തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് രാഷ്ടീയത്തിലും ഭരണത്തിലും കത്തിക്കയറുമ്പോഴും രാഷ്ട്രീയ എതിരാളികളടക്കം മുഖ്യന്റെ കുടുംബപ്രശ്‌നം നിയമസഭയ്ക്ക് അകത്തും പുറത്തും മുള്ളും മുനയും വച്ച് വലിച്ചിടാറുണ്ട്. എന്നാല്‍ ഒരു ആരോപണത്തെയും തനിക്ക് പേടിയില്ലെന്ന് ഉറക്കെ വിളിച്ച് പറയുന്നതിന് തുല്യമാണ് വിജയുടെ പല നീക്കങ്ങളും. മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചൊല്ലുമ്പോള്‍ സദസ്സില്‍ തൃഷയുണ്ടായിരുന്നു. പക്ഷെ ഭാര്യയായ സംഗീതയും മക്കളായ ജേസണ്‍ സഞ്ജയും ദിവ്യ സാഷയും ഉണ്ടായിരുന്നില്ല. നടന്‍ അജിത് കുമാറിന്റ മാതാവിന് അന്തിമോപചാരമര്‍പ്പിക്കാനും വിജയയും തൃഷയും ഒന്നിച്ചാണ് വന്നത്. സിനിമയ്ക്കും
അടൂർ: യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് വീടിനുള്ളിലുണ്ടായിരുന്ന ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ നൽകിയ പരാതിയിലാണ് പോലീസ് നടപടി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അടൂർ കോട്ടുമുകൾ ഷിനാസ് മൻസിലിൽ ഷെഹന(31) നെയാണ് വീടിനുള്ളിലെ ഹാളിലെ സ്റ്റെയറിന്റെ പടിയിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു ഇവർ. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. തിങ്കളാഴ്‌ച രാത്രി ഏഴിനാണ് സംഭവം.
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ഇന്ദിര ഗാരന്റികളിലൊന്നായ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി ‘പ്രിയദർശിനി’ ആരംഭിച്ചിട്ട് നാളെ ഒരു മാസം തികയുകയാണ്. യാത്രക്കാരുടെ എണ്ണത്തിൽ പ്രതീക്ഷിച്ചതിലും വലിയ കുതിച്ചുചാട്ടമുണ്ടായെങ്കിലും, അതിനൊപ്പം കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധിയും കൂടുതൽ രൂക്ഷമായി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ് ആണ് തുടക്കം തന്നെ പ്രിയദർശിനി പദ്ധതിയുടെ വിജയമായി നിരീക്ഷിച്ചിരുന്നത്. പദ്ധതി പ്രാബല്യത്തിൽ വന്നതോടെ കെഎസ്ആർടിസി ബസുകളിലെ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായി ഗതാഗത മന്ത്രി സി.പി ജോൺ വ്യക്തമാക്കിയിരുന്നു.
ലോകത്തിന്റെ ഏതു കോണില്‍ പോാലും, എന്തിന് എവറസ്റ്റിന്റെ മുകളിലും മലയാളിയുടെ ചായക്കടയുണ്ടെന്ന് നമ്മള്‍ തമാശയായി പറയാറുണ്ട്. കൊടുമുടിയിലിലെല്ലങ്കിലും രാജ്യാന്തര ശ്രദ്ധ നേടിയ പല മിഷനുകളിലും മലയാളി സാനിധ്യം പലപ്പോഴും യാഥാര്‍ഥ്യമായിട്ടുണ്ട്. ഇപ്പോഴിതാ ഒരു ചരിത്രനേട്ടത്തിലേയ്ക്ക് മറ്റൊരു മലയാളി. നാസക്കൊപ്പം കേരളത്തിനും അഭിമാനം, മലയാളി ബഹിരാകാശത്തേക്ക്! അനില്‍ മേനോന്റെ ദൗത്യത്തിനായി ഉറ്റുനോക്കി രാജ്യം. ബഹിരാകാശ യാത്രകളില്‍ നേരിടുന്ന മെഡിക്കല്‍ വെല്ലുവിളികളെക്കുറിച്ചുള്ള ഗവേഷണത്തില്‍ ഏറെ നിര്‍ണായകമാണ് ഈ യാത്ര. മലയാളിക്ക് ഏതായാലും ആവേശം നല്‍കുന്ന ദിനമാണിത്. ഒറ്റപ്പാലം സ്വദേശിയായ ശങ്കരന്‍
എറണാകുളം: സാമൂഹ്യമാധ്യമങ്ങളിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ പ്രതിയായ യൂട്യൂബർ തൊപ്പി എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാദിനെ കാണാനില്ലെന്ന് സൂചന. എറണാകുളം ജില്ല വിട്ടതായി പൊലീസ് സംശയിക്കുന്നു. ഇയാളുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കേസിനെ കുറിച്ച് പൂർണ്ണമായി വായിക്കാം എറണാകുളം റൂറൽ സൈബർ പൊലീസാണ് തൊപ്പിക്കെതിരെ ഐടി നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നത്. ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്സോ കേസുകൾ, ലൈംഗിക ചൂഷണം എന്നിവയുൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് ഇയാൾക്കും സുഹൃത്തുക്കൾക്കുമെതിരെ ഉയർന്നിരിക്കുന്നത്. യൂട്യൂബ് ചാനൽ
തിരുവനന്തപുരം : ഇന്ന് രാത്രി 7 മണിക്ക് ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവിശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്ന് കെഎസ്ഇബി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു . രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ
ഓരോ മനുഷ്യന്റെ ജീവിതത്തിലും അപ്രതീക്ഷിതമായി ചില ‘വള്ളിക്കെട്ടുകൾ’ വന്നെത്താറുണ്ട് . എന്നാൽ, തനി നാട്ടിൻപുറത്തുകാരനായ പ്രേമദാസൻ എന്ന യുവാവ് ഏറെ കൊതിച്ചു സ്വന്തമാക്കിയത് അത്ര പെട്ടെന്നൊന്നും അഴിച്ചെടുക്കാൻ പറ്റാത്ത സുന്ദരമായൊരു *’മോഹനവള്ളി’*യെയാണ് . അവിടെയും തീർന്നില്ല , ആ വള്ളിക്കെട്ട് പിന്നീട് കുടുംബക്കാരും നാട്ടുകാരും ചേർന്ന് ഏറ്റെടുക്കുന്നതോടെ സംഗതി വലിയൊരു ‘കുരുക്കായി’ മാറുന്നു. ആ കുരുക്കഴിക്കാൻ അവർ നടത്തുന്ന നെട്ടോട്ടങ്ങളും, അതിനിടയിലെ അതീവ രസകരമായ മുഹൂർത്തങ്ങളുമാണ് ഹാസ്യത്തിന്റെ അകമ്പടിയോടെ വന്നെത്തുന്ന ‘മോഹനവള്ളി’ എന്ന ചിത്രം . ഹൊറർ-
ചെന്നൈ : മുരളി ഗോപിയുടെ രചനയിൽ തിയേറ്ററുകളിലെത്തിയ ‘അനന്തൻകാട്’ എന്ന മലയാള ചിത്രത്തിന് പിന്നാലെ പുതിയ വിവാദം. സിനിമയുടെ ചിത്രീകരണത്തിനായി കോടിക്കണക്കിന് രൂപയുടെ അത്യാധുനിക ക്യാമറ ഉപകരണങ്ങൾ വാടകയ്‌ക്കെടുത്ത് പണം നൽകാതെ വഞ്ചിച്ചെന്ന പരാതിയിൽ നടൻ ആര്യ, നിർമാതാവ് എസ്. വിനോദ് കുമാർ എന്നിവർക്കെതിരെ ഹൈദരാബാദ് ജൂബിലി ഹിൽസ് പൊലീസ് കേസെടുത്തു. മുരളി ഗോപി രചിച്ച ചിത്രം കഴിഞ്ഞ 25നാണ് തിയറ്ററിലെത്തിയത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘താഹെർ സിനി ടെക്’ എന്ന സ്ഥാപനത്തിലെ അക്കൗണ്ടന്റാണ് പരാതിക്കാരൻ. 2025
ഇന്ത്യൻ സിനിമയിലെ ഏറ്റവും വൈവിധ്യമാർന്ന അഭിനേതാക്കളിൽ ഒരാളായ ഫഹദ് ഫാസിലും, ബാഹുബലി പോലൊരു ഇതിഹാസ ചിത്രം സമ്മാനിച്ച ആർക്കാ മീഡിയ വർക്ക്സും, ബ്രഹ്മാണ്ഡ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ എസ്. എസ്. രാജമൗലിയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ഫാന്റസി എന്റർടെയിനർ ‘ഡോൺട്ട് ട്രബിൾ ദ ട്രബിൾ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പ്രേമലു എന്ന ചിത്രത്തിന്റെ വിജയകരമായ വിതരണത്തിലൂടെ നിർമ്മാണരംഗത്തേക്ക് ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച എസ്. എസ്. കാർത്തികേയ, ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവർ ചേർന്നാണ്
കണ്ണൂർ : അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിവാദങ്ങൾ ഇന്നും കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ സംഭവത്തിൽ ഒന്നാം പ്രതി ഡോ. എം.കൊടണ്ഡ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിക്കൊണ്ടുള്ള ഉത്തരവ് വന്നിരിക്കുകയാണ്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അധ്യാപകന്റെ പെരുമാറ്റത്തെ “മനുഷ്യത്വരഹിതം” എന്നാണ് വിശേഷിപ്പിക്കാൻ കഴിയുന്ന ഒരേയൊരു വാക്കെന്നും, വിദ്യാർഥികളോട് ഇയാൾ എങ്ങനെയാണ് പെരുമാറുന്നതെന്നും ബെഞ്ച് വാക്കാൽ ചോദിച്ചു. ജൂൺ 19ന്










