തിരുവനന്തപുരം: കേരളത്തിൽ വ്യാജ പരാതികളുടെ അടിസ്ഥാനത്തിൽ പുരുഷന്മാരും യുവാക്കളും വേട്ടയാടപ്പെടുന്ന സാഹചര്യം ആശങ്കാജനകമാണെന്ന് സാമൂഹിക നിരീക്ഷകൻ രാഹുൽ ഈശ്വർ. 13 വയസ്സുകാരിയെ പത്തുപേർ ചേർന്ന് പീഡിപ്പിച്ചു എന്ന രീതിയിൽ ഉയർന്ന വ്യാജ പരാതിയിൽ നിരപരാധികളായ യുവാക്കൾ അകപ്പെട്ട പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വ്യക്തിവൈരാഗ്യങ്ങൾ തീർക്കാൻ പോക്സോ നിയമം വലിയ രീതിയിൽ ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും, ഒരു വ്യാജ പരാതിയുടെ പേരിൽ മാത്രം മാസങ്ങളോളം ജയിലിൽ കിടക്കേണ്ടി വരുന്ന പുരുഷന്മാരുടെ പഠനവും ജോലിയും ജീവിതം തന്നെയും തകരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യത്തിൽ പോക്സോ പരാതികൾ ലഭിച്ചാലുടൻ അറസ്റ്റിലേക്ക് കടക്കാതെ രഹസ്യ സ്വഭാവമുള്ള പ്രാഥമിക അന്വേഷണം നടത്താൻ പോലീസ് തയ്യാറാകണമെന്ന് രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു. കുറ്റം തെളിയുന്നത് വരെ കുറ്റാരോപിതരുടെ വ്യക്തിവിവരങ്ങൾ പുറത്തുവിടരുത്. അവരെ ‘പ്രതി’ എന്നല്ല, ‘ആരോപിതൻ’ എന്ന് മാത്രമേ അഭിസംബോധന ചെയ്യാവൂ. നിരപരാധികളായ യുവാക്കളെ കള്ളക്കേസിൽ കുടുക്കിയ പോലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇരയാക്കപ്പെട്ട യുവാക്കൾക്ക് മനുഷ്യാവകാശ കമ്മീഷൻ വഴി നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുരുഷന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി രാജ്യത്ത് ‘മെൻസ് കമ്മീഷൻ’ പോലുള്ള ഔദ്യോഗിക സംവിധാനങ്ങൾ അടിയന്തരമായി നിലവിൽ വരണമെന്നും, വ്യാജ കേസുകൾ മൂലം തകരുന്ന ജീവിതങ്ങളെക്കുറിച്ച് മാധ്യമങ്ങളും പൊതുസമൂഹവും ഗൗരവമായി ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അർജന്റീന-സ്പെയിൻ പോരാട്ടം കാണാം, ഇരുട്ടില്ലാതെ; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് പച്ചക്കൊടി, ലോഡ് ഷെഡിങ്ങിൽ കർശന നിർദേശവും!


യുവതിയുടെയും കുഞ്ഞിന്റെയും മരണം; മൂവാറ്റുപുഴയാറ്റിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം കൂട്ടആത്മഹത്യയെന്ന് സംശയം







