ന്യൂഡൽഹി: സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലിനെത്തുടർന്ന് നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (NCERT) എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്തകം സമഗ്രമായി പരിഷ്കരിച്ചു. ‘എക്സ്പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്’ എന്ന പുതുക്കിയ പാഠപുസ്തകത്തിൽ നിന്ന് ജുഡീഷ്യറിയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങൾ പൂർണ്ണമായും നീക്കം ചെയ്തു. ഇതിന് പുറമെ ചരിത്ര വിഭാഗത്തിൽ വി.ഡി. സവർക്കറുടെ ആശയങ്ങൾ കൂട്ടിച്ചേർക്കുകയും സുഭാഷ് ചന്ദ്രബോസ്, ഇന്ത്യയുടെ വിഭജനം എന്നിവയുമായി ബന്ധപ്പെട്ട നിർണ്ണായക ഭാഗങ്ങൾ തിരുത്തുകയും ചെയ്തിട്ടുണ്ട്. കോടതികളിൽ കെട്ടിക്കിടക്കുന്ന
ഹരിപ്പാട്: ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർത്ഥിനി സാവര്യ ബസന്തിന്റെ (22) കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. വിദേശത്തുവെച്ച് നടന്ന കൊലപാതകമായതിനാൽ ലോക്കൽ പോലീസിന്റെ അന്വേഷണ പരിമിതികൾ കണക്കിലെടുത്താണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. സാവരിയയുടെ ഹരിപ്പാട്ടുള്ള വീട് സന്ദർശിച്ച ശേഷമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ റീ-പോസ്റ്റ്‌മോർട്ടത്തിലാണ് സാവരിയ ക്രൂരമായ മർദ്ദനത്തിന് ഇരയായതായി വ്യക്തമാകുന്നത്. ലാപ്ടോപ്പുകൊണ്ട് തലയ്ക്ക് പിന്നിൽ ശക്തമായി അടിയേറ്റതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടംബങ്ങളുടെ ആരോപണം. സാവരിയയുടെ ശരീരത്തിൽ കാൽപാദം
ആലപ്പുഴ: മലയാളികളുടെ പ്രിയ മത്സ്യമായ മത്തിക്ക് വില ഉയരുന്നു. ചിക്കനും വില കുത്തനെ ഉയരുന്നു. ഒരു കിലോ മത്തിക്ക് 400 രൂപ വരെയും കോഴിയിറച്ചിക്ക് 280 രൂപയും കോഴിക്ക് 180 മുതൽ 190 രൂപ വരെയും വിലയായതോടെ അടുക്കള ബജറ്റിൽ ചെലവ് കുതിക്കുകയാണ്. ട്രോളിങ് നിരോധനത്തെത്തുടർന്നുള്ള ലഭ്യതക്കുറവും കാലാവസ്ഥാ വ്യതിയാനങ്ങളുമാണ് മത്തിവില ഉയരാനുള്ള കാരണമായി കാണുന്നത്. കോഴിത്തീറ്റയുടെയും കോഴിക്കുഞ്ഞുങ്ങളുടെയും വിലവർധനയാണ് ചിക്കൻവില കുതിച്ചുയരാൻ കാരണം. ഇതോടുകൂടി മുട്ടവിലയും വർധിച്ചു. മത്സ്യമാർക്കറ്റുകളിലും തുറമുഖങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലായി മത്തിയുടെ ലഭ്യത ഗണ്യമായി
തിരുവനന്തപുരം:ഓണക്കാലമായതോടെ എല്ലാവർക്കും ഉണ്ടാവുന്ന ആശങ്കയാണ്, ഓണത്തിന് നാട്ടിൽ ഓണം പ്രിയപ്പെട്ടവർക്കൊപ്പം കൂടാനാവുമോയെന്ന്. ഓണത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ ട്രെയിനുകളിൽ അനുഭവപ്പെടാറ് വലിയ രീതിയിലുള്ള തിരക്കാണ്. അതിനൊരു പരിഹാരമായി എത്തിയിരിക്കുകയാണ് ഇന്ത്യന്ർ റെയിൽവേ. ഓണയാത്രത്തിരക്ക് കുറയ്ക്കാൻ റെയിൽവേ മൂന്ന് പ്രത്യേക തീവണ്ടികൾ കൂടി അനുവദിച്ചു. തിരുവനന്തപുരം നോർത്തിൽനിന്ന് മംഗളൂരുവിലേക്കും ചെന്നൈയിൽനിന്ന് കൊല്ലത്തേക്കും ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കും ആണ് തീവണ്ടികളനുവദിച്ചത്. ചെന്നൈയിൽനിന്ന് കൊല്ലത്തേക്ക് ഓഗസ്റ്റ് 13 മുതൽ സെപ്റ്റംബർ അഞ്ചുവരെ വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. വെള്ളി, ഞായർ ദിവസങ്ങളിലാണ് മടക്ക സർവീസ്. തിരുവനന്തപുരം
ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസമേഖലയുടെ നിയന്ത്രണം പരിപൂർണമായി കേന്ദ്രത്തിന് ലഭിക്കുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ (വി.ബി.എസ്.എ.) ബില്ലിനെതിരേ രാജ്യവ്യാപകമായുള്ള എതിർപ്പ് തുടരുന്നു. ഈ മാസം 20ന് നടക്കുന്ന വർഷകാല സമ്മേളനത്തിലാണ് ബിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഇതിനെതിരെയാണ് പ്രതിപക്ഷസർക്കാരുകളുള്ള സംസ്ഥാനങ്ങൾക്കു പുറമേ എൻ.ഡി.എ. ഭരിക്കുന്ന സംസ്ഥാനങ്ങളും രംഗത്തെത്തിയിരിക്കുകയാണ്.ഉന്നത വിദ്യാഭ്യാസമേഖലയിൽ ഘടനാപരമായ പൊളിച്ചെഴുത്തിന് വഴിയൊരുക്കുന്നതാണ് ബിൽ. യു.ജി.സി., എ.ഐ.സി.ടി.ഇ., എൻ.സി.ടി.ഇ. എന്നിവയ്ക്കു പകരം വി.ബി.എസ്.എ. എന്ന ഏക സംവിധാനം ഈ ബില്ലിലൂടെ നിലവിൽ വരും. എന്നാൽ ഈ ബിൽ നിലവിൽ
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് കരൂരിൽ പങ്കെടുത്ത പൊതു സമ്മേളനത്തിന്റെ തത്സമയ ദൃശ്യങ്ങൾ സ്കൂളിൽ പ്രദർശിപ്പിച്ച പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു. കൃഷ്ണരായപുരം പഞ്ചായത്ത് യൂണിയൻ മിഡിൽ സ്കൂൾ പ്രധാനാധ്യാപിക എസ്.മല്ലികയ്ക്കെതിരെയാണ് നടപടി. സ്കൂളുകളിൽ രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾ വിലക്കിയതായി വിദ്യാഭ്യാസ മന്ത്രി രാജ്മോഹൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനത്തിനു മാത്രമുള്ളതാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുള്ളതല്ലെന്നും വ്യക്തമാക്കിയായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ ഈ നടപടി. ഔദ്യോഗിക സർക്കാർ പരിപാടികളിൽ പങ്കെടുക്കുന്ന ജനപ്രതിനിധികൾക്ക് മാത്രമായിരിക്കും ഇനി മുതൽ
മലയാള സിനിമാസ്വാദകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നതാണ് നീരജ് മാധവിൻറെ സിനിമകളും പാട്ടുകളും. ഇപ്പോൾ തൻറെ പുതിയ ചിത്രമായ ‘പ്ലൂട്ടോ’ യിലെ സോങ്ങ് പുറത്തിറക്കിയിരിക്കുകയാണ് നീരജ്. നീരജ് മാധവ്, അൽത്താഫ് സലിം എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ ‘പോണാൽ പോട്ടും പോടാ’ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. നീരജ് മാധവ് തന്നെയാണ് ഈ ഗാനത്തിന്റെ വരികളും സംഗീതവും ആലാപനവും തയ്യാറാക്കിയിരിക്കുന്നത്. ആർസീ ആണ് ഗാനം നിർമിച്ചിരിക്കുന്നത്. റിഷ്ദാൻ അബ്ദുൾ റഷീദാണ് നൃത്തസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
ബ്രസ്സൽസ്: നാം കുട്ടികൾ മുതൽ പ്രായമായവർ വരെ ദിനംപ്രതി സമയം ചെലവഴിക്കുന്നത് സാമൂഹ്യമാധ്യമ ഫ്ലാറ്റ് ഫോമുകളിലാണ്. അതിലെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ അഡിക്റ്റീവ് ഡിസൈനുകൾ ഒഴിവാക്കാനുള്ള ആവശ്യവുമായെത്തിയിരിക്കുകയാണ് യൂറോപ്യൻ യൂണിയൻ. ഇത് ഒഴിവാക്കിയില്ലെങ്കിൽ വലിയൊരു തുക പിഴയായി നൽകേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2022-ലെ ഡിജിറ്റൽ സർവീസസ് ആക്ട് മെറ്റ ലംഘിച്ചതായാണ് യൂറോപ്യൻ യൂണിയൻ കണ്ടെത്തിയിട്ടുള്ളത്. ഈ കണ്ടെത്തലുകളോട് മെറ്റ വിയോജിപ്പ് പ്രകടിപ്പിച്ചു. കൗമാരക്കാരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. ഇൻസ്റ്റാഗ്രാമിലെയും ഫേസ്ബുക്കിലെയും റീൽസ്, സ്റ്റോറീസ് എന്നിവയുടെ
ലൊസാഞ്ചലസ്:പകരക്കാരൻ മിഖേൽ മെറീനോയുടെ ഗോളിൽ സമനിലയിൽ നിന്ന് കരകയറി ലോകചാംപ്യന്മാരായ സ്പെയിൻ. ബെൽജിയത്തെ തോൽപ്പിച്ച് (2–1) ലോകകപ്പ് സെമി ഫൈനലിൽ ഇടം നേടി. 88-ാം മിനിറ്റിലാണ് മിഖേൽ മെറീനോ സ്പെയിനിനായി വിജയഗോൾ നേടുന്നത്. പ്രീക്വാർട്ടറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ തകർത്ത ഇൻജുറി ടൈം ഗോൾ നേടിയ മെറീനോ, ബെൽജിയത്തിനെതിരെയും സ്പാനിഷ് ടീമിന്റെ ഹീറോയായി. മെറീനോയെ കൂടാതെ ഫാബിയാൻ റൂയിസാണ് സ്‌പെയിനിനായി സ്‌കോർ ചെയ്തത്. ബെൽജിയത്തിനായി ഷാർല ഡി കെറ്റെലാറെ ഗോൾ നേടി. ഈ ലോകകപ്പിൽ സ്പെയിൻ വഴങ്ങുന്ന
ഫുട്ബോളിലെ സൂപ്പര്‍താരങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോയും, കളിക്കളത്തില്‍ ആവേശപ്പോരാട്ടമാണെങ്കില്‍ കളിക്കളത്തിന് പുറത്ത് കുടുംബങ്ങളുടെ സൗഹൃദമാണ്് ആഘോഷമാകുന്നത്. ലോകകപ്പ് ഫുട്ബോളില്‍ മെസ്സിക്കായി ആര്‍പ്പുവിളിക്കാന്‍ ഭാര്യ അന്റോണല്ല റൊക്കൂസയും ക്രിസ്റ്റിയാനോയ്ക്കായി ഭാര്യ ജോര്‍ജിന റോഡ്രിഗസും സ്റ്റേഡയങ്ങളിലെത്താറുണ്ട്. എന്നാല്‍ മെസ്സിയുടേയും റൊണാള്‍ഡോയുടെ ആരാധകരെപ്പോലെ പോരടിക്കാറില്ലിവര്‍. അടുത്തിടെ ജോര്‍ജിന അയച്ച സമ്മാനത്തിന്റെ ചിത്രങ്ങല്‍ അന്റോണെല്ല ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത് വൈറലായിരുന്നു. യോഗയുടെ സാധനങ്ങള്‍ നിറച്ച ഒരു ബാസ്‌ക്കറ്റിന്റെ ചിത്രമാണ് അന്റോണെല്ല പോസ്റ്റ് ചെയ്തത്. വളരെ നന്ദി, ജോര്‍ജിന, എല്ലാം മനോഹരമാണ്. നിങ്ങള്‍ക്ക്









