പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ ഓസ്‌ട്രേലിയയിൽ പ്രതിഷേധം; കുടിയേറ്റ വിരുദ്ധ സംഘടനാംഗം അറസ്റ്റിൽ

മെൽബൺ: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഓസ്‌ട്രേലിയയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മെൽബണിൽ പ്രതിഷേധം. ഓസ്‌ട്രേലിയയിലെ പ്രമുഖ കുടിയേറ്റ വിരുദ്ധ കൂട്ടായ്മയായ ‘ഓസ്പിയിൽ’ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധ പരമ്പര അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് സംഘടനയിലെ സജീവ അംഗമായ ഹ്യൂഗോ സെന്നൽ എന്നയാളെ ഓസ്‌ട്രേലിയൻ പോലീസ് അറസ്റ്റ് ചെയ്തു. ​മെൽബണിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെയാണ് ഹ്യൂഗോ സെന്നലിന്റെ നേതൃത്വത്തിൽ പ്രതിഷേധം ഉയർന്നത്. പ്രധാനമന്ത്രിക്കെതിരെ മോശം പദപ്രയോഗങ്ങൾ നടത്തുകയും, ഇന്ത്യയിൽ നിന്നുള്ളവർക്ക്

ഈ വടിയും പിടിച്ച് ഇവിടെ നിൽക്കേണ്ട’; മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി!

ന്യൂഡൽഹി: മാധ്യമപ്രവർത്തകർക്ക് നേരെ ക്ഷുഭിതനായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത ശേഷം കേരള ഹൗസിലെത്തിയപ്പോഴായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് തട്ടിക്കയറിയത്. എന്തെങ്കിലും പറയാനുണ്ടെങ്കിൽ താൻ തന്നെ പറയുമെന്നും, അതുവരെ നിങ്ങൾ ആരും ഇവിടെ ഈ വടിയും പിടിച്ചു നിൽക്കേണ്ടതില്ലകാത്തുനിൽക്കേണ്ടതില്ലെന്നുമാണ് പിണറായി പറഞ്ഞത്. വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനുള്ളിൽ ഉയർന്നുവന്ന ആഭ്യന്തര ഭിന്നതകളാണ് പിണറായി വിജയത്തിന്റെ ഈ അതൃപ്തിക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ അതൃപ്തി നിലനിൽക്കുമ്പോഴും ഇ.പി. ജയരാജൻ,

11 മാസത്തെ ശമ്പളമില്ല, 300 പേർ പുറത്ത്; കോറോ ഹെൽത്തിന് പിന്നാലെ ടാൽറോപ്പിലും കൂട്ടപ്പിരിച്ചുവിടൽ

കൊച്ചി: പ്രമുഖ ടെക് സ്ഥാപനമായ ടാൽറോപ്പിൽ നിന്ന് മുന്നറിയിപ്പില്ലാതെ മുന്നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടു. കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ വിവാദത്തിന് തൊട്ടുപിന്നാലെയാണ് മറ്റൊരു കൂട്ട പിരിച്ചുവിടൽ കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ കമ്പനിക്കുണ്ടായിരുന്ന വിവിധ ശാഖകളിലായി ജോലി ചെയ്തിരുന്ന മുന്നൂറോളം ജീവനക്കാരാണ് ഒരു മുൻകൂട്ടി അറിയിപ്പുമില്ലാതെ ഒറ്റയടിക്കാണ് ജോലിയിൽനിന്ന് പിരിച്ചുവിട്ടത്. ടാൽറോപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പത്തോളം ഉപകമ്പനികളിൽ നിന്നാണ് ഘട്ടംഘട്ടമായാണ് ഈ പിരിച്ചുവിടൽ നടപടികൾ പൂർത്തിയാക്കിയത്. കൃത്രിമബുദ്ധിയുടെ അതിവേഗ വളർച്ചയും പുതിയ സാങ്കേതികവിദ്യകളുടെ കടന്നുവരവും കാരണം കമ്പനിയുടെ നിലവിലെ

രാഹുൽ ഗാന്ധിക്ക് പരാതി നൽകും, മന്ത്രിമാരെ തടയും! മന്ത്രി കെ.എ. തുളസിയുടെ ഡ്രൈവർ നിയമനത്തിനെതിരെ യൂത്ത് കോൺഗ്രസ്

പാലക്കാട്: മന്ത്രി കെ.എ. തുളസിയുടെ ഡ്രൈവറായി ഡിവൈഎഫ്ഐ പ്രവർത്തകനെ നിയമിച്ച സംഭവത്തിൽ  രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ അക്രമം നടത്തുകയും കൊലപാതക ഭീഷണി മുഴക്കുകയും ചെയ്ത ഡിവൈഎഫ്ഐ നേതാവ് നിതിനെയാണ് മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറായി നിയമിച്ചിരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. മന്ത്രിയുടെ ഈ നടപടിക്കെതിരെ കടുത്ത ഭാഷയിലാണ് യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി എച്ച്. സതീശ് ഫേസ്ബുക്കിലൂടെ പരസ്യമായി രംഗത്തെത്തിയത്.  സ്റ്റാഫ് നിയമനങ്ങൾ ഇത്തരത്തിലാണ് നടത്തുന്നതെങ്കിൽ മന്ത്രിമാരെ

വോസീന്യ എന്ന കാവൽമാലാഖയുടെ പേരിനു പിന്നിലെ കഥയും ജീവിതവും

പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ചിലർക്ക് വിഷമമാണ്. 2026 ഫിഫ ലോകകപ്പിന്റെ ആവേശം കൊടുമുടി കയറുമ്പോൾ ഫുട്ബോൾ ലോകം ഒന്നടങ്കം ഒരു 40-കാരന്റെ വിരൽത്തുമ്പുകളിലേക്ക് നോക്കി അത്ഭുതപ്പെടുകയാണ്. വമ്പൻ ക്ലബ്ബുകളുടെ കോടികളുടെ പകിട്ടില്ല, പ്രായത്തിന്റെ ആനുകൂല്യങ്ങളില്ല, കളിക്കളത്തിൽ കാവൽ നിൽക്കാൻ സ്വന്തമായി ഒരു ക്ലബ്ബ് പോലുമില്ല! പക്ഷേ, നെഞ്ചുറപ്പും ആത്മവിശ്വാസവും കൈമുതലായുള്ള കേപ് വെർദെയുടെ ക്യാപ്റ്റനും ഗോൾകീപ്പറുമായ ജൊസിമർ ജോസെ എവോറ ഡയസ് എന്ന ‘വോസീന്യ’ ഇന്ന് ലോകമെമ്പടുമുള്ള ഫുട്ബോൾ പ്രേമികളുടെ പ്രിയപ്പെട്ട കാവൽമാലാഖയാണ്.

പശുവിൻ്റെ കരളും 11 മണിക്കൂർ ഉറക്കവും ഹലാണ്ടിന്റെ ജീവിതരീതി ഇങ്ങനെ…

കളിക്കളത്തിൽ കൊടുങ്കാറ്റായി പെയ്തിറങ്ങുന്ന ഒരു മനുഷ്യൻ. എതിരാളികളുടെ പ്രതിരോധ കോട്ടകളെ നിഷ്പ്രയാസം തകർത്തെറിയുന്ന വേഗതയും കൃത്യതയും. നോർവേയുടെ സൂപ്പർ താരം ഏർലിങ് ഹാലണ്ടിനെക്കുറിച്ച് ഓർക്കുമ്പോൾ ഫുട്ബോൾ പ്രേമികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ചിത്രമാണിത്. എന്നാൽ, മൈതാനത്തെ ഈ കരുത്തിന് പിന്നിൽ അത്രയെളുപ്പമല്ലാത്ത, എന്നാൽ കൗതുകമുണർത്തുന്ന ഒരു കഠിനമായ ജീവിതശൈലിയുണ്ടെന്ന് എത്രപേർക്കറിയാം? കായിക ലോകത്താകെ അതിശയിപ്പിക്കുന്നതാണ് ഹാലണ്ടിന്റെ ഫിറ്റ്‌നസ് രഹസ്യങ്ങൾ. ഹാലണ്ടിൻ്റെ ഭക്ഷണ ശീലങ്ങൾ കേട്ടാൽ ആരും ഒന്നു മൂക്കത്ത് വിരൽ വെച്ചുപോകും. പശുവിൻ്റെ കരളും ഹൃദയവുമാണ് ഈ

ബഹിരാകാശത്തേക്ക് വീണ്ടും ഒരു മലയാളി തിളക്കം

ന്യൂഡൽഹി: മലയാളി വീണ്ടും ബഹിരാകാശത്തോളം ഉയരുകയാണ്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ പുതിയ ചാന്ദ്ര ദൗത്യങ്ങൾക്കായുള്ള യാത്രികരുടെ പട്ടികയിൽ മലയാളി വംശജനായ അനിൽ മേനോൻ ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത് . പാലക്കാട് വേരുകളുള്ള അനിൽ മേനോൻ ഭാവിയിൽ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള നാസയുടെ ദൗത്യങ്ങളിൽ പങ്കാളിയായേക്കും. ​പാലക്കാട് നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ശങ്കരൻ മേനോന്റെയും ഉക്രൈൻ സ്വദേശിനിയായ കാതലീന്റെയും മകനാണ് അനിൽ മേനോൻ. യു.എസ്. എയർഫോഴ്സിൽ ലെഫ്റ്റനന്റ് കേണലായ അദ്ദേഹം മികച്ച ഒരു ഫ്ലൈറ്റ് സർജൻ കൂടിയാണ്. 2021-ലാണ്

പ്രിയമായോ പ്രിയദർശിനി യാത്ര : വനിതാ യാത്രികരുടെ എണ്ണത്തിൽ വർധനവ്.

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ കേരളത്തിലെ കെ.എസ്.ആർ.ടി.സി ബസുകളിൽ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ ഇരട്ടിയോളം വർധനവ്. സാധാരണക്കാരായ സ്ത്രീകളുടെ യാത്രാ ചെലവുകളിൽ വലിയ ആശ്വാസമേകുന്നതാണ് പുതിയ പദ്ധതിയെന്ന് യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ പദ്ധതി വൻ വിജയമാകുമ്പോഴും കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക ബാധ്യതയും ബസുകളിലെ അമിത തിരക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ജൂൺ 16-ലെ കണക്കുകൾ പ്രകാരം 11.8 ലക്ഷം സ്ത്രീകൾ കെ.എസ്.ആർ.ടി.സി ബസുകളെ ആശ്രയിച്ചിരുന്ന സ്ഥാനത്ത്, ജൂലൈ

ഒരു കോടി ജനങ്ങൾ അണിനിരന്ന വിലാപയാത്രക്കിടെ വ്യോമാക്രമണം! ട്രംപിനെതിരെ പ്രതിഷേധവുമായി ഇറാൻ ജനത

ടെഹ്റാൻ: ഇറാൻ മുൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ അന്ത്യകർമ്മ ചടങ്ങുകൾക്കിടയിൽ യുഎസ് നടത്തിയ വ്യോമാക്രമണം മിഡിൽ ഈസ്റ്റിൽ കടുത്ത യുദ്ധഭീതിയും ജനരോഷവും ഉയർത്തിയിരിക്കുകയാണ്. ഏറെ നാളായി തുടരുന്ന യുദ്ധക്കെടുതികൾക്കിടയിൽ ഉണ്ടായ ഈ പുതിയ യുഎസ് ആക്രമണത്തെ ഇറാൻ ജനത കടുത്ത ദേഷ്യത്തോടെയും നിരാശയോടെയുമാണ് കാണുന്നത്. ഖമേനിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ ഒരു കോടിയിലധികം ജനങ്ങളാണ് തെരുവിലിറങ്ങിയത്. വിലാപയാത്രയിൽ പങ്കെടുത്ത ലക്ഷക്കണക്കിന് ആളുകൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കടുത്ത വധഭീഷണി മുഴക്കുന്ന വലിയ ബാനറുകളും

ശബരിമലയിൽ അടുത്ത തന്ത്രി ആര്? അന്തിമ വാക്ക് ഇനി ഹൈക്കോടതിക്ക്

തിരുവനന്തപുരം : ശബരിമല തന്ത്രി നിയമനവുമായി ബന്ധപ്പെട്ട് കണ്ഠര് രാജീവര് നൽകിയ ആവശ്യത്തിൽ ഇപ്പോൾ തീരുമാനമെടുക്കേണ്ടതില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. വരാനിരിക്കുന്ന ചിങ്ങമാസം മുതൽ തന്റെ മകൻ കണ്ഠര് ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ദേവസ്വം ബോർഡ് യോഗത്തിൽ ബോർഡ് ഈ വിഷയം അജണ്ടയായി അവതരിപ്പിച്ചിരുന്നു. എന്നാൽ, ഇതിൽ അന്തിമ തീരുമാനമെടുക്കാതെ വിഷയം ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിടാനാണ് ബോർഡ് യോഗത്തിൽ ധാരണയായത്. നിലവിൽ