പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയ്‌ക്ക് വധശിക്ഷ വിധിച്ച് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി. 20 ലക്ഷം രൂപ പിഴയും അടയ്‌ക്കണം. ഈ പണം കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ മൂന്ന് വർഷം അധികതടവ് ശിക്ഷ അനുഭവിക്കണം. 2025 ജനുവരി 27-ന് നെന്മാറ തിരുത്തംപാടം ബോയൻ ഉന്നതിയിൽ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതി ചെന്താമര (59) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി ശിക്ഷ വിധിച്ചത്. പ്രതിഭാഗത്തിന്റെ വാദങ്ങളെല്ലാം കോടതി
തിരുവന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രി വാർഡിൽനിന്ന് നാർക്കോട്ടിക് വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ മോഷണംപോയി. 14-ാം വാർഡിൽ ശനിയാഴ്‌ച പുലർച്ചെയാണ് മോഷണം നടന്നത്. ഫാർമസിയിൽനിന്ന് എത്തിച്ച മരുന്ന് നഴ്‌സുമാർ വാർഡിൽ വിതരണം ചെയ്യുന്നതിനിടെയാണ് മോഷണം നടന്നത്. മോഷ്‌ടിച്ച മരുന്നുകളുടെ അളവ് ലഭ്യമായിട്ടില്ല. ഇവയിൽ ഉറക്കഗുളികകളും വിഷാദത്തിനും ഉത്‌കണ്ഠയ്‌ക്കും കഴിക്കുന്ന മരുന്നുകളും ഉൾപ്പെടുന്നു. അതീവസുരക്ഷയിൽ ഡബിൾ ലോക്കറിൽ സൂക്ഷിക്കേണ്ട മരുന്നുകളാണ് മോഷണം പോയതെന്നാണ് വിവരം.മോഷണം പോയ മരുന്നുകൾ നർക്കോട്ടിക്‌സ് വിഭാഗത്തിൽപ്പെടുന്നവയായതിനാൽ ഡോക്‌ടറുടെ നിർദേശമില്ലാതെ ഇതുപയോഗിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകും. ആശുപത്രി സെക്യൂരിറ്റി ഓഫീസറാണ്
സാങ്കേതിക കാരണങ്ങളാണ് തടസ്സമെന്നും, ദേശാഭിമാനിക്കെതിരായ പ്രചാരണം വ്യാജമാണെന്നും കഴിഞ്ഞ ദിവസം എം. സ്വരാജ് വ്യക്തമാക്കിയിരുന്നു.ഇപ്പോഴിതാ പറഞ്ഞതെല്ലാം പൊളിഞ്ഞടുങ്ങുകയാണ്. ദേശാഭിമാനി ലേഖന വിവാദത്തില്‍ റസിഡന്റ് എഡിറ്റര്‍ എം സ്വരാജിന്റെ വാദം തള്ളി നാടക പ്രവര്‍ത്തകന്‍ വിജയന്‍ രംഗത്ത് വന്നതോടെ വി.എസ് വിഷയത്തില്‍ സിപിഎം നിലപാടും എം. സ്വരാജിന്റെ തീരുമാനവുമൊക്കെ വലിയ ചര്‍ച്ചയായിട്ടുണ്ട്. ലേഖനത്തിനായി ദേശാഭിമാനിക്കാര്‍ വിളിച്ചിരുന്നുവെന്നും ആവശ്യപ്പെട്ട പ്രകാരം ഗ്രൂപ്പ് ഫോട്ടോ നല്‍കിയെന്നുമാണ് വിജയന്‍ ചില അഭിമുഖങ്ങളിലൂടെ വ്യക്തമാക്കുന്നത്. ലേഖനം പ്രസിദ്ധീകരിക്കും എന്നാണ് അറിയിച്ചത്. എന്താണ് സംഭവിച്ചത് എന്നറിയില്ലെന്നും
തിരുവനന്തപുരം: വെമ്പായം ബാറിലുണ്ടായ ആക്രമണത്തിൽ പരുക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരുടെ മൊഴി , മജിസ്‌ട്രേറ്റ് നേരിട്ടെത്തി രേഖപ്പെടുത്തി. സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ആറ് പേർക്കാണ് പൊള്ളലേറ്റത്. പരുക്കേറ്റവരിൽ ഒരാൾ കാപ്പ കേസ് പ്രതിയാണ്. പ്രതി അനീഷിനെതിരെ വധശ്രമത്തിന് കേസെടുത്തു. മൂന്നു പേരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ഇന്നലെയാണ് വെമ്പായം ഹോട്ടല്‍ ആന്റ് റിസോര്‍ട്‌സില്‍ മദ്യപിക്കാനെത്തിയ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. പിന്നാലെ പുറത്ത് പോയ അനീഷ് എതിര്‍ സംഘത്തിലെ അംഗങ്ങളുടെ ദേഹത്തേക്ക് പെട്രോള്‍
തിരുവനന്തപുരം:പൊതിച്ചോറ് വിതരണ വിവാദത്തിൽ വീണ്ടും പ്രതികരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. അന്നം മുടക്കിയതല്ലെന്നും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്ഥലം കയ്യേറിയതിൽ ഇടപെട്ടതാണെന്നും കെ മുരളീധരൻ പറഞ്ഞു. ആലപ്പുഴയിൽ സ്ഥലം കയ്യേറിയതിൽ പരാതി കിട്ടി. കമ്മ്യൂണിറ്റി കിച്ചൻ ആശുപത്രി വികസന സമിതി തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്മ്യൂണിറ്റി കിച്ചൻ നിലവിൽ ആലപ്പുഴയിൽ മാത്രമായിരിക്കും. മറ്റ് ആശുപത്രിയിൽ ആലോചിച്ചിട്ടില്ല. ആശുപത്രിയിൽ ഭക്ഷണം കൊടുക്കുന്നതിന് തടസമില്ല. ആലപ്പുഴയിൽ ലാബ് നടത്തുന്നത് തടഞ്ഞതാണ് പ്രശ്നം. ചൂരൽമലയിൽ ആരാണ് ഭക്ഷണവിതരണം തടഞ്ഞത്. ആലപ്പുഴയിലെ
കണ്ണൂർ: ദന്തൽ കോളേജ് വിദ്യാർത്ഥിയായ നിതിൻ രാജിൻ്റെ മരണത്തിൽ മുഖ്യപ്രതിയായ ഡോ എം കെ റാം പിടിയിൽ. കുടകിൽ നിന്നാണ് ഡോ റാമിനെ പിടികൂടിയത്. ഇയാളെ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചിട്ടുണ്ട്. നേരത്തെ റാമിനെ തേടി അന്വേഷണ സംഘം ആന്ധ്രയിലെ ചിറ്റൂരിലെത്തിയിരുന്നു. എന്നാൽ റാം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. കേസിൽ മാസങ്ങൾക്ക് ശേഷമാണ് റാമിനെ പിടികൂടുന്നത്. സുപ്രീംകോടതി കൂടെ മുൻകൂർ ജാമ്യം തള്ളിയതോടെയാണ് റാം ഒളിവിൽ പോയത്.
തിരുവനന്തപുരം: എൻഎസ്എസ് നേതൃത്വത്തിനെതിരെ വിമർശനവുമായി മന്ത്രി കെ ബി ഗണേഷ് കുമാർ . സംഘടനയുടെ സമീപകാല നിലപാടുകളെയും പ്രവർത്തനരീതികളെയും കുറിച്ച് അദ്ദേഹം അഭിപ്രായങ്ങൾ രേഖപ്പെടുത്തി. എന്‍എസ്എസില്‍ ഏകാധിപത്യ പ്രവണത പാടില്ല. എവിടെയായാലും ഏകാധിപതികള്‍ തകരും. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് തന്നെ പുറത്താക്കിയ നടപടിയില്‍ നീതിയുണ്ടോ എന്ന് പരിശോധിക്കേണ്ടത് സമൂഹമാണ്. മര്യാദയുള്ളവര്‍ നീതി പുലര്‍ത്തുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എന്‍എസ്എസ് നേതൃത്വത്തില്‍ ഉടച്ചുവാര്‍ക്കല്‍ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന്, അതൊക്കെ താനേ വരുമെന്നായിരുന്നു മറുപടി. ‘സോഡാ കുപ്പിയില്‍ ഗോലി
തിരുവനന്തപുരം: മഴക്കാർ കാണുമ്പോള്‍ മയിലല്ല മന്ത്രിയാണ് കൗതുകത്താൽ ആടുന്നതെന്ന് മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ മഴ കനിയണമെന്ന അവസ്ഥയാണുള്ളതെന്ന് മന്ത്രി സണ്ണി ജോസഫ്. നിലവിലെ സാഹചര്യത്തിൽ മഴയ്ക്കായി എല്ലാവരും പ്രാർത്ഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഴ കുറയുമ്പോൾ ചൂട് കൂടുന്നതും തൽഫലമായി വൈദ്യുതി ഉപഭോഗം വർധിക്കുന്നതും ലളിതമായ ശാസ്ത്രമാണെന്നും സണ്ണി ജോസഫ് ഓർമ്മിപ്പിച്ചു. നിലവിലുള്ള ഈ ഊർജ്ജ പ്രതിസന്ധി
കോഴിക്കോട്: സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണം കമ്യൂണിറ്റി കിച്ചന്‍ വഴി മാത്രമാക്കുമെന്ന ആരോഗ്യ മന്ത്രി കെ മുരളീധരന്റെ പ്രഖ്യാപനത്തിനെതിരെ ബിജെപിയും രംഗത്ത്. സര്‍ക്കാര്‍ ആശുപത്രികളില്‍ സന്നദ്ധസംഘടനകളും യുവജനസംഘടനകളും ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതിനെ എന്തിനാണ് പുതിയ സര്‍ക്കാര്‍ തടസ്സപ്പെടുത്തുന്നതെന്തിനെന്നു മനസിലാവുന്നില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. ഇതില്‍ രാഷ്ട്രീയം കാണേണ്ട ഒരു കാര്യവുമില്ല. പൊതിച്ചോറ് കഴിച്ചവരൊക്കെ അതു കൊടുത്തവര്‍ക്ക് വോട്ടുചെയ്തിരുന്നെങ്കില്‍ കെ മുരളീധരന്‍ ഉള്‍പ്പെടെ പലരും സഭ കാണുമായിരുന്നില്ലെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. ഫെയ്സ്ബുക്കിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
പത്തനംതിട്ട: ആശുപത്രി പരിസരങ്ങളിലെ ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് വിതരണത്തിനെതിരെ ആരോഗ്യമന്ത്രി കെ. മുരളീധരൻ വീണ്ടും വിമർശനവുമായി രംഗത്ത്. ആശുപത്രിക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്നും എന്തുവില കൊടുത്തും അത് തടയുമെന്നും മന്ത്രി വ്യക്തമാക്കി. യുഡിഎഫ് സർക്കാരിന്റെ നയമാണിത്. ആശുപത്രികളിലെ ഭക്ഷണ വിതരണം കമ്മ്യൂണിറ്റി കിച്ചൺ വഴി മാത്രമേ നടത്താവൂ. സന്നദ്ധ സംഘടനകളുമായി ഉടൻ ചർച്ച ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പത്തനംതിട്ടയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിവൈഎഫ്‌ഐ എന്നല്ല യൂത്ത് കോൺഗ്രസിന്റെയോ സേവാഭാരതിയുടെയോ രാഷ്ട്രീയ പ്രവർത്തനം ആശുപത്രിക്കുള്ളിൽ അനുവദിക്കില്ലെന്ന് മുരളീധരൻ വ്യക്തമാക്കി.










