തിരുവനന്തപുരം: പ്രതിപക്ഷത്തിരുന്നപ്പോൾ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ ആഞ്ഞടിച്ച യുഡിഎഫ് നേതാക്കൾ ഭരണത്തിലെത്തിയപ്പോൾ സൊസൈറ്റിക്ക് ‘ക്ലീൻ ചീറ്റ്’ നൽകി മലക്കംമറിയുന്നു. സി.പി.എമ്മിന്റെ അഴിമതിപ്പണം പാർക്ക് ചെയ്യുന്ന ഇടമെന്ന് പ്രതിപക്ഷതായിരുന്നപ്പോൾ വി.ഡി. സതീശൻ വിശേഷിപ്പിച്ച ഊരാളുങ്കലിന്, പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ നിയമസഭയിൽ ‘ഗുഡ് സർട്ടിഫിക്കറ്റ്’ നൽകി. ഊരാളുങ്കൽ സൊസൈറ്റിയുടേത് ഗുണനിലവാരമുള്ള പ്രവൃത്തികളാണെന്നും നടപടിക്രമങ്ങൾ പാലിക്കാതെ അവർക്ക് കരാറുകൾ നൽകിയതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മന്ത്രി പി.കെ. ബഷീർ സഭയിൽ പറഞ്ഞു . പിഡബ്ല്യുഡി മാനുവലും എസ്‌ബിഡി നിബന്ധനകളും പാലിച്ചാണ്
ന്യൂഡൽഹി: ഇസ്രയേൽ-യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും ബിഹാർ ഗവർണർ ലെഫ്റ്റനന്റ് ജനൽ സയീദ് അതാ ഹസ്‌നൈനും പങ്കെടുക്കും ജൂലായ് 4 മുതൽ ജൂലായ് 9 വരെയാണ് അനുശോചന ചടങ്ങുകൾ. അനുശോചന ചടങ്ങുകൾക്കായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗിക ക്ഷണിച്ചിരുന്നു. നയതന്ത്രപരമായി ഒട്ടേറെ വെല്ലുവിളികളുള്ള ചടങ്ങിൽ ഇന്ത്യയുടെ സാന്നിധ്യം എങ്ങനെയായിരിക്കുമെന്നത് സംബന്ധിച്ച് അനിശ്ചിതത്വം
നടൻ സൂര്യ രാഷ്ട്രീയത്തിലേക്കെന്ന അഭ്യൂഹങ്ങൾ തള്ളി താരത്തിന്റെ ഫാൻസ് അസോസിയേഷൻ. നടന് രാഷ്ട്രീയത്തിലിറങ്ങാൻ യാതൊരു പദ്ധതിയുമില്ലെന്ന് സൂര്യ നൽപണി ഇയക്കം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. അഭ്യൂഹങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും കാരണമായ പ്രസംഗം നടത്തിയ ഇ. വീരമണി കഴിഞ്ഞ മൂന്നു വർഷമായി ഭാരവാഹിത്വത്തിൽ ഇല്ലാത്ത വ്യക്തിയാണെന്നും സംഘടന പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. ഞായറാഴ്ച നടന്ന സംസ്ഥാന- ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ സംസാരിച്ച വീരമണി, തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് വ്യക്തമാക്കിയ ശേഷമാണ് പ്രസംഗം നടത്തിയതെന്ന് പ്രസ്താവനയിൽ പറയുന്നു. ‘അദ്ദേഹത്തിന്റെ പ്രസംഗം തെറ്റായ
മോസ്‌കോ: റഷ്യയുടെ ഊർജ്ജ പശ്ചാത്തല സൗകര്യങ്ങൾക്ക് നേരെ യുക്രൈൻ നടത്തുന്ന തുടർച്ചയായ ഡ്രോൺ ആക്രമണങ്ങൾ പല പ്രദേശങ്ങളിലും ഇന്ധനക്ഷാമത്തിന് കാരണമായതായി തുറന്നു സമ്മതിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുതിൻ. റഷ്യയിലെ എണ്ണശുദ്ധീകരണ ശാലകളെയും ഊർജ്ജ നിലയങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ആഭ്യന്തര വിതരണത്തെ ബാധിച്ചതായി അദ്ദേഹം സമ്മതിച്ചു. അതേസമയം, ഈ പ്രതിസന്ധി ഭരണകൂടത്തിന് നിയന്ത്രിക്കാനാവുമെന്നും യുക്രൈനുനേരെയുള്ള റഷ്യയുടെ സൈനിക നടപടി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്‌നപരിഹാരത്തിനായി ഡീസൽ കയറ്റുമതി നിരോധിക്കുന്നതും വ്യോമപ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള നടപടികൾ റഷ്യ
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ അടിയന്തര പ്രമേയ നീക്കം ഉടനില്ലെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് കെ.എസ്. ശബരിനാഥൻ. വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള അവസരം എൽഡിഎഫ് നഷ്ടമാക്കുന്നു. ശക്തമായ പ്രതിഷേധവുമായി യുഡിഎഫ് മുന്നോട്ടുപോകും. പോലീസ് പിടികൂടിയ കാപ്പാ കേസ് പ്രതി സുഗതനെ പുറത്താക്കണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും ശബരിനാഥൻ വ്യക്തമാക്കി. പ്രമേയത്തെ പിന്തുണയ്ക്കാത്തത് ബി.ജെ.പി.യും എൽ.ഡി.എഫും തമ്മിലുള്ള ഒത്തുകളിയാണെന്ന് ശബരിനാഥൻ ആരോപിച്ചിരുന്നു. നേരത്തെ തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് യു.ഡി.എഫ്. പ്രഖ്യാപിച്ചെങ്കിലും അതിനെ പിന്തുണയ്ക്കുന്നതിൽ എൽ.ഡി.എഫ്. തീരുമാനമെടുത്തിരുന്നില്ല.
കൊച്ചി: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലർട്ട്. ചൊവ്വാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് പ്രവചനം. 24 മണിക്കൂറിൽ 115.6 മി.മി മുതൽ 204.4 മി.മി വരെ മഴ ലഭിച്ചേക്കും. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. അതേസമയം,
ആലപ്പുഴ: പ്രാദേശിക അവധിയില്ലാതെ ചമ്പക്കുളം മൂലം ജലോത്സവം ഇന്ന്. ഏഴു ചുണ്ടൻവള്ളങ്ങളടക്കം 14 കളിവള്ളങ്ങളാണ് ജലമേളയിൽ മാറ്റുരയ്ക്കുന്നത്. ഉച്ചയ്ക്ക് രണ്ടിന് കളക്ടർ ഷാജി വി. നായർ പതാകയുയർത്തുന്നതോടെ ചടങ്ങുകൾക്കു തുടക്കമാകും. തുടർന്നുനടക്കുന്ന സമ്മേളനം മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. റെജി ചെറിയാൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. ജലോത്സവത്തിന് പ്രാദേശിക അവധി വേണമെന്ന ആവശ്യം കുട്ടനാട് എംഎൽഎ റെജി ചെറിയാൻ നിയമസഭയിൽ ഉന്നയിച്ചതുമായി ബന്ധപ്പെട്ട് അടുത്തിടെ വള്ളംകളി വാർത്തയായിരുന്നു. വള്ളംകളി നടക്കുന്ന ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക
മൈസൂരു: യുവതിയെ വീട്ടിൽ കാണാൻചെന്ന ആൺസുഹൃത്തിനെ യുവാവ് വെട്ടിയതിനെത്തുടർന്ന് ഗുരുതരപരിക്ക്. ചിക്കമഗളൂരു ജില്ലയിലെ ബലേഹൊന്നൂരിലാണ് സംഭവം. ഹൂവിനഹക്ലുവിലെ അരുൺ കുമാറിനാണ് (35) വടിവാൾകൊണ്ട് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റത്. ഭർത്താവിൽനിന്ന് വേർപിരിഞ്ഞ് ബലേഹൊന്നൂരിൽ താമസിക്കുന്ന സ്ത്രീയുമായി അരുൺ കുമാർ കഴിഞ്ഞ ഒരുവർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ, അരുൺ അറിയാതെ യുവതിക്ക് ഹുയിഗെരെ നിവാസിയായ ശേഷഗിരി എന്ന യുവാവുമായും അടുപ്പമുണ്ടായിരുന്നു.. ഇക്കാര്യം അരുണിന് അറിയിലായിരുന്നു . വ്യാഴാഴ്ച രാത്രി അരുൺ യുവതിയെ കാണാനായി അവരുടെ വീടിന് സമീപത്തെത്തി. ഈ സമയം ശേഷഗിരിയും
സ്വർണ വിലയിൽ കനത്ത ഇടിവുണ്ടാകുമെന്ന ഭീതിയിൽ കുടുംബങ്ങൾ വൻതോതിൽ സ്വർണം വിറ്റഴിക്കുന്നു. ബുള്ളിയൻ ആൻഡ് ജുവല്ലേഴ്‌സ് അസോസിയേഷന്റെ കണക്കുപ്രകാരം 50,000 കിലോഗ്രാം (50 ടൺ) സ്വർണമാണ് ഏപ്രിൽ-ജൂൺ പാദത്തിൽ വിറ്റത്. മുൻ വർഷത്തേക്കാൾ 43 ശതമാനം കൂടുതലാണിത്. സംസ്ഥാനത്ത് സ്വർണ വില റെക്കോഡ് ഉയരമായ 1.20 ലക്ഷം നിലവാരത്തിലെത്തിയിരുന്നു. സ്വർണ വില ഇനിയും കുറഞ്ഞേക്കുമെന്ന ഭീതിയാണ് വില്പനയ്ക്ക് പിന്നിൽ. നിലവിൽ സംസ്ഥാനത്ത് പവന് 1.05 ലക്ഷം രൂപ നിലവാരത്തിലാണ് സ്വർണ വില. പരമ്പരാഗത രീതിയിൽനിന്ന് മാറി സ്വർണത്തിന്റെ
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡൽഹിയിൽനിന്നു കേരളത്തിലേക്കുള്ള വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ നടപടി. ഡൽഹിയിലെ കേരള ഹൗസിലെ പ്രോട്ടക്കോൾ ഓഫീസറെ സസ്പെൻഡ് ചെയ്തു. പ്രോട്ടോക്കോൾ ഓഫീസർ ശ്രീമുകാറിനെതിരേയാണ് നടപടി. കാരണംകാണിക്കൽ നോട്ടീസിന് മറുപടി ലഭിച്ചശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം. ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2.50-നുള്ള ഡൽഹി-കോഴിക്കോട് ഇൻഡിഗോ വിമാനത്തിലാണ് പിണറായി യാത്രചെയ്യേണ്ടിയിരുന്നത്. കേരള ഹൗസിൽനിന്ന് ഒന്നരയോടെ തിരിച്ച പിണറായി 2.05-ന് വിമാനത്താവളത്തിലെത്തിയിരുന്നു. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ അദ്ദേഹം വിമാനത്താവളത്തിൽ എത്തിയകാര്യം ഒപ്പമുണ്ടായിരുന്ന പ്രോട്ടക്കോൾ ഓഫീസർ ഇൻഡിഗോ










