ടത്തിനല്ല. മിയാമിലെ സ്റ്റേഡിയം ഇന്ന് സാക്ഷ്യം വഹിക്കാൻ പോകുന്നത് മൈതാനത്തെ ഏറ്റവും സുന്ദരമായ ഒരു സൗഹൃദത്തിന്റെ വൈകാരിക പരീക്ഷണത്തിനാണ്. ജർമ്മൻ ക്ലബ്ബായ ബൊറൂസിയ ഡോർട്മുണ്ടിൽ ഒരുമിച്ച് പന്തുതട്ടി, പരസ്പരം കെട്ടിപ്പിടിച്ച് ഗോളുകൾ ആഘോഷിച്ച ജൂഡ് ബെല്ലിങ്ഹാമും എർലിങ് ഹാലൻഡും ഇന്ന് ഒരേ ലോകകപ്പ് വേദിയിൽ പരസ്പരം എതിർചേരികളിൽ അണിനിരക്കുകയാണ്. ഒരു കളി ജയിക്കാൻ തന്ത്രങ്ങളും കരുത്തും