തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതിരഹിതവും സുതാര്യവുമായ ഭരണസംവിധാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ( നടപ്പിലാക്കുന്ന ‘പ്രോജക്ട് സീറോ’ പദ്ധതിക്ക് പുതിയ ദിശാബോധം. ഇതിന്റെ ഭാഗമായി സമഗ്രമായി പരിഷ്കരിച്ച വിജിലന്‍സ് മാന്വലിന്റെ പ്രകാശനവും ആഭ്യന്തര വിജിലന്‍സ് ഓഫീസര്‍മാരുടെ അവലോകന യോഗവും ആഭ്യന്തരവിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിലെ മൈന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐ.പി.എസ് സ്വാഗതം ആശംസിച്ചു. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍ മുഖ്യാതിഥിയായ ചടങ്ങില്‍ കേരള ലോകായുക്ത ജസ്റ്റിസ് ശ്രീ. എന്‍. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.
ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ കാലത്ത് അഴിമതിയുടെ സ്വഭാവവും മാറിയിട്ടുണ്ടെന്ന് മന്ത്രി രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇത് മുന്‍കൂട്ടിക്കണ്ട് ‘ട്രാപ്പ് ഇന്‍ ഡിജിറ്റല്‍ മണി ട്രാന്‍സ്ഫര്‍’ എന്ന നവീന ആശയം ആദ്യമായി വിജിലന്‍സ് മാന്വലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ പണമിടപാടുകളിലൂടെ നടക്കുന്ന അഴിമതികള്‍ ശാസ്ത്രീയമായി കണ്ടെത്തുന്നതിനും ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള വ്യക്തമായ നടപടിക്രമങ്ങള്‍ പുതിയ മാന്വല്‍ ഉറപ്പുനല്‍കുന്നു.
2002ന് ശേഷം നിയമവ്യവസ്ഥയിലും സാങ്കേതികവിദ്യയിലും ഉണ്ടായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പുതിയ സമഗ്ര നയരേഖ തയ്യാറാക്കിയിരിക്കുന്നത്.സമയബന്ധിത അന്വേഷണം: അന്വേഷണങ്ങള്‍ക്ക് കൃത്യമായ സമയപരിധി നിശ്ചയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ വിരമിക്കുന്നതിന് മുന്‍പ് അവര്‍ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക നടപടിക്രമമുണ്ടാകും.
സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്: Case Management System, e-FIR, e-Office എന്നിവ ഏകോപിപ്പിച്ചുകൊണ്ട് വിജിലന്‍സില്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പരിവര്‍ത്തനം നടപ്പാക്കും.
ഉദ്യോഗസ്ഥര്‍ക്ക് ഡ്രസ്സ് കോഡും യോഗ്യതാ പരീക്ഷയും: സി.ബി.ഐ, എന്‍.ഐ.എ മാതൃകയില്‍ ഫീല്‍ഡ് പരിശോധനകള്‍ക്കായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ഡ്രസ്സ് കോഡ് വരുന്നു. കളങ്കമില്ലാത്ത ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ വിജിലന്‍സ് ഡയറക്ടറുടെ നേതൃത്വത്തില്‍ അഭിരുചി പരീക്ഷ നടത്തി മാത്രമായിരിക്കും ഇനി നിയമനം.
സെന്‍ട്രലൈസ്ഡ് പെറ്റീഷന് സിസ്റ്റം : പരാതികള്‍ സ്വീകരിക്കുന്നതിനും അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനുമായി കേന്ദ്രീകൃത സംവിധാനം നിലവില്‍ വരും.ആസ്തി കണ്ടുകെട്ടല്‍: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം, ബിനാമി ഇടപാടുകള്‍ എന്നിവ കണ്ടെത്തി സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്കി.
കേരള സര്‍ക്കാരില്‍ നിന്ന് അഴിമതി പൂര്‍ണ്ണമായി തുടച്ചുനീക്കുകയാണ് ‘പ്രോജക്ട് സീറോ’യിലൂടെ ലക്ഷ്യമിടുന്നതെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം പറഞ്ഞു. അഴിമതികള്‍ പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്താന്‍ ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരുടെ സംവിധാനം ശക്തമാക്കും. എല്ലാ ഇന്റേണല്‍ വിജിലന്‍സ് സെല്ലുകളുടെയും നോഡല്‍ ഏജന്‍സിയായി വിജിലന്‍സ് ആസ്ഥാനം പ്രവര്‍ത്തിക്കും. അഴിമതി തടയാന്‍ പൊതുസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും സഹകരണം അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ചടങ്ങില്‍ ആഭ്യന്തരവിജിലന്‍സ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മിന്‍ഹാജ് ആലം, പോലീസ് ഉപദേഷ്ടാവ് എ ഹേമചന്ദ്രന് ഐ.പി.എസ് (റിട്ട. ഡി.ജി.പി) എന്നിവര്‍ പങ്കെടുത്തു. വിജിലന്‍സ് ആസ്ഥാനത്തെ ഡി.ഐ.ജി തോംസണ്‍ ജോസ് ഐ.പി.എസ് കൃതജ്ഞത രേഖപ്പെടുത്തുകയും തുടര്‍ന്ന് നടന്ന അവലോകന യോഗത്തില്‍ ക്ലാസ് നയിക്കുകയും ചെയ്തു.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


ഒരുവശത്ത് മണ്ണ് വാരിതിന്ന് പൊട്ടിക്കരയുന്ന ഉദ്യോഗാര്‍ഥികള്‍ മറുവശത്ത് പെണ്മക്കളെ പിഎസ്സിയില് അനധികൃതമായി തിരുകികയറ്റിയ ചെയര്മാന്, ഇത് പഴ്സണല്‍ സര്‍വീസ് കമ്മിഷനോ?!







