ആലപ്പുഴ: നടന്‍ വിനായകനെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. ആലപ്പുഴ മാവേലിക്കര പൊലീസാണ് താരത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്.ആലപ്പുഴയില്‍ വെച്ച് നടന്ന ബാലാവകാശ കമ്മീഷന്റെ സിറ്റിംഗില്‍, പരാതി അന്വേഷിച്ച് കേസെടുക്കാന്‍ പൊലീസിന് കമ്മീഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെയാണ് മാവേലിക്കര പോലീസ് നടപടിയെടുത്തത്. മുംബൈയില്‍ ജോലി ചെയ്യുന്ന മാവേലിക്കര തഴക്കര സ്വദേശിയായ വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിനായകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതിക്കാരന്റെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രം
മേപ്പാടി: വയനാട് കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്ത ഭൂമിയിൽ തിരച്ചിൽ തുടരുന്നതിനിടെ ഇന്ന് നാല് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടുകിട്ടി . സൈറ്റ് എൻജിനീയറായ ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ, എക്സ്‌കവേറ്റർ ഓപ്പറേറ്ററായ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഉത്തർപ്രദേശ് സ്വദേശിയായ സർവേയർ അസ്ഹറുദ്ദീൻ അൻസാരി എന്നിവരുടെ മൃതദേഹവും തിരിച്ചറിയാത്ത ഒരു മൃതദേഹവുമാണ് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു. മധ്യപ്രദേശ് സ്വദേശി ചന്ദ്രബാൻ പാൽ, ബിഹാർ സ്വദേശി ബികാസ്
അമ്പലപ്പുഴ : സ്കൂളിനും കോളേജിനും സമീപം വീട്ടിലും കടയിലുമായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുടെ ശേഖരം പൊലീസ് പിടികൂടി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. അമ്പലപ്പുഴ പടിഞ്ഞാറെ നടയിൽ മോഡൽ സ്കൂളിന് എതിർവശം, അമ്പലപ്പുഴ ഗൗരി സദനത്തിൽ രഞ്ജിത്ത് ലാലിന്റെ വീട്ടിലും കാറിലുമായി സൂക്ഷിച്ചിരുന്ന 12500 പായ്ക്കറ്റ് നിരോധിത ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഇയാളെ പിടികൂടാനായില്ല. അമ്പലപ്പുഴ പൊലീസ് കേസെടുത്തു. നേരത്തെയും ഇയാളെ അമ്പലപ്പുഴ പൊലീസ് പുകയില ഉൽപ്പന്നങ്ങളുമായി പിടികൂടിയിട്ടുണ്ട്.വീടിനോട് ചേർന്നുള്ള കടമുറിയാണ് പുകയില ഉൽപ്പന്നങ്ങളുടെ ഗോഡൗണായി ഉപയോഗിച്ചിരുന്നത്.
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം ബിജെപി കൗൺസിലറും കാപ്പ കേസ് പ്രതിയുമായ ആർ. സുഗതന് നെടുമങ്ങാട് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.ഹൈക്കോടതി നിർദ്ദേശപ്രകാരം കൗൺസിലർ സ്ഥാനത്തിന്റെ പുനഃസത്യപ്രതിജ്ഞ ചടങ്ങുകൾപൂർത്തിയാക്കുന്നതിനാണ് കോടതി ഈ ഇളവ് നൽകിയത്. ജൂലൈ 13-ന് വൈകിട്ട് 5 മണി മുതൽ ജൂലൈ 14-ന് രാത്രി 9 മണി വരെയാണ് സുഗതന് പുറത്തിറങ്ങാൻ സാധിക്കുക.നേരത്തെ വട്ടിയൂർക്കാവിൽ വെച്ച് ഒരാളെ മർദ്ദിച്ചതിനും, അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ ആക്രമിച്ചതിനുമുള്ള രണ്ട് കേസുകളിലാണ് നെടുമങ്ങാട് കോടതി ഇപ്പോൾ ജാമ്യം അനുവദിച്ചിട്ടുള്ളത്.
തൃശ്ശൂർ: കലാമണ്ഡലത്തിലെ താൽക്കാലിക അധ്യാപക നിയമനത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. അധ്യാപക നിയമനത്തിനായുള്ള അഭിമുഖം നടത്താൻ അനുവദിക്കില്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്. സാംസ്കാരിക വകുപ്പിന്റെ അനുമതിയില്ലാതെ കലാമണ്ഡലത്തിൽ താൽക്കാലിക അധ്യാപക നിയമനങ്ങൾ നടക്കുന്നു എന്നാണ് കോൺഗ്രസിന്റെ പരാതി. വിസിയുടെ ഓഫീസിനു മുന്നിൽ കുത്തിയിരുന്നാണ് പ്രതിഷേധം. അതേസമയം, കോൺഗ്രസ് പ്രവർത്തകർക്കെതിരെ കൂകിവിളികളുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. പഠിക്കാനുള്ള അവകാശത്തെ തടയുന്നുവെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
കൽപറ്റ: വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടുകിട്ടി . മീനാക്ഷി പുഴയ്ക്ക് സമീപം നടത്തിയ തിരച്ചിലിലാണ് ഇന്ന് (വ്യാഴാഴ്ച) രാവിലെ മൃതദേഹം കണ്ടെത്തിയത്. നേരത്തെയും മൃതദേഹങ്ങൾ കണ്ടെത്തിയിടത്തുനിന്നാണ് ഈ മൃതദേഹവും കണ്ടെത്തിയതെന്നാണ് വിവരം. മൃതദേഹം വൈത്തിരി ആശുപത്രിയിലേക്ക് മാറ്റി. ദുരന്തസ്ഥലത്തെ നാല് മേഖലകളാക്കി (സോണുകൾ) തിരിച്ചിരുന്നെന്നും ഇതിൽ ഒന്നാം സോണിൽനിന്നാണ് മൃതദേഹം ലഭിച്ചതെന്ന് റവന്യൂമന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. അവിടെ കൂടുതൽ മൃതദേഹങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് അനുമാനമെന്നും അവിടെയും രണ്ടാമത്തെ സോണിലുമാണ് ഇന്ന് തിരച്ചിൽ
പാലക്കാട്: ജില്ലയിൽ രാത്രി സമയങ്ങളിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ അട്ടപ്പാടി, നെല്ലിയാമ്പതി മേഖലകളിൽ അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും മരം വീഴാനുമുള്ള സാധ്യതകൾ കണക്കിലെടുത്ത് നെല്ലിയാമ്പതിയിൽ രാത്രികാല യാത്രകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഈ മേഖലകളിലെ ചുരം റോഡുകളിൽ മരം വീണ് ഗതാഗതം തടസ്സപ്പെടുന്നത് പതിവായിരുന്നു. അട്ടപ്പാടി ചുരം റോഡിൽ മരം വീണതിനെ തുടർന്ന് ആംബുലൻസ് കുടുങ്ങുകയും, രോഗിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തതിനാൽ മരണപ്പെടുന്ന സാഹചര്യം വരെ
തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതിരഹിതവും സുതാര്യവുമായ ഭരണസംവിധാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ( നടപ്പിലാക്കുന്ന ‘പ്രോജക്ട് സീറോ’ പദ്ധതിക്ക് പുതിയ ദിശാബോധം. ഇതിന്റെ ഭാഗമായി സമഗ്രമായി പരിഷ്‌കരിച്ച വിജിലന്‍സ് മാന്വലിന്റെ പ്രകാശനവും ആഭ്യന്തര വിജിലന്‍സ് ഓഫീസര്‍മാരുടെ അവലോകന യോഗവും ആഭ്യന്തരവിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിലെ മൈന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐ.പി.എസ് സ്വാഗതം ആശംസിച്ചു. ഗതാഗത
തിരുവനന്തപുരം: കേരളത്തിൽ വ്യാജ പരാതികളുടെ അടിസ്ഥാനത്തിൽ പുരുഷന്മാരും യുവാക്കളും വേട്ടയാടപ്പെടുന്ന സാഹചര്യം ആശങ്കാജനകമാണെന്ന് സാമൂഹിക നിരീക്ഷകൻ രാഹുൽ ഈശ്വർ. 13 വയസ്സുകാരിയെ പത്തുപേർ ചേർന്ന് പീഡിപ്പിച്ചു എന്ന രീതിയിൽ ഉയർന്ന വ്യാജ പരാതിയിൽ നിരപരാധികളായ യുവാക്കൾ അകപ്പെട്ട പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വ്യക്തിവൈരാഗ്യങ്ങൾ തീർക്കാൻ പോക്‌സോ നിയമം വലിയ രീതിയിൽ ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും, ഒരു വ്യാജ പരാതിയുടെ പേരിൽ മാത്രം മാസങ്ങളോളം ജയിലിൽ കിടക്കേണ്ടി വരുന്ന പുരുഷന്മാരുടെ പഠനവും ജോലിയും ജീവിതം തന്നെയും തകരുകയാണെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട : പത്തനംതിട്ട കടമ്മനിട്ടയില്‍ വീട്ടുപരിസരത്തെ ലിഫ്റ്റില്‍ തല കുടുങ്ങി ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു . കടമ്മനിട്ട സ്വദേശി മാത്തുക്കുട്ടി (75) ആണ് മരിച്ചത്. 12 മണി കഴിഞ്ഞ സമയത്താണ് അപകടമുണ്ടായത്. തല ലിഫ്റ്റിനിടയിലേക്ക് വീഴുകയായിരുന്നു. സംഭവസമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വിവരം അറിഞ്ഞ് ഫയര്‍ഫോഴ്സ് എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.










