ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യയാത്രക്ക് തയ്യാറായി ഇന്ത്യൻ വംശജൻ! 14ന് ദൗത്യത്തിന് തുടക്കമാകും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ എട്ട് മാസം നീളുന്ന തന്റെ ആദ്യ ദൗത്യത്തിനൊരുങ്ങി ഇന്ത്യൻ വംശജനായ അനിൽ മേനോൻ. ജൂലായ് 14-ന് അദ്ദേഹം ദൗത്യത്തിന് തുടക്കം കുറിക്കുമെന്നാണ് റിപ്പോർട്ട്. നാസയുടെ ബഹിരാകാശ സഞ്ചാരിയും എമർജൻസി മെഡിസിൻ ഡോക്ടറും യുഎസ് സ്‌പേസ് ഫോഴ്‌സ് കേണലുമാണ് 49-കാരനായ അനിൽ മേനോൻ. ഏകദേശം എട്ട് മാസത്തോളം നീണ്ടുനിൽക്കുന്ന ദൗത്യത്തിനായാണ് അദ്ദേഹം ഒരുങ്ങുന്നത്. കസാഖിസ്ഥാനിലെ ബൈക്കോണൂർ കോസ്‌മോഡ്രോമിൽ നിന്ന് റഷ്യൻ കോസ്‌മോനോട്ടുകളായ പ്യോടർ ഡുബ്രോവ്, അന്ന കികിന എന്നിവരോടൊപ്പം റോസ്‌കോസ്മോസ് സയൂസ് MS-29 ബഹിരാകാശ

ഗൂഗിളിൽ എന്റെ പേര് സെർച്ച് ചെയ്യുക: ഗൂഗിളിൻറെ പുതിയ ഫീച്ചര്‍ പരിചയപ്പെടുത്തി ഹാളണ്ട്

ഈ ലോകകപ്പിൽ വളരെ പെട്ടെന്ന് ആരാധക ഹൃദയം കീഴടക്കിയ ചില കളിക്കാരാണുള്ളത്. അതിലൊരു കളിക്കാരനാണ് ഹാളണ്ട്. ഗൂഗിളിൽ എർലിങ് ഹാളണ്ടിനെ തിരയുന്നവർക്ക് സർപ്രൈസ്. ഫിഫ ലോകകപ്പിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ നേടിയ നോർവീജിയൻ ഫോർവേഡിനെ ഇന്റർനെറ്റിൽ തിരയുന്നവർക്ക് വേണ്ടിയാണ് ഈ ഗൂഗിൾ വിസ്മയം. ഹാളണ്ടിനോടുള്ള ആദരം പ്രകടിപ്പിക്കാനാണ് സെർച്ച് എൻജിനിലെ ഈ പ്രത്യേക ഫീച്ചർ. ഗൂഗിളിൽ ഹാളണ്ടിന്റെ പേര് ടൈപ്പ് ചെയ്യുമ്പോൾ ലിങ്കുകൾക്ക് പുറമെ, പരമ്പരാഗത നോർവീജിയൻ വസ്ത്രം ധരിച്ച ഏഴ് കഥാപാത്രങ്ങൾ സ്‌ക്രീനിന്റെ

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

കല്‍പ്പറ്റ: വയനാട്ടിലെ കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മരണം ഏഴായി. ഇനി ഒരാളെ കൂടി കണ്ടെത്താനുണ്ട് . തുടര്‍ച്ചയായ നാലാം ദിവസമാണ് ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ നടക്കുന്നത്. ദുരന്തമേഖലയെ നാല് സോണുകളാക്കി തിരിച്ചാണ് തെരച്ചില്‍ നടത്തുന്നത്. ബസ് കഴിഞ്ഞ ദിവസം ക്രെയിന്‍ ഉപയോഗിച്ച് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി എംബാമിങ്ങിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക്

സ്വകാര്യ സർവകലാശാലകളുടെ എണ്ണം വർധിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എഡ്യൂക്കേഷൻ റിപ്പോർട്ട്, സർക്കാർ സർവകലാശാല പിന്നിൽ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ പത്ത് വർഷത്തിനിടെ സർക്കാർ സർവകലാശാലകളേക്കാൾ നാലിരട്ടി വേഗത്തിൽ സ്വകാര്യ സർവകലാശാലകൾ വളരുന്നു.  കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എഡ്യൂക്കേഷൻ (AISHE) പുറത്തുവിട്ട റിപ്പോർട്ടിലാണിത് പറയുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 550-ലധികം പുതിയ സർവകലാശാലകളാണ് രാജ്യത്ത് ആരംഭിച്ചത്. ഇതിൽ ഭൂരിഭാഗവും സ്വകാര്യ മേഖലയിലാണ്. 14 കാലയളവിൽ ഇന്ത്യയിൽ 219 സ്വകാര്യ സർവകലാശാലകൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ 2023-24 ആയപ്പോഴേക്കും ഇത് 546 ആയി ഉയർന്നു. അതേസമയം, ഇതേ കാലയളവിൽ സർക്കാർ

അനസ്തേഷ്യ നൽകിയതിലെ പിഴവ്; ഒന്നര വയസുകാരന്റെ അവസ്ഥ ഗുരുതരം; ആശുപത്രിയ്‌ക്കെതിരെ ആരോപണം

കണ്ണൂർ: പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാപ്പിഴവ് മൂലം ഒന്നര വയസുകാരന് മസ്തിഷ്കാഘാതം സംഭവിച്ചതായി പരാതി. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുഞ്ഞിന്റെ മുറിവ് തുന്നിക്കെട്ടാൻ അനസ്തേഷ്യ നൽകിയതിന് പിന്നാലെയാണ് ഈ സംഭവം ഉണ്ടായത്. സംഭവത്തിൽ അനസ്തേഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ജൂലായ് അഞ്ചാം തീയതിയാണ് സംഭവം നടന്നത്. വീഴ്ചയിൽ ചുണ്ടിനും താടിക്കുമായി ഉണ്ടായ ചെറിയ മുറിവ് തുന്നിക്കെട്ടുന്നതിനായാണ് പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ കുഞ്ഞിനെ എത്തിച്ചത്. വൈകുന്നേരത്തോടെ അനസ്തേഷ്യ ഡോക്ടറെത്തി വാർഡിൽ വെച്ച് മാതാവിന്റെ

22 വയസുകാരൻ ആശുപത്രിയിൽ നിന്ന് ചാടിപ്പോയി

ഷൊർണൂർ: 22 വയസുകാരൻ ആശുപത്രിയിൽ നിന്ന് ചാടിപ്പോയി. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കൈഞരന്പ് മുറിച്ച് ചോരയൊലിപ്പിച്ചുനിന്ന യുവാവിനെയാണ് പോലീസ് ആശുപത്രിയിലാക്കിയത്. 19 വയസ്സുള്ള യുവതിയാും യുവാവിനൊപ്പമുണ്ടായിരുന്നത്. ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് യുവതിയും യുവാവും സുഹൃത്തുക്കളും ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്തിയത്. ഇതിനിടെ യുവതിയും യുവാവും തമ്മിൽ തർക്കമാവുകയും യുവാവ് കൈയിലെ ഞരമ്പ് മുറിക്കുകയും കൈയിലാകെ മുറിവുണ്ടാക്കുകയും ചെയ്തതിനെതുടർന്ന് മറ്റ് യാത്രക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. റെയിൽവേ പോലീസ് എസ്.ഐ. അനിൽമാത്യുവും സംഘവും ചേർന്ന് ഇരുവരെയും തൃശ്ശൂർ മെഡിക്കൽ കോളേജ്

സാറ അർജുൻ ‘നവരസ സാധന’യിൽ

തൃശ്ശൂർ: ആന്‍ മരിയ കലിപ്പിലാണ് എന്ന ഒറ്റ സിനിമ കൊണ്ട് മലയാളക്കരയെ മൊത്തം കീഴടക്കിയ ആ കുട്ടിത്താരത്തെ നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ? സണ്ണിവെയിനുമായി ചേര്‍ന്ന് വെള്ളിത്തിരയില്‍ നിറഞ്ഞാടിയ അവളുടെ പേര് സാറ ആര്‍ജുന്‍ എന്നാണ്. പ്രണയത്തിനും രാജ്യാതിർത്തികൾക്കുള്ളിലെ സംഘർഷത്തിനുമിടയിൽപ്പെട്ട പെൺകുട്ടിയും അമ്മയുമായി വേഷപ്പകർച്ച നടത്തി വിസ്മയിപ്പിച്ച ‘ധുരന്ധർ’ സിനിമയിലെ നായിക സാറാ അർജുൻ. കണ്ണുകളുടെ മാന്ത്രികതയിലൂടെ വൈകാരികനിമിഷങ്ങളിലേക്ക് പ്രേക്ഷകനെ വലിച്ചടുപ്പിക്കുന്നതാണ് സാറാ അർജുൻ അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങളും. കൂടിയാട്ടം ആചാര്യൻ വേണുജിയുടെ പരിശീലനക്കളരിയായ ഇരിങ്ങാലക്കുടയിലെ ‘നവരസ സാധന’യിൽ എത്തിയിരിക്കുകയാണ്

കത്തിക്കരിഞ്ഞനിലയിൽ മൃതദേഹം; ബന്ധങ്ങൾ തേടി പോലീസ്

പാലക്കാട്:കത്തിക്കരിഞ്ഞനിലയിൽ മണ്ണാർക്കാട് തച്ചമ്പാറ റോഡരികിൽ കണ്ടെത്തിയ മൃതദേഹം അഞ്ചുവർഷത്തിനുശേഷം തിരിച്ചറിഞ്ഞു.  മൃതദേഹത്തിൻറെ ബന്ധുക്കളെ അന്വേഷിക്കുകയാണ് പോലീസ്. മരിച്ചത് കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷാജഹാൻ (47) ആണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഡി.എൻ.എ. പരിശോധനയിലൂടെയാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തിയത്. 2021 ഫെബ്രുവരിയിലാണ് പാലക്കാട്-തച്ചമ്പാറ റോഡരികിൽ കത്തിക്കരിഞ്ഞനിലയിൽ തിരിച്ചറിയാനാവാത്ത പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ലോക്കൽ പോലീസ് രണ്ടുവർഷത്തോളം അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ സാധിക്കാത്തതിനെതുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. വിദഗ്ധപരിശോധനയ്ക്കായി മൃതദേഹത്തിൽനിന്നെടുത്ത സാംപിളുകൾ ഡി.എൻ.എ. പരിശോധനയ്ക്ക് അയക്കുകയും ഇതത്രത്തിൽ തമിഴ്‌നാട്ടിലും കേരളത്തിലുമായി കാണാതായ

ടൈപ്പിങ് പിഴവ് ചൂണ്ടിക്കാട്ടി അറസ്റ്റ് റദ്ദാക്കി ജാമ്യം നൽകാൻ സാധിക്കുമോ? സുപ്രീംകോടതി വിശാലബെഞ്ചിന് വിടും

ന്യൂഡൽഹി: അറസ്റ്റ് മെമ്മോയിൽ വകുപ്പ് തെറ്റായി എഴുതിയെന്നതിനാൽമാത്രം അറസ്റ്റുതന്നെ റദ്ദാക്കി ജാമ്യം നൽകുന്നത് ശരിയാണോയെന്ന വിഷയമാണ് വിശാലബെഞ്ചിലേക്ക് സുപ്രീംകോടതി വിടുന്നത്. മേഘാലയയിലെ ‘ഹണിമൂൺ കൊലക്കേസു’മായി ബന്ധപ്പെട്ടാണിത്. ബിസിനസുകാരനായ രാജാ രഘുവംശിയെ 2025 മേയിൽ കൊലപ്പെടുത്തിയ കേസിൽ ഭാര്യ സോനം രഘുവംശിയുടെ ജാമ്യം ശരിവെച്ച മേഘാലയ ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിലെത്തിയിരുന്നു. ഞെട്ടിക്കുന്ന ഒരു കൊലപാതകക്കേസിൽ അറസ്റ്റ് മെമ്മോയിലെ ടൈപ്പിങ് പിഴവ് ചൂണ്ടിക്കാട്ടി അറസ്റ്റ് റദ്ദാക്കി ജാമ്യം നൽകാൻ സാധിക്കുമോയെന്ന് മേഘാലയ സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ

ആശ്വാസമായി എത്തിയ മഴ: മിന്നൽ പ്രളയത്തിൽ വലഞ്ഞ് നഗരം

ന്യൂഡൽഹി: കനത്ത ചൂടിന് ആശ്വാസമായെത്തിയ മഴ വിതച്ചതു കനത്ത നാശം. ഇന്നലെ പെയ്ത കനത്ത മഴയിൽ ഡൽഹിയുടെ പല ഭാഗങ്ങളും വെള്ളത്തിലായി. സഫ്ദർജങ് സ്റ്റേഷനിൽ 24 മണിക്കൂറിനിടെ 72.6 മില്ലിമീറ്റർ മഴയാണു രേഖപ്പെടുത്തിയത്. കഴിഞ്ഞ 16 വർഷത്തിനിടയിലെ ഏറ്റവും വലിയ രണ്ടാമത്തെ ജൂലൈ മാസത്തിലെ മഴയാണിത്. അതോടെ നഗരത്തിലെ പകൽ താപനിലയിൽ 6 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെ കുറവ് രേഖപ്പെടുത്തി. സാധാരണ ജൂലൈയിൽ ലഭിക്കുന്ന മഴയുടെ 70 ശതമാനവും വെറും 24 മണിക്കൂറിലാണു പെയ്തത്.