Exclusive പോലീസിന് റൗഡി, പാവങ്ങളുടെ മനസിൽ വെറും സിംഹമല്ല, രാജാവായ സിംഹം; മഞ്ചേശ്വരം-കര്‍ണാടക ബോര്‍ഡറിലെ അണ്‍ ഡിസ്പ്യൂട്ടഡ് കിംഗ് യൂസഫ് സിയ യഥാർത്ഥത്തിൽ ആരാണ്?. ജനം വാഴ്ത്തുകയും പോലീസിന് വിലക്കപ്പെട്ട കനിയുമായ സിയ ഉത്തര കേരളത്തിന്റെ സുൽത്താനോ !

കാസര്‍കോട്: പോലീസിനും ക്രമസമാധാന പാലകര്‍ക്കും മോസ്റ്റ് വാണ്ടഡ് അധോലോക കുറ്റവാളി, എന്നാല്‍ അതിർത്തി മേഖലയിലെ പാവപ്പെട്ട മനുഷ്യർക്ക് അപരമൃതസഞ്ജീവനിയായ സ്വന്തം ‘രാജാവ്’!.

കാസര്‍കോട് ജില്ലയിലെയും മഞ്ചേശ്വരം-കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളിലെയും കൗമാരക്കാരും യുവാക്കളും റോള്‍ മോഡലാക്കാന്‍ മൽസരിക്കുന്ന ഉപ്പള കായര്‍ക്കട്ട സ്വദേശി യൂസഫ് സിയ (ജിയ) യഥാർത്ഥത്തിൽ ആരാണ്?. പോലീസ് എന്തിനാണ് സിയയെ തിരയുന്നത്. തെക്കൻ കേരളം അടക്കി ഭരിക്കുന്ന പുത്തൻ പാലം രാജേഷിനെ പോലെയല്ല സിയയെന്നു പോലീസിനും ഭരണകൂടത്തിനും അറിയാം. ദുബായിലും മറ്റു രാജ്യങ്ങളിലും സ്ട്രോങ്ങ് നെറ്റ് വർക്കുള്ള ഇദ്ദേഹത്തിന് മുന്നിൽ കെ.ജി.എഫിലെ അമര നായകൻ റോക്കി ഭായി ഒന്നുമല്ല എന്ന് പോലും വേണമെങ്കിൽ പറയാം. അത്രക്കും ജനപ്രീതിയുണ്ട് സിയക്കെന്ന് പോലീസ് കരുതുന്നു.

നാട്ടിലെ പാവപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായമെത്തിച്ചും തര്‍ക്കങ്ങളില്‍ ഇടപെട്ട് ‘നീതി നടപ്പാക്കിയും’ ജാതി – മതം നോക്കാതെ വിവാഹം നടത്തിയും ഒരു സമാന്തര സാമ്രാജ്യം തന്നെ സൃഷ്ടിച്ച സിയയ്ക്ക് അതിര്‍ത്തി ഗ്രാമങ്ങളില്‍ ഉയരുന്ന വന്‍ സ്വാധീനം അതിശയിപ്പിക്കുന്നതാണ്. ഇയാളെ പാവങ്ങളുടെ കണ്ണിലുണ്ണിയാക്കി മാറ്റിയത് അണിയറ നീക്കങ്ങളല്ല, പി.ആര്‍ സംഘവുമല്ല, മറിച്ച് രാഷ്ട്രീയക്കാരുടെയും ലോക്കൽ ഗുണ്ടകളുടെയും നെറികേടിനെ ചോദ്യം ചെയ്യുന്ന സിയ ജന ഹൃദയങ്ങളിൽ ആഴത്തിൽ ജീവിക്കുന്നു.അതുകൊണ്ടുതന്നെ അതിര്‍ത്തിയിലെ വളര്‍ന്നുവരുന്ന യൂത്തിനിടയില്‍ സിയയെപ്പോലെയാകുക എന്നത് ഒരു ഫാഷനായി വരെ മാറുന്നു. എന്നാല്‍ വീര പരിവേഷത്തിനു പിന്നില്‍ രക്തരൂക്ഷിതമായ അധോലോക കഥകളാണ് പോലീസിന് പറയാനുള്ളത്. പക്ഷേ ഒന്നിനും തെളിവുകളില്ല. കേസുകളുടെ വിശദാംശങ്ങള്‍ പോലീസ് പരിഗണിക്കുമ്പോൾ വലിയ സംഭവമാണ് സിയ എങ്കിലും കൊലപാതകം ഉൾപ്പടെയുള്ള ഒരൊറ്റ കുറ്റകൃത്യത്തിലും സിയയെ പൂട്ടാനുള്ള തെളിവുകൾ പോലീസിന്റെ പക്കലില്ല.

ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പും രവി പൂജാരി ബന്ധവും

കേരളത്തെ ഒന്നടങ്കം നടുക്കിയ കൊച്ചി കടവന്ത്രയിലെ ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പു കേസിൽ ആരോപണം നേരിട്ടിരുന്നു യൂസഫ് സിയ ഒരു കാലത്ത്. അന്താരാഷ്ട്ര അധോലോക കുറ്റവാളി രവി പൂജാരിക്ക് ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയത് ആരാണ് എന്ന കാര്യത്തിൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് (എ.ടി.എസ്) പോലും അജ്ഞാതം.
വിദേശത്തേക്ക് പോകാൻ ശ്രമിക്കവേ മുന്‍പ് മുംബൈ വിമാനത്താവളത്തില്‍ വെച്ചു സിയയെ പിടിച്ചിട്ടുണ്ട്.

ദുബായ് കേന്ദ്രീകരിച്ച് മലബാര്‍ മേഖലയിലേക്ക് കോടികളുടെ സ്വര്‍ണക്കടത്തും ഹവാല ഇടപാടുകളും നടത്തുന്ന വന്‍ അധോലോക സിന്‍ഡിക്കേറ്റിന്റെ തലവനാണ് സിയയെന്നു പോലീസ് സംശയിക്കുന്നു. ഇതിനുപുറമെ നാലിലധികം കൊലപാതക കേസുകളിലും ഇയാള്‍ സംശയ നിഴലിലാണ്.

സുവര്‍ണ്ണ തലമുറയെയും എതിരാളികളെയും വെട്ടിനിരത്തിയ ബോര്‍ഡര്‍ ഡോണ്‍

കാസര്‍കോട്, മംഗളൂരു, ഉഡുപ്പി പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ പതിനഞ്ചിലേറെ ഗുരുതര കുറ്റകൃത്യങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരു കാലത്ത് മംഗലാപുരവും കാസര്‍കോടും വിറപ്പിച്ചിരുന്ന പ്രമുഖ ഗുണ്ടാ നേതാക്കാളായ കാലിയ റഫീഖിനെ 2017-ലും, ഡോണ്‍ തസ്ലിമിനെ 2020-ലും കൊല്ലപ്പെട്ടിരുന്നു. പക്ഷേ ഈ കേസുകളിലൊന്നും വേണ്ടത്ര തെളിവുകൾ പോലീസിന് ലഭിച്ചിട്ടില്ല.

കൂടാതെ, കുപ്രസിദ്ധമായ ബേവിഞ്ചയിലെ കരാറുകാരന്റെ വീടിന് നേരെ വെടിവെച്ച കേസ്, പ്രവാസി സിദ്ധിഖിനെ തട്ടിക്കൊണ്ടുപോയി പൈവളിഗെയിലെ പഴയ വീട്ടില്‍ ബന്ദിയാക്കി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസ് തുടങ്ങി ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങളുടെ നീണ്ട നിരതന്നെയുണ്ട്. പക്ഷേ സാക്ഷികളുടെ അഭാവം ഈ കേസുകളില്‍ എല്ലാം തുണയ്ക്കുന്ന സ്ഥിതിയുണ്ടായി. കോടികളുടെ വിദേശ കറന്‍സിയും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുമാണ് പലപ്പോഴും കൊലപാതകങ്ങള്‍ക്കും അതിക്രൂരമായ ആക്രമണങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചത്.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷാ സെല്ലില്‍ കഴിഞ്ഞിരുന്ന സിയയെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കാസര്‍കോട് സബ് ജയിലിലേക്ക് മാറ്റിയത് വന്‍ സുരക്ഷാ ഭീഷണിയാണെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം (ഇന്റലിജന്‍സ്) നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

സിയയുടെ സാന്നിധ്യം ഭയക്കുന്ന നേതാക്കളുണ്ട്. അവരുടെ അടുത്ത് പോയി കെഞ്ചുന്ന സമയത്ത് നീതി നടപ്പാക്കിയിരിക്കും. അതാണ് സിയ . സിയ ഒരു കാര്യം കൽപ്പിച്ചാൽ അതിനപ്പുറം മലകൾ പോലും മാറില്ല .
വളരെ വേഗത്തിൽ നീതി ലഭ്യമാക്കുന്ന ശൈലിയാണ് സിയയുടേത്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.