അരൂരിൽ വൻ അപകടം വഴിമാറിയത് തലനാരിഴയ്ക്ക്; വീടിന് മുകളിൽ തകർന്നുവീണത് പുകക്കുഴൽ

അരൂർ: ആലപ്പുഴ അരൂരിലെ പൊതുശ്മശാനത്തി(ശാന്തി ഭൂമി)ലെ കൂറ്റൻ പുകക്കുഴൽ സമീപത്തെ വീടിനു മുകളിലേക്ക് തകർന്നു വീണു. ബുധനാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടം സംഭവിച്ചത്. വേഴക്കാട്ട് തിലകൻ എന്നയാളുടെ വാർക്ക വീടിന് മുകളിൽ നിർമിച്ചിരുന്ന ട്രസ് വർക്കിന് മുകളിലേക്കാണ് പുകക്കുഴൽ വീണത് . ആർക്കും പരിക്കേൽക്കാത്തത് വലിയ ആശ്വാസമായി. ഇരുമ്പിൽ നിർമ്മിച്ച ഏകദേശം 30 മീറ്റർ നീളമുള്ള പുകക്കുഴലാണ് തകർന്നു വീണത്. പുകക്കുഴലിന്റെ അടിഭാഗം ദ്രവിച്ചു ദുർബലമായതാണ് അപകടത്തിന് കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. തകരാറുകൾ മൂലം കഴിഞ്ഞ

തുരങ്കപ്പാതയ്ക്ക് വഴിതുറക്കാന്‍ ദുരന്തനിവാരണ അതോറിറ്റിയെ നോക്കുകുത്തിയാക്കി; ഐ.ഐ.ടി. പഠന നിര്‍ദേശം തള്ളി അന്നത്തെ ചീഫ് സെക്രട്ടറി; വയനാട് ദുരന്തത്തിന് ഉത്തരവാദി ജയതിലകോ?

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിച്ചു വേട്ടയാടുന്ന വയനാടിനെ വീണ്ടുമൊരു വന്‍ വിപത്തിലേക്ക് തള്ളിവിട്ടുകൊണ്ട്, വിവാദമായ ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി ഇരട്ട തുരങ്കപ്പാതയ്ക്ക് വഴിവിട്ട് അനുമതി നല്‍കാന്‍ നീക്കം നടന്നതായി ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കടുത്ത പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ ശാസ്ത്രീയ പഠനങ്ങള്‍ വേണമെന്ന വിദഗ്ദ്ധരുടെ മുന്നറിയിപ്പുകള്‍ പൂര്‍ണ്ണമായി അവഗണിച്ച്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചിറകരിഞ്ഞ അന്നത്തെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ നടപടികളാണ് ഇപ്പോള്‍ വന്‍ വിവാദത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. ദുരന്തസാധ്യത മുന്‍കൂട്ടി

72 വർഷത്തിനിടെ ആദ്യമായി ! സ്വിറ്റ്‌സർലൻഡ് ക്വാർട്ടറിൽ

വാൻകൂവർ: നിശ്ചിത സമയത്തും അധിക സമയത്തും ഗോൾരഹിതമായ മത്സരത്തിനൊടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കൊളംബിയയെ കീഴടക്കി സ്വിറ്റ്‌സർലൻഡ് ക്വാർട്ടറിൽ. ഷൂട്ടൗട്ടിൽ 4-3 എന്ന സ്‌കോറിനായിരുന്നു സ്വിസ്സ് ടീമിന്റെ വിജയം. ശനിയാഴ്ച മിസൗറിയിലെ കാൻസാസ് സിറ്റിയിലുള്ള ആരോഹെഡ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയാണ് സ്വിറ്റ്‌സർലൻഡിന്റെ എതിരാളികൾ. 1954-ന് ശേഷം ആദ്യമായാണ് സ്വിറ്റ്സർലൻഡ് ലോകകപ്പ് ക്വാർട്ടറിൽ കടക്കുന്നത്. ഷൂട്ടൗട്ടിൽ സ്വിറ്റ്‌സർലൻഡിനായി ഗ്രാനിറ്റ് ഷാക്ക, സെക്കി അംദുനി, സെഡ്രിക് ഇറ്റെൻ, റൂബൻ വാർഗാസ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ

അരുൺകുമാറിനെ മാറ്റി ഐ.എച്ച്.ആർ.ഡിക്ക് പുതിയ ഡയറക്ടർ

തിരുവനന്തപുരം : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് (ഐഎച്ച്‌ആർഡി) ഡയറക്ടർ സ്ഥാനത്തുനിന്ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ അരുൺകുമാറിനെ മാറ്റി ഉത്തരവായി. പകരം ഐ.എച്ച്.ആർ.ഡിക്ക് കീഴിലുള്ള പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പലായ പ്രൊഫസർ എം.വി രാജേഷിനെ പുതിയ ഡയറക്ടറായി നിയമിച്ചു. മൂന്ന് വർഷം മുൻപാണ് അരുൺകുമാറിന് ഐ.എച്ച്.ആർ.ഡി ഡയറക്ടറുടെ ഇൻ ചാർജ് ചുമതല നൽകുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ യോഗ്യതയെയും നിയമനത്തെയും ചോദ്യം ചെയ്തുകൊണ്ട് തുടക്കം മുതൽ തന്നെ നിരവധി പരാതികൾ ഉയർന്നിരുന്നു. ഈ

രാഷ്ട്രീയ തർക്കങ്ങളിലേക്ക് സുപ്രീം കോടതിയെയെ എന്തിനാണ് വലിച്ചിഴയ്ക്കുന്നത്? ഡി.എം.കെക്ക് കോടതിയുടെ കടുത്ത വിമർശനം; വിജയ്‌ക്കെതിരെയുള്ള ഹർജി പിൻവലിച്ചു

ന്യൂഡൽഹി: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ഡി.എം.കെ സമർപ്പിച്ച ഹർജി പരിഗണിക്കവെ കടുത്ത വിമർശനവുമായി സുപ്രീം കോടതി. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിജയ്‌യുടെ പ്രസംഗങ്ങളും സന്ദർശനങ്ങളും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഡി.എം.കെ ഹർജി നൽകിയത്. രാഷ്ട്രീയ വിയോജിപ്പുകളിലേക്ക് കോടതിയെ വലിച്ചിഴയ്ക്കരുതെന്ന് വ്യക്തമാക്കിയ ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, അലോക് ആരാധ് എന്നിവരടങ്ങിയ ബെഞ്ചാണ് , ഹർജിയിൽ വിമർശനം ഉയത്തിയത്. ഒരു മുഖ്യമന്ത്രി എന്ത് ചെയ്യണമെന്ന് സുപ്രീം കോടതി നിർദേശിക്കണമെന്നാണോ നിങ്ങൾ ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. മുഖ്യമന്ത്രി വിജയ് ഈ കേസിൽ

വയനാട് തുരങ്കപാത മണ്ണിടിച്ചിൽ: നിർമാണച്ചുമതലയുണ്ടായിരുന്ന എഞ്ചിനീയർ ഉൾപ്പെടെയുള്ളവരെ കാണാതായി

കൽപ്പറ്റ: കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിനെത്തുടർന്ന് പ്രദേശം അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. നിർമാണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും തൊഴിലാളികളും ഉൾപ്പെടെ ആറുപേരെ കാണാതായതായാണ് വിവരം. കനത്ത മഴയെത്തുടർന്ന് മലയുടെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് ദുരന്തമുണ്ടായത്. കാണാതായവരിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഇൻചാർജ് കൂടിയായ എൻജിനീയർ വിക്രം സിങ് റാണ, സൈറ്റ് എൻജിനീയർ രാഹുൽ ശർമ്മ എന്നിവരുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർക്ക് പുറമെ സൂപ്പർവൈസർ രഞ്ജിത്, സെക്യൂരിറ്റി ഗാർഡ് സൂര്യ, എക്സവേറ്റർ ഓപ്പറേറ്റർ

പി.എസ്.സി പരീക്ഷാ ക്രമക്കേടില്‍ ശുദ്ധികലശം; അന്വേഷണം അഴിമതിക്കാരുടെ പേടിസ്വപ്നം മനോജ് എബ്രഹാമിന്; നിര്‍ണ്ണായക തീരുമാനവുമായി വി.ഡി സതീശന്‍ സര്‍ക്കാര്‍; പിഎസ് സി ക്രമക്കേട് വിജിലന്‍സ് പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം: സംസ്ഥാന പൊതുസേവന കമ്മീഷന്‍ (പി.എസ്.സി) നടത്തിയ വിവിധ പരീക്ഷകളില്‍ വ്യാപക ക്രമക്കേട് നടന്നെന്ന പരാതികളില്‍ അതിശക്തമായ നടപടിയുമായി വി.ഡി സതീശന്‍ സര്‍ക്കാര്‍. യുവജനങ്ങളുടെ ആശങ്ക പരിഹരിക്കാനും പി.എസ്.സിയില്‍ സമഗ്രമായ ശുദ്ധികലശം നടത്താനുമായി അഴിമതിക്കാരുടെ പേടിസ്വപ്നമായ വിജിലന്‍സ് ഡയറക്ടറും ഡി.ജി.പിയുമായ മനോജ് എബ്രഹാമിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രത്യേക വിജിലന്‍സ് സംഘത്തെ അന്വേഷണത്തിനായി സര്‍ക്കാര്‍ നിയോഗിക്കും. പി.എസ്.സി നടത്തുന്ന പരീക്ഷകളുടെ സുതാര്യതയെ ചോദ്യം ചെയ്തുകൊണ്ട് സമീപകാലത്ത് സര്‍ക്കാരിന് തുടര്‍ച്ചയായി ലഭിച്ച ഗുരുതരമായ പരാതികളുടെ പശ്ചാത്തലത്തിലാണ് ഈ നിര്‍ണ്ണായക തീരുമാനം.

കൊയിലാണ്ടിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; 10 പേർക്ക് പരിക്ക്

കൊയിലാണ്ടി: ദേശീയപാതയിൽ കൊയിലാണ്ടി നന്തി മേൽപ്പാലത്തിന് മുകളിൽ രണ്ട് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് ബസ് ഡ്രൈവർമാർക്കും യാത്രക്കാർക്കും ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​’ദേവനന്ദ’, ‘സീയാമോൾ’ എന്നീ സ്വകാര്യ ബസുകളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ സീയാമോൾ എന്ന ബസ് തെറ്റായ ദിശയിൽ വന്നതാണ് അപകടത്തിന് കാരണമായത്. അമിതവേഗതയും ദിശ മാറിയതുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും

കാൻസർ വ്യാജമെന്ന പ്രചാരണങ്ങൾക്ക് ലൈവിലൂടെ മറുപടി നൽകി രേണു സുധി

സോഷ്യൽ മീഡിയ താരം രേണു സുധിക്ക് നേരെയുള്ള സൈബർ ഇടങ്ങളിലെ ക്രൂരമായ വ്യാജ ആരോപണങ്ങൾക്ക് വികാരനിർഭരമായി മറുപടി നൽകി താരം. തനിക്ക് കാൻസർ ബാധിച്ചിട്ടില്ലെന്നും സഹതാപവും ലൈക്കുകളും നേടിയെടുക്കാനുള്ള വെറും ‘അഭിനയം’ മാത്രമാണിതെന്നു പറഞ്ഞ് വേദനിപ്പിച്ചവർക്ക് മുന്നിൽ കണ്ണീരോടെ, തലയിൽ നിന്നും മുടി കൊഴിയുന്ന ദൃശ്യങ്ങൾ ലൈവായി കാണിച്ചാണ് രേണു പ്രതികരിച്ചത്. കഠിനമായ വേദനകൾക്കിടയിലും തന്നെ പിന്തുണയ്ക്കുന്ന പ്രേക്ഷകരുടെ പ്രാർത്ഥനകൾ മാത്രമാണ് മുന്നോട്ടുള്ള കരുത്തെന്നും വ്യാജ പ്രചാരണങ്ങൾ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്നും രേണു സുധി വിഡിയോയിലൂടെ

ഷിമോഗയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

ഷിമോഗ: കർണാടകയിലെ ഷിമോഗയിൽ പത്തു ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി . ഇന്ന് (തിങ്കളാഴ്ച) രാവിലെയാണ് കുഞ്ഞിനെ ആളൊഴിഞ്ഞ ബസ് സ്റ്റോപ്പിൽ ഉപേക്ഷിച്ച നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.​കണ്ടെത്തുമ്പോൾ ശാരീരികമായ ചില അവശതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് കുഞ്ഞിനെ ഉടൻ തന്നെ ഷിമോഗയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി .നിലവിൽ കുഞ്ഞുങ്ങൾക്കുള്ള പ്രത്യേക തീവ്രപരിചരണ വിഭാഗത്തിൽ (ICU) വിദഗ്ധ പരിചരണത്തിലാണ് കുഞ്ഞുള്ളത് . കുഞ്ഞിൻ്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ