കൊച്ചി : കശുവണ്ടി വികസന കോർപ്പറേഷനിലെ 500 കോടി രൂപയുടെ വൻ അഴിമതിക്കേസിൽ ഒടുവിൽ നിർണ്ണായക വഴിത്തിരിവ്. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റും കോർപ്പറേഷൻ മുൻ ചെയർമാനുമായ ആർ. ചന്ദ്രശേഖരൻ, മുൻ എംഡി കെ.എ. രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐയ്ക്ക് സർക്കാർ അനുമതി നൽകി. ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായ രൂക്ഷവിമർശനത്തിന് ഒടുവിലാണ് സർക്കാരിന്റെ ഈ നിർണ്ണായക നടപടി. മുൻപ് സിബിഐ കുറ്റപത്രം സമർപ്പിച്ചിട്ടും പ്രോസിക്യൂഷൻ അനുമതി ലഭിക്കാത്തതിനാൽ വിചാരണ നേരിടാതെ നിന്നിരുന്ന പ്രതികളാണ് ഇതോടെ നിയമത്തിന് മുന്നിലേക്ക് വരുന്നത്.
ഭൂട്ടാന്‍ വിലാസത്തില്‍ ആഡംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസില്‍ പ്രമുഖ ചലച്ചിത്ര താരം ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം നടന്ന പ്രാഥമിക ചോദ്യം ചെയ്യലില്‍ താരം നല്‍കിയ മൊഴികള്‍ കസ്റ്റംസ് പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് ഒടുവില്‍ പുറത്തുവരുന്ന സൂചനകള്‍. കസ്റ്റംസ് ആസ്ഥാനത്ത് വെച്ച് ഏഴ് മണിക്കൂറോളമാണ് ദുല്‍ഖര്‍ സല്‍മാനെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. വാഹനങ്ങള്‍ താന്‍ നിയമപരമായാണ് വാങ്ങിയതെന്നും ഇതിന് പിന്നില്‍ കള്ളക്കടത്തോ നികുതി വെട്ടിപ്പോ നടന്നിട്ടുണ്ടെന്ന കാര്യം തനിക്ക്
ആലപ്പുഴ: തങ്ങളുടെ മുന്നറിയിപ്പുകൾ നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ (എൻഎച്ച്എഐ) അവഗണിച്ചതിനാലാണ് ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ടതെന്ന് ജലഅതോറിറ്റി. നിർമ്മാണം തുടങ്ങുംമുമ്പ് കുടിവെള്ള പൈപ്പുകൾ മാറ്റണമെന്ന് നിർദേശിച്ചിരുന്നു എന്നും ഇക്കാര്യം എൻഎച്ച്എഐ കരാറുകാരൻ ഗൗരവമായി എടുത്തില്ലെന്നുമാണ് ജലഅതോറിറ്റി എൻജിനീയർ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞത്. ഇനിയും അഞ്ചിടങ്ങളിൽ ഇത്തരത്തിൽ വൻ അപകട സാദ്ധ്യതയുണ്ടെന്നും അതിനാൽ അടിയന്തരമായി പൈപ്പുകൾ മാറ്റിസ്ഥാപിക്കണമെന്ന മുന്നറിയിപ്പ് നൽകി. പദ്മാക്ഷി കവല, വയലാർ കവല, തങ്കി കവല, തിരുവിഴ കവല, കണിച്ചുകുളങ്ങര എന്നിവിടങ്ങളിലാണ് അപകസാദ്ധ്യത
തിരുവനന്തപുരം: കേരളത്തിൽ വ്യാപകമായി നടക്കുന്ന വൻ അവയവ കച്ചവടത്തെയും വ്യാജരേഖനിർമാണത്തെയും കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഉത്തരവിറക്കി ആഭ്യന്തരവകുപ്പ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക നിർദേശപ്രകാരമാണ് ഉന്നതതല അന്വേഷണ സംഘത്തെ രൂപീകരിച്ചത്. എറണാകുളം റൂറൽ എസ്പി കെ.എസ്. സുദർശനായിരിക്കും അന്വേഷണ സംഘത്തെ നയിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ നടത്തിയ വ്യാപകമായ റെയ്ഡിനെ തുടർന്ന് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്യുകയും, റാക്കറ്റിന്റെ മുഖ്യ ഇടനിലക്കാരൻ മുഹമ്മദ് നജീബ്, ഭാര്യ റഷീദ, സഹായികളായ സിനോജ്, ആസിഫ് എന്നിവർ
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിലുണ്ടായ തർക്കത്തിൽ പൊലീസ് ഉദ്യോഗസ്ഥരടക്കം പതിനൊന്നുപേർക്ക് പരിക്ക്. തടയാനെത്തിയ ജയിൽ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇന്നലെ ഉച്ചയോടെ സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിലായിരുന്നു സംഭവം. തടവുകാർ തമ്മിൽ ഏറ്റുമുട്ടിയതിനിടെ മലപ്പുറം സ്വദേശിയായ ജലാലുദ്ദീൻ സ്വന്തം ശരീരത്തിൽ ബ്ലെയ്ഡ് ഉപയോഗിച്ച് മുറിവുകൾ ഉണ്ടാക്കിയിരുന്നു. ഇതറിഞ്ഞ ജയിൽ ഉദ്യോഗസ്ഥർ ഉടൻതന്നെ സംഭവ സ്ഥലത്തെത്തിയിരുന്നു. ഇതോടെ തടവുകാരെല്ലാം ഉദ്യോഗസ്ഥർക്ക് നേരെ തിരിയുകയായിരുന്നു.സംഘർഷത്തിൽ പ്രിസൺ
തിരുവനന്തപുരം: ലഹരിവിരുദ്ധ ജനകീയ മുന്നേറ്റമായ ഓപ്പറേഷൻ തൂഫാന് കൂടുതൽ കരുത്തേകിക്കൊണ്ട് മലയാള സിനിമയിൽ ആദ്യമായി ഒരു സിനിമയുടെ മുഴുവൻ താരങ്ങളും അണിയറപ്രവർത്തകരും ‘തൂഫാൻ വാറിയേഴ്‌സ്’ ആയി പ്രതിജ്ഞയെടുക്കുന്നു. ജൂലായ് 2ന് രാവിലെ 10ന് ചിത്രാഞ്ജലിയിൽ നടക്കുന്ന ചടങ്ങ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനം എന്ന ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരുമാണ് തൂഫാൻ വാറിയർമാരായി ലഹരിക്കെതിരെ പോരാട്ടത്തിനിറങ്ങുന്നത്. സൈജു കുറുപ്പിനൊപ്പം ചിത്രത്തിന്റെ സംവിധായകൻ രാജേഷ് നായർ, നിർമ്മാതാവ് അജിത്ത് വിനായക്, തിരക്കഥാകൃത്ത്
തിരുവനന്തപുരം: കേരള നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ധനബില്ല് പാസാക്കി. സർക്കാർ അവതരിപ്പിച്ച ഔദ്യോഗിക ഭേദഗതികളോടെയാണ് ബില്ലിന് സഭ അംഗീകാരം നൽകിയത്. ബില്ലിലെ വിവിധ വകുപ്പുകളിന്മേൽ വോട്ടെടുപ്പ് നടന്നപ്പോൾ പ്രതിപക്ഷ അംഗങ്ങൾ ആരും തന്നെ സഭയിൽ ഹാജരായിരുന്നില്ല. ഔദ്യോഗിക ഭേദഗതികൾ ഒന്നൊന്നായി അവതരിപ്പിക്കുകയും അവ ശബ്ദവോട്ടോടെ സഭ അംഗീകരിക്കുകയുമായിരുന്നു. ബജറ്റിലെ നികുതി നിർദ്ദേശങ്ങൾ ഒളിച്ചുകടത്തിയെന്ന പ്രതിപക്ഷ ആരോപണങ്ങളെ മുഖ്യമന്ത്രി വിഡി സതീശൻ തള്ളി. ഈ വിഷയം ഫിനാൻസ് ബില്ലിൽ ഒളിച്ചുകടത്തിയതല്ലെന്നും മറിച്ച് ബജറ്റിൽ തന്നെ അവതരിപ്പിച്ച ടാക്സ് നിർദ്ദേശമാണെന്നും
തിരുവനന്തപുരം: ചിറയിൻകീഴിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് കാപ്പ കേസ് പ്രതിയുടെ മൃതദേഹമെന്ന് പൊലീസിന്റെ നിഗമനം . വിവിധ കേസുകളിൽ പ്രതിയായ മിന്നൽ ഫൈസലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആളൊഴിഞ്ഞ പുരയിടത്തിലെ ചെറിയ കെട്ടിടത്തിനുള്ളിൽ കണ്ടെത്തിയ മൃതദേഹത്തിന് നാല് ദിവസം പഴക്കമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പ്രദേശത്ത് നിന്ന് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു . അടുത്തിടെയാണ് ഫൈസൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. കാപ്പ കേസ് പ്രതിയായതിനാൽ ഫൈസലിനെ ആരെങ്കിലും കൊലപ്പെടുത്തിയതാണോ എന്നതുൾപ്പെടെ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. ഫോറൻസിക്
തിരുവനന്തപുരം : മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയിരുന്ന മൂന്ന് വർഷത്തെ വിലക്ക് പിൻവലിക്കാൻ തീരുമാനം.ഇന്ന് ചേർന്ന കെ .സി. എ യുടെ സ്പെഷ്യൽ ജനറൽ ബോഡി യോഗത്തിന്റേതാണ് തീരുമാനം. കേരള ക്രിക്കറ്റ് അസോസിയേഷന് അപകീർത്തി വരുത്തുന്ന തരത്തിൽ ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ പരാമർശങ്ങൾ നടത്തിയതിന്റെ പേരിലാണ് ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കിയിരുന്നത്. കെ സി എ യുടെ ഈ നടപടിക്കെതിരെ ശ്രീശാന്ത് തിരുവനന്തപുരം മുൻസിഫ് കോടതിയിൽ ഹർജി നൽകിയെങ്കിലും കോടതി ഹർജി
ന്യൂഡൽഹി: ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയിൽ ബസ് അപകടത്തിൽപെട്ട് ഏഴ് പേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാജസ്ഥാനിലെ ദൗസയ്ക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. സ്ലീപ്പർ ബസ്സ് ട്രെയിലർ വാഹനവുമായി കൂട്ടിയിടിച്ച് തീപ്പിടിച്ച് പൊട്ടിത്തെറിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് . അർധരാത്രി രണ്ടരയോടെയായിരുന്നു അപകടം. ഋഷികേശിൽനിന്ന് മധ്യപ്രദേശിലെ ഇന്ദോറിലേക്ക് പോവുന്ന ബസ് ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് വാഹനത്തിനും തീപ്പിടിച്ചു. ഇടിയുടെ ആഘാതത്തിൽ സ്ലീപ്പർ ബർത്തിൽ കിടന്നിരുന്നവർ താഴേക്ക് വീണു. വീഴ്ചയിലാണ് രണ്ട് പേർ മരണപ്പെട്ടത്. പൊള്ളലേറ്റാണ് അഞ്ച്










