BREAKING NEWS രാഷ്ട്രീയ സസ്‌പെന്‍സ് ത്രില്ലർ സിനിമ പോലെ ഒടുവില്‍ ആ ഒസ്യത്ത് പോര് അവസാനിക്കുന്നു; ‘ദേവി ഫാര്‍മ’ ബാലഗോപാലിന്റെ മധ്യസ്ഥത ! കൊട്ടാരക്കര കോടതിയില്‍ നാടകീയ ഒത്തുതീര്‍പ്പ്; അണിയറയില്‍ ചരടു വലിച്ച് പ്രമുഖ വക്കീല്‍; ഇനി മുൻ മന്ത്രി ഗണേശനും സഹോദരിമാരും ഒന്ന്, ആർ.ബി. പിള്ളയുടെ കുടുംബത്തിൽ നിന്ന് സന്തോഷ വാർത്ത !

എസ്. നിരഞ്ജൻ തിരുവനന്തപുരം: ലോകം കണ്ട മികച്ച രാഷ്ട്രീയ സസ്‌പെന്‍സ് ത്രില്ലര്‍ സിനിമകളെ വെല്ലുന്നതായിരുന്നു കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും ഇതിഹാസ താരം ആര്‍.ബാലകൃഷ്ണപിള്ളയുടെ മക്കള്‍ തമ്മിലുള്ള സ്വത്തിനായുള്ള പോര്  മികച്ച സിനിമാ ത്രില്ലര്‍ പോലെ അത് അവസാനിക്കുന്നു. ഈ തർക്കം അവസാനിപ്പിക്കാന്‍ സിനിമാ തിരക്കഥയിൽ കാണുന്നത് പോലെ നായകന്റെ സുഹൃത്ത് അവതരിക്കുന്നു.  ദൈവം  നേരിട്ട് വന്നിറങ്ങി മധ്യസ്ഥത വഹിച്ചാല്‍ പോലും തീരാത്ത, അത്രയും കലുഷിതമായ ഒസ്യത്ത് തര്‍ക്കം രമ്യമായി ഗണേഷ്‌കുമാറിന്റെ ഉറ്റ സുഹൃത്ത് ദേവി ഫാര്‍മ ഉടമയും

ബ്ലെയ്ഡ് സമരത്തിൽ പോലീസ് നടപടി; എസ്എഫ്ഐയ്ക്ക് കടുത്ത തിരിച്ചടി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ സമരസ്ഥലത്ത് ബ്ലെയ്ഡുകൾ കണ്ടെത്തിയ സംഭവത്തിൽ എസ്.എഫ്.ഐ. പ്രവർത്തകരെ പൂട്ടാൻ പോലീസ്. എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമടക്കം പ്രതികളായ കേസിൽ നാലുപേരെ ഇതുവരെ പിടികൂടുകയുണ്ടായി . ജില്ലാസെക്രട്ടറി എ.എ. നന്ദൻ, ജില്ലാസെക്രട്ടേറിയറ്റ് അംഗം അബിൻ രത്‌ന എന്നിവർ കഴിഞ്ഞ ദിവസമാണ് പിടിയിലായത്. എസ്.എഫ്.ഐ. സംസ്ഥാനപ്രസിഡന്റ് എം. ശിവപ്രസാദ്, സംസ്ഥാനസെക്രട്ടറി പി.എസ്. സഞ്ജീവ് എന്നിവരടക്കം പത്തുപേരും കണ്ടാലറിയാവുന്ന നൂറിലേറെപ്പേരാണ് കേസിലെ പ്രതികൾ. പ്രധാനപ്രതികളെയെല്ലാം അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. മാർച്ചിനിടെ ബ്ലേഡുകൾ ഉപയോഗിച്ച് പോലീസിന്റെ ബാരിക്കേഡ്

എക്സാലോജിക് കേസിൽ വൻ തിരിവ്: അന്വേഷണ വലയിൽ മന്ത്രി മുഹമ്മദ് റിയാസും; അക്കൗണ്ടുകൾ പരിശോധിക്കും!

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം മുഖ്യമന്ത്രിയുടെ മകൾ വീണ തൈക്കണ്ടിയിലിന്റെ ഭർത്താവും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസിലേക്കും വ്യാപിപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). വീണയ്ക്ക് സിഎംആർഎല്ലിൽനിന്ന് കിട്ടിയ പണം എങ്ങനെയൊക്കെ വിനിയോഗിച്ചു എന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇഡിയുടെ നീക്കം. മുൻമുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് സിഎംആർഎല്ലിൽനിന്ന് 2.78 കോടി രൂപ ലഭിച്ചിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ രേഖകൾ ഹാജരാക്കാൻ വീണയ്ക്ക് കഴിഞ്ഞിട്ടില്ല. രണ്ടുതവണ വീണയെ ഇഡി ചോദ്യം ചെയ്തെങ്കിലും നൽകിയ മൊഴികളിൽ പൊരുത്തക്കേടുകളുണ്ട്. ലഭിച്ച പണം

മിന്‍ഹാജ് ആലം പുതിയ ആഭ്യന്തര സെക്രട്ടറി: ഭരണതലത്തില്‍ വന്‍ അഴിച്ചുപണി

തിരുവനന്തപുരം: മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ മിന്‍ഹാജ് ആലത്തെ പുതിയ ആഭ്യന്തര വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. നിലവില്‍ ഫോറസ്റ്റ് & വൈല്‍ഡ് ലൈഫ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു. ക്രമസമാധാന പാലനത്തിലും ഭരണനിര്‍വഹണത്തിലും അതീവ പ്രാധാന്യമുള്ള ആഭ്യന്തര വകുപ്പിന്റെ തലപ്പത്തേക്ക് മിന്‍ഹാജ് ആലം എത്തുന്നതോടെ വലിയ മാറ്റങ്ങളാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 1996 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ മിന്‍ഹാജ് ആലം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയമുള്ള വ്യക്തിത്വമാണ്. കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വിഴിഞ്ഞത്തിന് ആഗോള കുതിപ്പ്; അദാനിയുമായി കൈകോർത്ത് ഷിപ്പിംഗ് ഭീമൻ എം.എസ്.സി ഗ്രൂപ്പ്, 13,000 കോടിയുടെ മെഗാ നിക്ഷേപം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് കൂടുതൽ വിദേശ നിക്ഷേപത്തിന് വഴിയൊരുങ്ങുന്നു. അദാനി പോർട്ടിൽ എം.എസ്.സി ഗ്രൂപ്പ് 13,000 കോടി രൂപയുടെ നിക്ഷേപം നടത്തും. ഏതാണ്ട് 27,000 കോടി രൂപയുടെ പദ്ധതികൾക്കാണ് ഇതോടെ തുടക്കംകുറിക്കുക . പുതിയ ധാരണ അനുസരിച്ച് എം.എസ്.സി ഗ്രൂപ്പിന്റെ കണ്ടെയ്‌നർ ടെർമിനൽ പ്രവർത്തന-നിക്ഷേപ വിഭാഗമായ TIL, വിഴിഞ്ഞം തുറമുഖത്തിന്റെ കൺസഷനയർ കമ്പനിയായ എവിപിപിഎല്ലിൽ 49% ഓഹരി സ്വന്തമാക്കും. തന്ത്രപ്രധാനമായ ഈ സഹകരണം ഇന്ത്യൻ തുറമുഖ അടിസ്ഥാനസൗകര്യ മേഖലയിലെ ഏറ്റവും വലിയ വിദേശ സ്വകാര്യ നിക്ഷേപമാകും. ഇതോടെ

നിയന്ത്രണംവിട്ട സ്വകാര്യ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് പാഞ്ഞുകയറി; അഞ്ചുപേർക്ക് പരിക്ക്

പഴയന്നൂർ (തൃശ്ശൂർ): വാഴക്കോട്-പ്ലാഴി സംസ്ഥാന പാതയിൽ കായാംപൂവം ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് സ്വകാര്യബസ് പാഞ്ഞുകയറി വിദ്യാർഥി അടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. തിരുവില്വാമല-തൃശ്ശൂർ റൂട്ടിലോടുന്ന ഷാസ് ബസാണ് ചൊവ്വാഴ്ച രാവിലെ എട്ടരയോടെ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാരായ പഴയന്നൂർ വടക്കേത്തറ കിഴിവീട്ടിൽ ശ്രീലക്ഷ്മി (27), പ്ലാഴി സ്വദേശി രേഷ്‌മ (32), ചൂലന്നൂർ സ്വദേശി കൃപന്യ (30) എന്നിവർക്ക് പരിക്കേറ്റു. ജോലിയ്ക്ക് പോകാനായി ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഇരിക്കുകയായിരുന്ന കൊണ്ടാഴി പാറമേൽപ്പടി പാറോല വീട്ടിൽ പ്രവിത (34), അകമ്പാടത്ത് കീർത്തിയിൽ സൗമ്യ

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

തിരുവനന്തപുരം : ക്രിക്കറ്റ് കോച്ചിങ്ങിനായി വന്ന വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ച് ആയ പ്രതി വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം (40)നെ നാലാമത്തെ കേസിൽ ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു .ഏഴ് വർഷം അനുഭവിച്ചാൽ മതി. മൂന്ന് കേസിലെയും ശിക്ഷ കാലാവധിക്ക് ശേഷമേ ഈ കേസിലെ ശിക്ഷ ആരംഭിക്കുകയുള്ളൂ എന്നും വിധിന്യായത്തിൽ

സുഗതനെതിരേ നടപടിയെടുക്കാൻ മേയർക്ക് നിയമപരമായ അധികാരമില്ല- വി.വി.രാജേഷ്

തിരുവനന്തപുരം: കേസിൽ പ്രതിയായ വ്യക്തിക്കെതിരെ നടപടിയെടുക്കാൻ മേയർക്ക് നിയമപരമായ അധികാരമില്ലെന്ന് ബി.ജെ.പി. നേതാവും  തിരുവനന്തപുരം മേയറുമായ വി.വി. രാജേഷ്. മുൻസിപ്പൽ ആക്ട് പ്രകാരമോ ജനപ്രാതിനിധ്യനിയമം വഴിയോ മാത്രമേ മേയർക്ക് പ്രവർത്തിക്കാൻ കഴിയൂ. തന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യങ്ങളിൽ ഇടപെടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ഒപ്പിടാനായി നൽകിയ അറ്റൻഡൻസ് രജിസ്റ്റർ ചില കൗൺസിലർമാർ തട്ടിയെടുത്ത് പ്രദർശിപ്പിച്ചതാണ് സംഘർഷത്തിന് തുടക്കമിട്ടത്. ഇത് പബ്ലിക് ഡോക്യുമെന്റ് ആണെന്നും അതിൽ മറച്ചുവെക്കാൻ ഒന്നുമില്ലെന്നും രാജേഷ് പറഞ്ഞു. ബഹളത്തിനിടയിൽ ബുക്കിന് മുകളിലേക്ക്

ശബരിമല സ്വർണക്കൊള്ളക്കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിനെയും ഭരണസമിതിയെയും പ്രത്യേക അന്വേഷണ സംഘം പ്രതിചേർത്തു. സ്വർണക്കൊള്ളയിൽ പ്രതിയാകുന്ന രണ്ടാമത്തെ പ്രസിഡന്റും ഭരണസമിതിയുമാണ്. മുൻ ദേവസ്വം പ്രസിഡന്റ് പത്മകുമാറിനെയും ഭരണസമിതിയെയും എസ്ഐടി നേരത്തെ പ്രതിയാക്കിയിരുന്നു. പ്രതിപട്ടിക വിപുലപ്പെടുത്തുമെന്ന് എസ്ഐടി ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. സ്വർണക്കൊള്ളയിൽ രണ്ടു കേസുകളാണ് നിലവിലുള്ളത്. കട്ടിളപാളിയിലെയും ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം കടത്തിയ കേസുകളുമാണവ. മൂന്നാമത് ഒരു കേസ് റജിസ്റ്റർ ചെയ്യാനാണ് എസ്ഐടി തീരുമാനം. വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ്

മുഹറം റാലിയിലെ കൂട്ടക്കൊലാ ശ്രമം: വിഷഗുളിക വിതരണം ചെയ്തത് ഭാര്യ വിട്ടുപോയതിന്റെ പ്രതികാരത്തിലെന്ന് പ്രതി

മുംബൈ: ദക്ഷിണ മുംബൈയിൽ ഷിയാ സമൂഹത്തിന്റെ മുഹറം റാലിയിൽ പങ്കെടുത്തവരെ വിഷംകൊടുത്തു കൊല്ലാൻ ശ്രമിച്ച യുവാവ് കഴിഞ്ഞദിവസം പിടിയിലായിരുന്നു. വേദന സംഹാരികളെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പുണെ സ്വദേശിയായ ഫയാസ് പ്രേംജി വിഷ ഗുളികകൾ വിതരണം ചെയ്തത്. രണ്ട് വർഷം മുൻപ് ഭാര്യ ഉപേക്ഷിച്ചു പോയതിനെത്തുടർന്ന് ‘ലോകത്തോട് പ്രതികാരം ചെയ്യാൻ’ ആഗ്രഹിച്ചുവെന്നും ഇതിന്റെ ഭാഗമാണ് ഇത്തരത്തിലൊരു ക്രൂരകൃത്യത്തിന് ഒരുങ്ങിയതെന്നും ഇയാൾ പറഞ്ഞതായി പോലീസ് പറഞ്ഞു . മുഹറം ഘോഷയാത്രയിൽ പങ്കെടുത്ത പലരും ഇയാൾ നൽകിയ ഗുളികകൾ കഴിച്ചതായി പോലീസ് വ്യക്തമാക്കി