എസ്. നിരഞ്ജൻ കൊച്ചി: മലയാള സിനിമയിലെ നടനവൈഭവം മോഹന്‍ലാലിന്റെ പുതിയ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ഫാഷന്‍ ലോകത്തും തരംഗമാകുന്നത്. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ മത്സരം നേരിട്ട് കാണാന്‍ അമേരിക്കയിലെത്തിയ ലാലേട്ടന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. എന്നാല്‍, മത്സരത്തിനൊപ്പം തന്നെ ആരാധകരുടെ ശ്രദ്ധ കവര്‍ന്നത് മോഹന്‍ലാല്‍ ധരിച്ചിരുന്ന വ്യത്യസ്തവും ആഡംബരപൂര്‍ണ്ണവുമായ ഷൂസാണ്.മലയാള സിനിമയിലെ സൂപ്പര്‍ താരത്തിന്റെ കാലില്‍ തിളങ്ങുന്നത് പാദസംരക്ഷണ ലോകത്തെയും ഫാഷന്‍ വിപണിയിലെയും സൂപ്പര്‍ സ്റ്റാറായ ‘ബാലെന്‍സിയാഗ’ (Balenciaga) എന്ന അന്താരാഷ്ട്ര ബ്രാന്‍ഡിന്റെ
തിരുവനന്തപുരം : ഇന്ന് രാത്രി 7 മണിക്ക് ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവിശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്ന് കെഎസ്ഇബി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു . രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ
Latest News, Latest News HD, Special Story
രണ്ടുവര്‍ഷത്തിനുള്ളില്‍ മരണം ഉറപ്പുള്ള ഹൃദ്‌രോഗി; യാചക-സന്യാസിയായി അലയുന്നതിനിടെ ഉത്തരേന്ത്യയില്‍വെച്ച് മരിച്ചുവെന്ന് ഉറപ്പ്; 90നുശേഷം ആരും കണ്ടിട്ടില്ല; ലക്ഷങ്ങള്‍ ചെലവിട്ടിട്ടും ഒരു തുമ്പും കിട്ടിയില്ല; ഇപ്പോള്‍ വീണ്ടും അന്വേഷണത്തില്‍ പൊലീസ് ഉന്നതരില്‍ കടുത്ത ഭിന്നത; ‘സുകുമാരക്കുറുപ്പ് ടൂറിസം’ വീണ്ടും വരുന്നോ!
എം റിജു പിടികിട്ടാപ്പുള്ളി എന്ന വാക്കിന് മലയാളികള്‍ക്ക് അന്നും ഇന്നും എന്നും ഒരു മറുപേരേയുള്ളൂ. അതാണ് സുകുമാരക്കുറുപ്പ്. ദുരൂഹതയുടെ യവനികയ്ക്കുള്ളില്‍ മറഞ്ഞ് നാലുപതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും കേരളാപോലീസിന് ഒരു തീരാ കളങ്കമായി നിലനില്‍ക്കുകയാണ് ഈ കൊടുംകുറ്റവാളി. ഒരു കടങ്കഥ പോലെ തോന്നിക്കുന്ന ആ മനുഷ്യനെക്കുറിച്ചുള്ള അന്വേഷണം ഇപ്പോള്‍ വീണ്ടും നടക്കുകയാണ്. സംസ്ഥാനത്ത് ദീര്‍ഘനാളായി തെളിയപ്പെടാതെ കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിനായി കേരള പോലീസ് നടത്തുന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി സുകുമാരക്കുറുപ്പിന്റെ കേസ് ഫയലുകള്‍ ക്രൈംബ്രാഞ്ച് വീണ്ടും പരിശോധിക്കുന്നത്. ക്രൈംബ്രാഞ്ച് ഐജി
പാലക്കാട്: നാടിനെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ കുറ്റം ഇന്ന് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി പ്രഖ്യാപിച്ചു. 2025 ജനുവരി 27ന് അയൽവാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസും നാട്ടുകാരും ചേർന്ന് മലയിടുക്കുകളിൽ രണ്ട് ദിവസം നീണ്ട വൻ തെരച്ചിൽ നടത്തിയിരുന്നു. ഒടുവിൽ ജനുവരി 28ന് രാത്രി 11 മണിയോടെ പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്നാണ് ചെന്താമരയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
Latest News, Latest News HD
EXCLUSIVE അമരവിളയിലെ സര്‍പ്രൈസ്: സാധാരണക്കാരനായി കാത്തു നിൽക്കുന്ന കനൽ !അഴിമതിക്കാര്‍ക്ക് പേടി സ്വപ്‌നമായി ഈ ഏകനായുള്ള വരവ്; എക്സൈസില്‍ ‘തൂഫാനായി’ ശ്രീറാം സാംബശിവ റാവു; പഴയ എന്‍ജിനീയറുടെ മിന്നലാക്രമണത്തില്‍ വിറച്ച് ചെക്പോസ്റ്റുകള്‍; ലഹരിമുക്തിയിലേക്ക് കേരളത്തെ നയിക്കാന്‍ അതിര്‍ത്തികള്‍ക്ക് ഐ.എ.എസ് കാവലാള്‍
അരുന്ധതി കൃഷ്ണൻ തിരുവനന്തപുരം: മിതഭാഷി, പക്വമായ പെരുമാറ്റം… എന്നാല്‍ ഭരണം കയ്യിലെടുക്കുമ്പോള്‍ അതൊരു അത്യുഗ്രന്‍ കൊടുങ്കാറ്റാണ്! സംസ്ഥാനത്ത് ലഹരിക്കടത്തിനെയും അഴിമതിയെയും തടയാന്‍ എക്സൈസ് വകുപ്പില്‍ പുതിയൊരു യുഗത്തിന് തുടക്കമായിരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഐ.പി.എസ് ഉദ്യോഗസ്ഥരില്‍ നിന്ന് മാറി ഐ.എ.എസ് കേഡറിലേക്ക് എക്സൈസ് കമ്മീഷണര്‍ പദവി തിരിച്ചെത്തിയപ്പോള്‍, ആ കസേരയിലിരിക്കുന്നത് വിപ്ലവാത്മക മാറ്റങ്ങള്‍ക്ക് തുടക്കമിട്ട ശ്രീറാം സാംബശിവ റാവു ഐ.എ.എസ് ആണ്. ആഭ്യന്തര വകുപ്പിന്റെ ‘ഓപ്പറേഷന്‍ തൂഫാന്‍’ അതിര്‍ത്തികളില്‍ കനക്കുമ്പോള്‍, അതിന് എക്സൈസിലൂടെ കനലായി കരുത്തുപകരാന്‍ തനിച്ചെത്തുന്ന ഈ
Latest News, Latest News HD
Exclusive അമേരിക്കന്‍ മണ്ണില്‍ മാസ്സ് എന്‍ട്രിയുമായി മോഹന്‍ലാല്‍; അര്‍ജന്റീനയുടെ ലോകകപ്പ് പോരാട്ടം കാണാന്‍ സ്വകാര്യ ജെറ്റില്‍ പറന്നിറങ്ങി സൂപ്പര്‍ താരം; ഒപ്പമുള്ളത് ബാലഗോപാലും മാധവനും; കൂട്ടുകാര്‍ക്കൊപ്പം ലോകകപ്പ് ആവേശത്തില്‍ ആറാടാന്‍ ലാലേട്ടന്‍; അര്‍ജന്റീനയ്ക്കായി ആര്‍ത്തുവിളിച്ച് ലാലേട്ടന്‍
എസ്. നിരഞ്ജന്‍ ന്യൂയോര്‍ക്ക്: ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം വാനോളമുയരുന്ന അമേരിക്കന്‍ മണ്ണിലേക്ക് മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലും. താന്‍ എന്നും നെഞ്ചിലേറ്റുന്ന അര്‍ജന്റീനയുടെ നിര്‍ണ്ണായകമായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നേരിട്ട് കാണുന്നതിനായാണ് മോഹന്‍ലാല്‍ അമേരിക്കയില്‍ പറന്നിറങ്ങിയത്. സിനിമാ തിരക്കുകള്‍ക്കെല്ലാം താല്‍ക്കാലികമായി അവധി കൊടുത്താണ് താരം തന്റെ പ്രിയപ്പെട്ട ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ഭാഗമാകാന്‍ എത്തിയിരിക്കുന്നത്. വളരെ ലളിതമായ വരവിന് പകരം അതീവ ഗ്ലാമറസായ ശൈലിയിലാണ് മോഹന്‍ലാല്‍ ഇത്തവണ ലോകകപ്പ് വേദികളിലേക്ക് എത്തിയത്. ഒരു സ്വകാര്യ ജെറ്റ് വിമാനത്തിലാണ് താരം
കാസര്‍കോട്: പോലീസിനും ക്രമസമാധാന പാലകര്‍ക്കും മോസ്റ്റ് വാണ്ടഡ് അധോലോക കുറ്റവാളി, എന്നാല്‍ അതിർത്തി മേഖലയിലെ പാവപ്പെട്ട മനുഷ്യർക്ക് അപരമൃതസഞ്ജീവനിയായ സ്വന്തം ‘രാജാവ്’!. കാസര്‍കോട് ജില്ലയിലെയും മഞ്ചേശ്വരം-കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളിലെയും കൗമാരക്കാരും യുവാക്കളും റോള്‍ മോഡലാക്കാന്‍ മൽസരിക്കുന്ന ഉപ്പള കായര്‍ക്കട്ട സ്വദേശി യൂസഫ് സിയ (ജിയ) യഥാർത്ഥത്തിൽ ആരാണ്?. പോലീസ് എന്തിനാണ് സിയയെ തിരയുന്നത്. തെക്കൻ കേരളം അടക്കി ഭരിക്കുന്ന പുത്തൻ പാലം രാജേഷിനെ പോലെയല്ല സിയയെന്നു പോലീസിനും ഭരണകൂടത്തിനും അറിയാം. ദുബായിലും മറ്റു രാജ്യങ്ങളിലും സ്ട്രോങ്ങ് നെറ്റ്
അരുന്ധതി കൃഷ്ണ തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത പ്രഭാവത്തോടെ വാണ ഒരു ഭരണാധികാരി പ്രതിപക്ഷ സ്ഥാനത്തേക്ക് മാറിയപ്പോള്‍ അദ്ദേഹത്തിന്റെ മാധ്യമ പ്രസക്തിക്ക് എന്തുപറ്റി? കഴിഞ്ഞ ദിവസം വയനാട്ടിലെ കല്‍പ്പറ്റയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ദൃശ്യമാധ്യമങ്ങള്‍ നല്‍കിയ തത്സമയ സംപ്രേഷണത്തിന്റെ സമയം പുറത്തുവിട്ടുകൊണ്ട് സിപിഎം സഹയാത്രിക ചാനലായ കൈരളി ന്യൂസ് പുറത്തിറക്കിയ ഒരു ന്യൂസ് കാര്‍ഡ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും വലിയ രാഷ്ട്രീയ കൊടുങ്കാറ്റാണ് അഴിച്ചുവിട്ടിരിക്കുന്നത്. ‘പ്രതിപക്ഷ നേതാവ് പറയുന്നതെന്താ ജനങ്ങള്‍ കേള്‍ക്കേണ്ടേ??’
തമിഴ്‌നാട്ടിലെ സർക്കാർ സ്കൂൾ ക്ലാസ് മുറികളിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സ്വകാര്യ വ്യക്തികളും പ്രവേശിക്കുന്നതിനും പരിപാടികൾ നടത്തുന്നതിനും വിജയ് നേതൃത്വം നൽകുന്ന തമിഴ്‌നാട് സർക്കാർ വിലക്കേർപ്പെടുത്തി. സർക്കാർ സ്‌കൂളുകളിൽ നടത്തുന്ന ഏത് പരിപാടിയും നിഷ്പക്ഷതയും വിദ്യാഭ്യാസപരമായ പ്രസക്തിയും പുലർത്തുന്നതായിരിക്കണമെന്ന് സർക്കാർ സർക്കുലറിൽ പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനത്തിനുള്ളതാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുള്ളതല്ലെന്നും ഊന്നിപ്പറഞ്ഞുകൊണ്ട്, രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സ്വകാര്യ വ്യക്തികളും സർക്കാർ സ്കൂൾ ക്ലാസ് മുറികളിൽ പ്രവേശിക്കുന്നത് വിലക്കി തമിഴ്നാട് സർക്കാർ സർക്കുലർ പുറപ്പെടുവിച്ചു. ഔദ്യോഗിക സർക്കാർ പരിപാടികളിൽ
കല്‍പ്പറ്റ: വയനാട്ടിലെ കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മരണം ഏഴായി. ഇനി ഒരാളെ കൂടി കണ്ടെത്താനുണ്ട് . തുടര്‍ച്ചയായ നാലാം ദിവസമാണ് ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ നടക്കുന്നത്. ദുരന്തമേഖലയെ നാല് സോണുകളാക്കി തിരിച്ചാണ് തെരച്ചില്‍ നടത്തുന്നത്. ബസ് കഴിഞ്ഞ ദിവസം ക്രെയിന്‍ ഉപയോഗിച്ച് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി എംബാമിങ്ങിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക്










