ചെന്നൈ: മുഖ്യമന്ത്രി സി. ജോസഫ് വിജയ് നായകനായ ‘ജനനായകൻ’ ഓൺലൈനിൽ ചോർന്നതിനെ തുടർന്ന് വ്യാജപ്പതിപ്പുകൾ കണ്ടത് 1.2 കോടി ആളുകളെന്ന് പോലീസ്. കേസിലെ 21 പ്രതികളിൽ രണ്ടുപേർ നൽകിയ ജാമ്യാപേക്ഷയിൽ വാദംകേൾക്കുന്നതിനിടെയാണ് മദ്രാസ് ഹൈക്കോടതിയെ പോലീസ് ഇക്കാര്യം അറിയിച്ചത്. കൂടാതെ രണ്ടു പ്രതികളുടെയും ജാമ്യപേക്ഷ ജസ്റ്റിസ് സി. കുമരപ്പന്റെ ബെഞ്ച് തള്ളി. സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ച് സിനിമ ഔദ്യോഗികമായി തിയേറ്ററിൽ റിലീസ് ചെയ്യുന്നതിനു മുൻപാണ് ജനനായകൻ ചോർന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയുമധികം ആളുകൾക്ക് സിനിമയുടെ വ്യാജപ്പതിപ്പു കാണാനുള്ള
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലുമുള്ള ഒഴിവുകൾ മൂന്നാഴ്ച്ചക്കുള്ളിൽ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവിമാർക്ക് സർക്കാർ നിർദേശം. ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്ന് വ്യക്തമാക്കിക്കൊണ്ട് ഭരണപരിഷ്‌കാര വകുപ്പ് കത്തയച്ചു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ഭരണവകുപ്പ് സെക്രട്ടറിമാർ കർശന നടപടി എടുക്കണമെന്നും കത്തിൽ നിർദേശമുണ്ട്. താത്കാലിക നിയമനങ്ങളിൽ അഴിമതി നടക്കുന്നുവെന്ന ആക്ഷേപം ശക്തമാകുന്ന സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് സർക്കാർ കടക്കുന്നത്. ആദ്യഘട്ടം എന്ന നിലയിലാണ് ഇപ്പോൾ കത്ത് നൽകിയത് . അടുത്ത ഘട്ടമായി
നര്‍ത്തകിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ സൗഭാഗ്യ വെങ്കിടേഷ് തന്റെ സ്വപ്ന ബിസിനസ് സംരംഭമായ ‘പൂവ്’ ഉപേക്ഷിക്കുന്നു. ബിസിനസ് പങ്കാളിയില്‍ നിന്നുണ്ടായ ചതിയെത്തുടര്‍ന്നാണ് അങ്ങേയറ്റം വേദനയോടെ ഇത്തരമൊരു തീരുമാനത്തിലേക്ക് തനിക്ക് എത്തേണ്ടി വന്നതെന്ന് സൗഭാഗ്യ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. മകളുടെ നാലാം പിറന്നാള്‍ ദിനത്തിലായിരുന്നു സൗഭാഗ്യയും ഭര്‍ത്താവ് അര്‍ജുനും ചേര്‍ന്ന് ഏറെ പ്രതീക്ഷകളോടെ ഈ പുതിയ സംരംഭം പ്രഖ്യാപിച്ചിരുന്നത്. തന്റെ സ്വപ്നങ്ങളില്‍ വിശ്വാസമില്ലാതായതുകൊണ്ടോ ആവശ്യത്തിന് പിന്തുണ ലഭിക്കാത്തതുകൊണ്ടോ അല്ല ‘പൂവ്’ അടച്ചുപൂട്ടുന്നതെന്ന് താരം വ്യക്തമാക്കുന്നു. ഏറെ വിശ്വസിച്ച ബിസിനസ്
പത്തനംതിട്ട : പത്തനംതിട്ടയിൽ ഷിഗെല്ല ബാധ സ്ഥിരീകരിച്ചത് ജില്ലയിൽ ആശങ്ക പരത്തുന്നു. ഏഴിക്കോട് ഉന്നതിയിൽ പത്തു വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചതാണ് പുതിയ പ്രതിസന്ധി. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് കുട്ടിയെ കോഴഞ്ചേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലിനമായ വെള്ളത്തിലൂടെയോ പഴകിയതും മലിനവുമായ ഭക്ഷണത്തിലൂടെയോ ആണ് പ്രധാനമായും ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നത്. കടുത്ത വയറിളക്കം, പനി, വയറുവേദന, മലത്തോടൊപ്പം രക്തവും പഴുപ്പും കലർന്നു പോവുക എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടാലുടൻ സ്വയം ചികിത്സ ഒഴിവാക്കി അടിയന്തരമായി
തിരുവനന്തപുരം : കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ സർക്കാരിനെ പ്രതിരോധത്തിലാക്കി പുതിയ വിവാദം. പ്രതിയായ ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സർക്കാർ ഉത്തരവ് ഔദ്യോഗികമായി പുറത്തിറങ്ങും മുൻപ് തന്നെ അദ്ദേഹത്തിന് ചോർന്നു കിട്ടിയെന്നാണ് ആക്ഷേപം. തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ചന്ദ്രശേഖരൻ തന്നെ ഈ ഉത്തരവ് വായിക്കുകയും ഇതിന്റെ പകർപ്പുകൾ മാധ്യമങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തു. ഹൈക്കോടതിയുടെ സമ്മർദം മൂലമാണ് പ്രോസിക്യൂഷന് അനുമതി നൽകേണ്ടി വന്നതെന്നാണ് വിവാദ ഉത്തരവിൽ സർക്കാർ രേഖപ്പെടുത്തിയിരിക്കുന്നത്. ഭാവിയിൽ അപ്പീൽ
നാലാമത്തെ ആഴ്ചയിലും ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴുന്ന പ്രവണതയാണ്. ഹോര്‍മുസ് കടലിടുക്കിലൂടെ ചരക്ക് നീക്കം പുനരാരംഭിച്ചതും യുഎസും ഇറാനും തമ്മിലുള്ള ചര്‍ച്ചയില്‍ പുരോഗതി ഉണ്ടായതുമാണ് ഇതിന്റെ പ്രധാനകാരണം. ഇതോടെ ബ്രെന്റ് ക്രൂഡ് ബാരലിന് 71 ഡോളറിലെത്തി. ഡബ്ല്യു.ടി.ഐ ആകട്ടെ 68 ഡോളര്‍ നിലവാരത്തിലുമാണ്.2024ന് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ വിലയിടിവാണിത്. വരും വര്‍ഷങ്ങളില്‍ വില താഴുമെന്ന പ്രതീക്ഷയില്‍ പ്രമുഖ ധനകാര്യ സ്ഥാപനമായ മക്വാറി ക്രൂഡ് വില അനുമാനം താഴ്ത്തിയിട്ടുണ്ട്.ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ടാങ്കര്‍ ഗതാഗതം സാധാരണ നിലയിലാകുന്നത്
തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരികൾ പ്രമുഖ ആഗോള ഷിപ്പിങ് കമ്പനിയായ എം.എസ്.സി.ക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ തീരുമാനം സംസ്ഥാന സർക്കാരുമായുള്ള കരാർ വ്യവസ്ഥകളുടെ ലംഘനമായി മാറുകയാണ്. 2015-ലെ യഥാർത്ഥ കരാർ പ്രകാരം, തുറമുഖം പ്രവർത്തനസജ്ജമായി ഒരു വർഷം തികയുമ്പോൾ 74 ശതമാനം ഓഹരികൾ മറ്റൊരു കമ്പനിക്ക് കൈമാറാൻ അദാനി പോർട്സിന് നിയമപരമായി അവകാശമുണ്ടെങ്കിലും അതിനായി സംസ്ഥാന സർക്കാരിന്റെ മുൻകൂട്ടിയുള്ള രേഖാമൂലമുള്ള അനുമതി വാങ്ങിയിരിക്കണമെന്നത് നിർബന്ധമാണ്. എന്നാൽ ഈ ചട്ടങ്ങൾ മറികടന്നുകൊണ്ട്, തുറമുഖ നടത്തിപ്പിനായി എം.എസ്.സി.യുടെ
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ഡയറക്ടറായി 2017 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ അഞ്ജു കെ.എസ് ചുമതലയേറ്റു. എൻജിനീയറിംഗ് ബിരുദധാരിയായ അവർ, ഈ പദവിയിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് കേരള ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. സിവിൽ സർവീസിലെ തന്റെ കരിയറിൽ സബ് കളക്ടർ, ജില്ലാ ഡെവലപ്പ്‌മെന്റ് കമ്മീഷണർ (DDC), കൃഷി-കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ (KSBCDC) മാനേജിംഗ് ഡയറക്ടർ തുടങ്ങി നിർണായകമായ നിരവധി തസ്തികകളിൽ അവർ മികച്ച രീതിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ.) നടത്തുന്ന പരീക്ഷകളുടെ വിശ്വാസ്യത വീണ്ടും ചോദ്യംചെയ്യപ്പെടുന്നു. ജൂണിലെ യു.ജി.സി.- നെറ്റ് സോഷ്യോളജി, ഇംഗ്ലീഷ് പരീക്ഷയിൽ ഗുരുതര വീഴ്ചയും മുൻവർഷത്തെ ചോദ്യങ്ങളുടെ ആവർത്തനവുമെന്ന് പരാതി. എൻ.ടി.എ. ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പരീക്ഷാക്രമക്കേടുകൾ തുടർച്ചയാവുമ്പോഴും വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തിന് ആഘാതമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ജൂൺ 30-ന് നടന്ന യു.ജി. സി.-നെറ്റ് സോഷ്യോളജി പരീക്ഷയിൽ പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞരുടെ പേരുകളിലടക്കം ഒട്ടേറെ തെറ്റുകളുണ്ടെന്ന് വിദ്യാർഥികൾ ആരോപിച്ചു. ‘സോഷ്യൽ’ എന്ന പദം പോലും
ന്യൂഡൽഹി: ഏദൻ കടലിടുക്കിൽ കടൽക്കൊള്ളക്കാരെ തുരത്തി ഇന്ത്യൻ നാവികസേന. ഇന്ത്യയിലേക്കുള്ള ചരക്കുകപ്പൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കവേയാണ് രക്ഷകരായി ഇന്ത്യൻ നാവികസേന എത്തിയത്. സേനയുടെ മാർക്കോസ് (മറൈൻ കമാൻഡോസ്) കമാൻഡോകൾ ചരക്കുകപ്പലിൽ ഇറങ്ങിയാണ് ഓപ്പറേഷൻ അവസാനിപ്പിച്ചത് . ബുധനാഴ്ച രാത്രിയാണ് സംഭവം. ഇന്ത്യയിലേക്ക് ചരക്കുമായി പുറപ്പെട്ട എംവി ഗോൾഡൻ ആഴ്‌സണൽ എന്ന കപ്പലിൽനിന്നാണ് അപായസന്ദേശം എത്തിയത്. കടൽകൊള്ളക്കാർ കപ്പൽ വളയുകയും കപ്പലിനുള്ളിലേക്ക് കയറാൻ ശ്രമിച്ചു എന്നുമായിരുന്നു സന്ദേശം. ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ത്രികണ്ഡ് എന്ന യുദ്ധക്കപ്പൽ അപായസന്ദേശത്തോട് പ്രതികരിച്ചു. തുടർന്ന്










