ചടയമംഗലം (കൊല്ലം): സ്റ്റോപ്പ് എത്തുന്നതിന് മുൻപ് ഡ്രൈവർ വാതിൽ തുറന്നതിനെ തുടർന്ന് സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു. പോരേടം ചന്തമുക്കിൽ വെച്ചാണ് അപകടം നടന്നത്. എഎംഎസ് എന്ന സ്വകാര്യ ബസിൽ യാത്ര ചെയ്തിരുന്ന വീണ എന്ന വിദ്യാർത്ഥിനിയാണ് അപകടത്തിൽപ്പെട്ടത്. ബസ് സ്റ്റോപ്പിൽ എത്തുന്നതിന് മുൻപേ ഡ്രൈവർ വാതിൽ തുറന്നതായും, ഇറങ്ങാൻ തയാറെടുത്ത് വാതിലിനരികെ നിന്ന വിദ്യാർത്ഥിനി അതുവഴി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നെന്നും പ്രത്യക്ഷസാക്ഷികൾ പറയുന്നു. ബസ് നീങ്ങിക്കൊണ്ടിരിക്കെയാണ് വാതിൽ തുറന്നതെന്നതിനാൽ, തെറിച്ചുവീണ വിദ്യാർത്ഥിനിക്ക്
തന്റെ പേരിൽ വ്യാജ സമൂഹമാദ്ധ്യമ പേജുകൾ പ്രചരിക്കുന്നതിൽ ആരാധകർക്ക് മുന്നറിയിപ്പുമായി നടി ഭാവന. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത് . ‘എനിക്ക് ഫേസ്‌ബുക്ക് അക്കൗണ്ട് ഇല്ല. ഞാൻ ഉപയോഗിക്കുന്ന ഒരേയൊരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഇൻസ്റ്റാഗ്രാം ആണ്. @bhavzmenon. എന്റേതാണെന്ന് അവകാശപ്പെടുന്ന മറ്റേതെങ്കിലും പ്രൊഫൈലുകൾ നിങ്ങൾ കണ്ടാൽ, അവ എന്റേതല്ല!! നന്ദി’- എന്നാണ് താരം കുറിപ്പിലൂടെ വ്യക്തമാക്കിയത്.ഭാവനയുടെ പേരിൽ അടുത്ത കാലത്തായി ഒട്ടേറെ ഫേസ്‌ബുക്ക് ഫാൻ പേജുകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് താരത്തിന്റെ വിശദീകരണം. ഇൻസ്റ്റാഗ്രാമിൽ താരം ഏറെ
രാജ്യത്തെ ട്രാക്ടർ വിപണിയിൽ മാസത്തിൽ റെക്കോർഡ് വളർച്ച. ഖാരിഫ് സീസണിന്റെ തുടക്കവും മികച്ച മൺസൂൺ ലഭിക്കുമെന്ന അനുകൂല പ്രവചനങ്ങളുമാണ് കാർഷിക മേഖലയെ സജീവമാക്കിയതും ട്രാക്ടർ വിൽപ്പനയ്ക്ക് വൻ കരുത്തേകിയതും.കഴിഞ്ഞ മാസം രാജ്യത്താകെ 99,751 ട്രാക്ടറുകളാണ് റീട്ടെയിൽ വിപണിയിൽ വിറ്റഴിഞ്ഞത്. 2025 ജൂണിൽ ഇത് 79,442 യൂണിറ്റുകളായിരുന്നു. ഇതോടെ വാർഷികാടിസ്ഥാനത്തിൽ 25.56 ശതമാനം വളർച്ച രേഖപ്പെടുത്തി. വിൽപ്പനയിൽ മഹീന്ദ്ര വീണ്ടും ഒന്നാം സ്ഥാനം നിലനിർത്തി ജൂണിൽ മാത്രം മഹീന്ദ്ര കമ്പനി 24,320 ട്രാക്ടറുകൾ വിറ്റഴിച്ചു. വിപണി വിഹിതം 24.38
മലയാളികളുടെ താരരാജാവ് മോഹൻലാലിൻറെ രണ്ടു മക്കളും സിനിമയിലേക്ക് വന്നത് ഒളിഞ്ഞും തെളിഞ്ഞും സംസാര വിഷയമാണ്. മോഹൻലാലിനെ പരസ്യമായി ഈ വിഷയത്തിൽ ഒന്നും പറയാൻ അധികമാരും മുന്നോട്ട് വരില്ല. എന്നാൽ, പ്രണവിനും വിസ്മയയ്ക്കും എതിരെ പല കമന്റുകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ജൂഡ് ആന്റണി ഒരുക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെയാണ് വിസ്മയ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ കെഎസ് ചിത്ര ആലപിച്ച ആദ്യഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പാട്ടിലെ വിസ്മയയുടെ പ്രകടനത്തെ വിലയിരുത്തി അനുകൂലിച്ചും വിമർശിച്ചും പ്രതികരണങ്ങൾ വന്നിരുന്നു.
കൊച്ചി: 2017ലെ നടി ആക്രമണക്കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി (സുനിൽ എൻ.എസ്.) നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളി. ജസ്റ്റിസ് രാജ വിജയരാഘവൻ വി., ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വിചാരണ കോടതി വിധിയിൽ വ്യക്തമായ നിയമവിരുദ്ധതയോ ദൗർബല്യമോ ചൂണ്ടിക്കാട്ടാൻ ഹർജിക്കാരന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വിലയിരുത്തി. ശിക്ഷാ നടപടി മരവിപ്പിക്കാൻ മാത്രം അസാധാരണമോ മതിയായതോ ആയ കാരണങ്ങൾ ബോധ്യപ്പെടുത്താൻ ഹർജിക്കാരന് സാധിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. കുറ്റക്കാരനെന്ന്
തിരുവനന്തപുരം: നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരം പുതിയ ചർച്ചകൾക്ക് വഴിവയ്ക്കുകയാണ്. മുട്ടിലിഴഞ്ഞും മുഖത്ത് കരിപൂശിയും നിരാഹാരം കിടന്നും തുടങ്ങി, ഇപ്പോൾ മണ്ണ് തിന്നു വരെ പ്രതിഷേധിക്കുന്ന ഈ ഉദ്യോഗാർഥികളുടെ അവസ്ഥ, കേരളത്തിലെ വിദ്യാഭ്യാസ-തൊഴിൽ മേഖലയിലെ ഗുരുതരമായ വൈരുധ്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. “മണ്ണ് തിന്നും പഠിച്ചവർ” മത്സരപ്പരീക്ഷ എഴുതി, കഠിനാധ്വാനം ചെയ്ത്, ഉയർന്ന മാർക്കോടെ റാങ്ക് ലിസ്റ്റിൽ ഇടം നേടിയവരാണ് ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ മണ്ണ് തിന്നു പോലും പ്രതിഷേധിക്കേണ്ടി
കഴിഞ്ഞ ദിവസം അണ്ണാമലൈ തൊടുത്തുവിട്ട അമ്പ് വിദൂരഭാവിയില്‍ ടിവികെയ്ക്ക് കൊള്ളുമോ എന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ ഇതാ ഇടതുപാര്‍ട്ടികളുടെ വക പ്രഹരം ടിവികെയ്ക്ക്. തമിഴ്‌നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐയും സിപിഎമ്മും തനിച്ച് മത്സരിക്കാന്‍ തീരുമാനിച്ചു. ഒരു സഖ്യത്തിന്റെയും ഭാഗമാകില്ലെന്നും എന്നാല്‍ ടിവികെ സര്‍ക്കാരിന്റെ ജനക്ഷേമ നയങ്ങള്‍ക്ക് പുറത്തുനിന്ന് പിന്തുണ നല്‍കുന്നത് തുടരുമെന്നും ഇടതുപാര്‍ട്ടികള്‍ വ്യക്തമാക്കി. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ സംഭവിച്ച ഭരണമാറ്റം 2031-ലും ആവര്‍ത്തിക്കുമെന്ന് വി ദി ലീഡര്‍ പാര്‍ട്ടിനേതാവും ബി.ജെ.പി. മുന്‍സംസ്ഥാനപ്രസിഡന്റുമായ കെ. അണ്ണാമലൈല
കേരളത്തിലും ഇന്ത്യയിലും ഇന്ന് സ്റ്റാർട്ട് ആപ്പ് വിപ്ലവം നടക്കുകയാണ്. എന്നാൽ, ഉയർന്നു വരുന്ന പുത്തൻ കമ്പനികളെ വിശ്വസിച്ച് കോടികൾ മുടക്കുന്നർക്ക് വൻ തിരിച്ചടിയാണ് ലഭിക്കുന്നത്. തൊഴിലില്ലായ്‌മ ഭയന്ന് കിട്ടുന്ന ജോലിയിൽ കിട്ടുന്ന സാലറിയിൽ കയറി കമ്പനി വളർത്താൻ ആഗ്രഹിക്കുന്ന ടെക്കികളും ഇന്ന് ഭയത്തോടെയാണ് ഒരു പുതിയ ജോലിയിൽ പ്രവേശിക്കുന്നത്. ഇതിന്റെ പ്രധാന കാരണമായി പറയുന്നത് AI വന്നതോടെ തൊഴിൽ വിപണിയിൽ മനുഷ്യരെ വേണ്ട, AI വന്നതോടെ തൊഴിൽ രീതി മാറ്റണം, എന്നെല്ലാമാണ്. അങ്ങനെ എല്ലാം AI യുടെ
ടോക്കിയോ : രണ്ടാം ലോകമഹായുദ്ധത്തിന്റെ പുകപടലങ്ങൾക്കിടയിൽ തകർന്നടിഞ്ഞതിന് ശേഷം, സൈനിക-സുരക്ഷാ കാര്യങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ സ്വയം ഏർപ്പെടുത്തിയ ജപ്പാൻ ദശാബ്ദങ്ങൾ നീണ്ട ആ നിശബ്ദത അവസാനിപ്പിക്കാൻ ഒരുങ്ങുന്നു . ലോകത്തെ വൻശക്തികളെപ്പോലും അമ്പരപ്പിച്ചുകൊണ്ട്, തങ്ങൾക്കും ഇനി സ്വന്തമായി ഒരു ഏകീകൃത രഹസ്യാന്വേഷണ ഏജൻസി (Unified Intelligence Agency) വേണമെന്ന ഉറച്ച തീരുമാനത്തിലാണ് ടോക്കിയോ .ഇതുസംബന്ധിച്ച് യുഎസ്, ഓസ്ട്രേലിയ തുടങ്ങിയ സഖ്യരാജ്യങ്ങളുമായി ജപ്പാൻ ആശയവിനിമയം നടത്തിയതായി ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു. രണ്ടാം ലോകമഹായുദ്ധത്തിലെ തോൽവിക്കു ശേഷം ജപ്പാന്
തിരുവനന്തപുരം : ജയിലിനെ വേദിയാക്കി വീണ്ടും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് ആർ.സുഗതൻ. കേരള ചരിത്രത്തിൽ ആദ്യമായി ഇങ്ങനെ ഒരു കീഴ്വഴക്കം നടന്നിരിക്കുന്നു. മുൻപ് ചെയ്ത സത്യപ്രതിജ്ഞ കോടതി അസാധുവാക്കിയതിനാലാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്. കോർപറേഷനിൽ 20 കൗൺസിലർമാർ ഇത്തരത്തിൽ സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നിരുന്നു. ദൈവങ്ങളുടെയും ബലിദാനികളുടെയും ഭാരതാംബയുടെയും നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതാണ് അസാധുവാക്കാൻ കാരണമായത്. തുടർന്ന് സുഗതൻ ഒഴികെയുള്ള കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ കാപ്പാ കേസിൽ ജയിലില്‍ ആയതോടെയാണ് സുഗതന്










